ഓര്‍മ്മിക്കാന്‍
ഒരു കാരണം വേണോ? ജനനം
മുതല്‍ മരണം വരെ ഉള്ള ഓര്‍മ്മകള്‍ നമ്മുടെ തലച്ചോറില്‍ സൂക്ഷിക്കപ്പെടുന്നു. അത്
ഓര്‍ത്തെടുക്കാന്‍ നമുക്കോരോ കാരണങ്ങള്‍ ഉണ്ടായേക്കാം. “കാരണങ്ങള്‍” ഇല്ലാതെ നമുക്ക് ഓര്‍മ്മിക്കാന്‍ പറ്റില്ലേ?
ചില
കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കുന്നത് ചില കാരണങ്ങളാലാണ്. സ്ഥലങ്ങളെ ഓര്‍ക്കുക അവയുടെ
പ്രത്യേകതകള്‍ കൊണ്ടാവാം, അവിടത്തെ
അനുഭവങ്ങള്‍ കൊണ്ടാവാം. ഒരു മത്സരം ഓര്‍മ്മിക്കപ്പെടുന്നത്, മത്സരശേഷി
കൊണ്ടാവാം, വ്യക്തികത പ്രകടനം കൊണ്ടാവാം. കലാസൃഷ്ടികള്‍ എന്നും ഓര്‍ത്തിരിക്കാന്‍ കാരണമാകുന്നത്, അതിന്‍റ്റെ
മൂല്യവും, അവധരണ വയ്യ്വ്വിധ്യവും, ലാളിത്യവും
കൊണ്ടാണ്. നല്ല പാട്ടുകള്‍ ഓര്‍മ്മകളില്‍ സ്ഥാനം പിടിക്കുന്നത് അതിലെ കവിത
കൊണ്ടും, ഈണം കൊണ്ടും, സ്വര മാധുര്യം
കൊണ്ടുമാവാം.
രാമായണവും, ജെറൂസലേമും, മക്കയും വിശ്വാസങ്ങളെ ഓര്‍മ്മിപിക്കുന്നു. ഗാന്ധിയേയും, മാര്‍ട്ടിന്‍ ലുതെര്‍ കിങ്ങിനെയും, മണ്ടേലെനെയും
എല്ലാം ചരിത്രം ഓര്‍മ്മിപിക്കുന്നു. എടിസനെയും,
ഗ്രഹാംബെല്ലിനെയും, റൈറ്റ് ബ്രദര്‍സ്സിനെയും
ശാസ്ത്രം ഓര്‍മ്മിപ്പിക്കുന്നു. പെലേയും, സ്റ്റെഫി ഗ്രാഫും,
സച്ചിനും എല്ലാം നേരുള്ള കായികാഭ്യാസികളായി നാം ഓര്‍മ്മിക്കും.
നവരസങ്ങളാല്‍ അത്ഭുതങ്ങള്‍ കാഴ്ചവെച്ച രാജ് കപൂര്‍, ശിവാജി
ഗണേശന്‍, സുകുമാരി എന്നീ പ്രതിഭകള്‍ ഓര്‍മ്മകളില്‍ ഇന്നും
ജീവിച്ചിരിക്കുന്നു. ഇതെല്ലാം മനുഷ്യ മനസ്സുകളില്‍ ഓര്‍മ്മയുള്ള കാര്യങ്ങള്‍
തന്നെയാണ്.
ജീവിത
യാത്രയില്‍ കൂടെ ഉണ്ടെന്ന് കരുതുന്നവരെ നമുക്ക് ഓര്‍മ്മിക്കാന്‍ പ്രത്യേകിച്ച്
കാരങ്ങള്‍ ഒന്നും തന്നെ വേണ്ടിവരില്ല. പക്ഷെ, കൂടെ ഉണ്ടെന്ന് നാം വിശ്വസ്സിക്കുന്നവര്‍ക്ക് നമ്മളെ
ഓര്‍ക്കാന്‍ ഒരു കാരണം വേണം എന്നുണ്ടെങ്കിലൊ???
എന്‍റെ
ഭ്രാന്തന്‍ ചിന്തയാകാം. എനിക്ക് മാത്രം ഉണ്ടായേക്കാവുന്ന ഒറ്റപെട്ട തോന്നലുകള്‍.

Jeevithayathrayil koodeyundennu karuthunnavare ormikkuvan namukku karanangal venda....
ReplyDeleteSo avarkku namme orkkuvanum karanangal vendallo... Chodhyathilthanne utharamille mashe?