ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2015 നടക്കുകയാണിപ്പോള്‍.
ഓസ്ട്രേലിയയിലും, ന്യൂസീലാന്‍ഡിലുമ്മായിട്ട്.
ഒരു മുപ്പത് വര്‍ഷം പിന്നോട്ട് നമ്മുക്കൊന്നു
“ദേ പോയി ദാ വന്നാലോ?” അതെ, മുപ്പത് വര്‍ഷം മുമ്പ്, 1985യില്‍ Benson&Hedges
World Championship of Cricket ഓസ്ട്രേലിയയില്‍ വെച്ചായിരുന്നു നടത്തിയത്. ഓര്‍മ
ശെരിയാണെങ്കില്‍, ആദ്യമായിട്ട് day-night മത്സ്സരങ്ങളും, ആദ്യമായിട്ട് വെള്ള
കുപ്പായം, നിറങ്ങള്‍ക്ക് വഴി ഒരുക്കുകയും ചെയ്തു എന്നീ പ്രത്യേകതകള്‍
ഉണ്ടായിരുന്നു ഈ ചാമ്പ്യന്‍ഷിപ്പിന്. നമ്മുടെ ദൂരദര്‍ശന്‍, ഈ സീരീസ് ടെലിവിഷനില്‍
സംപ്രേഷണം ചെയ്തു എന്നും ഒരു ഓര്‍മ.
ഇപ്പോള്‍തന്നെ, ഒരു പക്ഷെ നിങ്ങളുടെ മനസ്സില്‍
ഒരു മിന്നായം പോലെ അതിലെ ചില മത്സ്സരനിമിഷങ്ങള്‍ കടന്നുപ്പോയിട്ടുണ്ടാവും.
ഇല്ലെങ്കില്‍പ്പോലും, ഒരു ചിത്രം എന്തായാലും നമുക്കെല്ലാവര്‍ക്കും ഓര്‍മയില്‍
ഉണ്ടാവും. ചാമ്പ്യന്‍ഷിപ്പില്‍ ഒടുനീളം ബാറ്റിങ്ങിലും, ബൌളിങ്ങിലും ഒരുപ്പോലെ
മികച്ച പ്രകടനം കാഴ്ച്ചവ്വെച്ച്, “Man of the Series”ആയി തിരഞ്ഞെടുക്കപ്പെട്ട ആ
പ്രതിഭ, തന്‍റ്റെ കയ്യില്‍ ഒരു വെല്യ ട്രോഫിയും പിടിച്ചു നില്‍കുന്നത്. അതെ,
നമ്മുടെ രവി ശാസ്ത്രി തന്നെ. ഇനി ഇപ്പൊ ഇതും കാര്യമ്മായി ഓര്‍ക്കുന്നിലെങ്കിലും
കുഴപ്പമില്ല. രവി ശാസ്ത്രിക്ക് സമ്മാനമ്മായി കിട്ടിയ ഒരു കാര്‍ ഓര്‍ക്കുന്നോ? ഔടി
കാര്‍? ആ കാറിന്‍റ്റെ ബോണറ്റിലും, മുകളിലും, പിന്നിലും എല്ലാം കൂടെയുള്ള അംഗങ്ങളെ
ഇരുത്തി ഗ്രൌണ്ടിനു ചുറ്റും അത് ഓടിച്ചുനടന്നത്!!! ഏതൊരു ക്രിക്കറ്റ് സ്നേഹിയും
ഇന്നും കാണാന്‍ ആഗ്രഹിക്കുന്നതാണ് ആ ചിത്രം.
2015ലെ ക്വാട്ടര്‍ ഫൈനല്‍ തുടങ്ങി. ലങ്കാധഹനവും
ഭാരത മുന്നേറ്റവും കണ്ടു. ബിപിയും, പ്രഷറും എല്ലാം ഇനി അലകുലുത്താവും. നമ്മള്‍
സെമിയില്‍ നേരിടുക, കങ്കാരുകളെ അല്ലെങ്കില്‍ ജന്മശത്രുക്കളായ പാകിസ്ഥാനെ. വരും
ദിവസങ്ങളില്‍ ഉള്ള മത്സ്സരങ്ങള്‍ ഒരു നല്ല “ക്ലാസ്സിക് ത്രില്ലര്‍” അല്ലെങ്കില്‍ “last
ball finisher” എന്നൊക്കെ പറയുംപ്പോലെ ആവട്ടെ എന്ന് നമ്മുക്ക് ഊഹിക്കാം.
നാല് തവണ ജേതാവാണ് ഓസ്ട്രേലിയ. രണ്ടു തവണ
ഇന്ത്യയും, വെസ്റ്റ് ഇന്‍ഡീസും. ഒരിക്കല്‍ പാകിസ്ഥാന്‍. പലവട്ടം വാതില്‍ക്കല്‍
കലമുടച്ചവരാണ് സൌത്ത് ആഫ്രിക്ക. ഫിനിഷിങ്ങ് ലൈനില്‍ മുട്ടുക്കുത്തി വീഴുന്നവരാണ്
ന്യൂസീലാന്‍ഡ്.
ഇത് എന്റ്റെയൊരു “ശാസ്ത്രീ”യമായ
കണക്കുക്കൂട്ടലാണ്. 1983ല്‍, ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍, ആ ടീമിലെ
അങ്കമായിരുന്നു രവി ശാസ്ത്രി. 1985ല്‍, Benson&Hedges World Championshipലെ മുഖ്യ
വിജയശില്‍പ്പിയും രവി ശാസ്ത്രി ആയിരുന്നു. ഒരു മികച്ച സിനിമ ഉണ്ടാവുമ്പോള്‍, അതൊരു
കൂട്ടായ്മ്മയുടെ വിജയമാണ്. ആ കൂട്ടായ്മ്മയുടെ കാരണക്കാരന്‍, ആ സിനിമയുടെ സംവിധായകനാണ്.
ഇന്നിപ്പോ, 2015ലെ ലോകകപ്പിലെ, ഇതുവരെ കളിച്ച
ഏഴു കളികളും വിജയിച്ച്, ത്രിവര്‍ണ പതാക ലോകമെമ്പാടും കാണുംവിതം ഉയരത്തില്‍ പറക്കുന്നതും,
ഒരു മികച്ച കൂട്ടായ്മ്മയുടെ ലക്ഷണമാണ്. ഈ കൂട്ടായ്മ്മയുടെ കാരണക്കാരന്‍, ഈ
ടീമിന്റ്റെ സംവിധായകനാണ്. ആ സംവിധായകന്‍ മറ്റാരുമല്ലാ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച
ക്രിക്കറ്റര്‍, രവി ശാസ്ത്രി. അതെ, ഈ ഇന്ത്യന്‍ ടീമിന്റ്റെ “ടീം ഡയറക്ടര്‍”. ഈ
പ്രതിഭയുടെ സംവിധാനത്തിലും, വീണ്ടും ടീമിലെ ഒരംഗം എന്നന്നിലയിലും, നമുക്ക്
മൂന്നാമതൊരു ലോകകപ്പ് നേടാന്‍ കഴിയട്ടെ.
ഇതിപ്പോള്‍ ഒരു ഭ്രാന്തമായ ഒരു സ്വപ്നമാണ്. ക്രിക്കറ്റ്
എന്ന ഭ്രാന്ത്. നീലകടല്‍ അലയടിക്കുക്കയാണ്.
Let the best team win. അതെ, മികച്ചവര്‍ ജയിക്കട്ടെ. ടീം ഇന്ത്യയും
മികച്ചതാണ്.
