Powered By Blogger

Saturday, 24 November 2012

Happy Hours!!!

“HAPPY HOURS”…. Does that ring a bell?????......Well …Yes, you guessed it right. So this is something that happened in one of “those”.

Summer was in its last and best shines those days. So did we choose to unwind the day in one of the best ways possible and available. Planning started as usual during lunch time. Lots of talks happened, a few calls wasted, but we are used to these wastages. It was tea time, calls again, thank god, this time a plan was in place. Fully charged and back to work. The last hours of work seemed to be never ending and was moving at snail’s pace. I managed to finish my work, it was already 5:55p.m and I could see the sun getting ready to take a dip in the ocean. And there comes the ringggggg......

This was a new lounge bar and the most happening one in the city those days. We were told about the richness in the ambience, the chinky waitresses, and the biggest attraction - happy hours, buy one get one free !!! We decided to meet at this place by 6:30, as the happiness lasts only for an hour and half.
 
We met, we sat, starters served,chilled beer flowing into the mugs. The first sip "effect" needs no explanantions I guess. It was Kishore Kumar's, Rafi's, Jagjit Singh's,Pankaj Udhas's instrumentals that filled in the lounge. We spoke less!!! Round One over and we decided to do a long walk to the terrace, which gave a good view of the rush hour, all lit up. We smelled rain, and a cool breeze had started off. Now we started talking, our usual old selves.Few minutes on, back to our seats. The "freebie" was served. Couple of sips, this chinky gal walked to our table for the last order, if any, as the last thirty minutes had started ticking. We, in our most humble manner, thanked her for the service and asked to get us the bill. The mugs were now half filled or half empty, when we saw few guests walking in, fully drenched. The rain was on, and the bill was on our table. The payment was done, and we thought we should take a look at the rain, and come back and finish it off. We walked again to the terrace. It was pouring thick and loud. Sprinkles on our face and we stood there enjoying the first rain, waving good bye to the summer.

Ten more minutes of happiness left, we walked back to our seats. For a second we could not spot our seat. Had the beer already started making us “happy”? No ways.... it was something else?
 
Lo and behold…. the table had been cleared. We walked towards the seat, just to see the chinky gal standing, with a blushing grin, holding her hands in the "namaste" mode, whispering "sorry" ..."sorry"..."sorry"...... 

What had happened? one of us asked.
"Aap log nahi gaye?" , she asked, with that grin still on.
"No, we were at the terrace, enjoying the rain", I said, and looked at my friends. I could see two sad, mercy-seeking faces. ( I dont know how I looked at that time!!! ) 

This chinky gal was like Oh no, what have i done, what will i tell these guys, how am i going to convince them....but when we started to laugh at ourselves and on the whole situation, especially when that gal was still standing in the namaste mode, she said... 

"Manie socha aapka pett (stomach) bar gaya, aur aap log chale gaye" !!!

This time out, we all had a good laugh together and we started walking our way out. As we walked out, it all looked as though it was a DREAM that we didnt want to rmemeber again!!!!!!!

Sunday, 18 November 2012

ഒരു മിഠായി കഥ

ഓര്‍മ്മച്ചെപ്പ് തുറക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല. അത് തുറക്കുമ്പോള്‍ നമ്മളില്‍ ഉണ്ടായേക്കാവുന്ന ഭാവങ്ങള്‍ വ്യത്യസ്ഥമായിരിക്കും. എങ്കിലും, ഓര്‍മകളെ വീണ്ടും ഓര്‍മ്മിക്കുമ്പോള്‍, ഒരു ചെറുപുഞ്ചിരി നമ്മള്‍ അറിയാതെ മുഖത്തുണ്ടാവും. മധുരമുള്ള ഓര്‍മകള്‍ക്ക് ഒരു 70mm ചിരിവെരെ ഉണ്ടായേക്കാം. ഇതും ഒരു മധുരമുള്ള ഓര്‍മ്മയാണ്. പക്ഷെ 70mmന്‍റ്റെ effect ഇല്ലെങ്കിലും, ആദ്യം പറഞ്ഞ ഭാവം ഉണ്ടാവും എന്ന് കരുതുന്നു – ചെറുപുഞ്ചിരി.
 
ഒരു വിദേശയാത്രയുടെ വിശേഷം വിളമ്പല്‍ ആയിരുന്നു ഇന്നുച്ചയ്ക്ക്‌ എന്റ്റെ ഓഫീസില്‍. ഒരു സഹപ്രവര്തകന്റ്റെ വക. അനുഭവങ്ങള്‍ പലതും പങ്കുവെച്ചു. കൂട്ടത്തില്‍ പറ്റിയ അഭതങ്ങളും. നല്ല രസമായിരുന്നു. വിശേഷം പറഞ്ഞു കഴിഞ്ഞ് എല്ലാവര്‍ക്കും കുറച്ചു മിഠായിയും തന്നു. പൊതിയില്‍ നിന്ന് ഞാനും ഒരെണ്ണം എടുത്തു. എനിക്ക് കിട്ടിയത് “toblerone”. ഇത് കണ്ടതും, മറ്റൊരു സഹപ്രവര്‍ത്തകന്‍ പറഞ്ഞു – “toblerone is one of the best chocolates I have had”.... ഞങ്ങള്‍ കഴിച്ചുതുടങ്ങി. ചോക്ലാറ്റ്സിനെ കുറിച്ചായി ഞങ്ങളുടെ വര്‍ത്തമാനം. കുട്ടികാലത്തെ മിഠായി കഥകളും മറ്റും. ഞാനും പറഞ്ഞു, കുറച്ചധികം അനുഭവങ്ങള്‍. കാരണം, സ്കൂള്‍ നാളുകളില്‍ സഹപാഠികളില്‍ രണ്ടു മൂന്ന് “NRI”’s ഉണ്ടായിരുന്നു. അവര്‍ വെകെഷനില്‍ അങ്ങോട്ട്‌ പറക്കും. തിരിച്ചു വരുമ്പോള്‍ പെട്ടി നിറയെ NRI മിഠായികളുണ്ടാവും. Aero, Mars, Snickers, Toblerone, എന്നിവ പ്രധാനപ്പെട്ടതും, പിന്നെ കുറച്ചു ചില്ലറ മിഠായികളും. ഞങ്ങള്‍ അവരുടെ വീട്ടില്‍ സ്ഥിര സന്ദര്‍ശകരാവും. ആദ്യമൊക്കെ ആള്‍ക്ക് ഒരു Aero അല്ലെങ്കില്‍ ഒരു Mars തരും. രണ്ടു മൂന്ന് ദിവസം കഴിയുമ്പോള്‍ സ്ഥിതി മാറും. ചില്ലറ മിഠായിയെ തരു. അപ്പോള്‍ ഞങ്ങളും പ്ലാന്‍ മാറ്റും. കൂട്ടുകാരന്‍ ഇല്ലാത്ത സമയം നോക്കി വീട്ടില്‍ പോകും. വീട്ടുകാര്‍ ആള്‍ക്ക് രണ്ടും മൂന്നും വെച്ചു തരും. 

ഈ കഥകള്‍ ഒക്കെ പറഞ്ഞു കഴിഞ്ഞ് എല്ലാവരും ജോലിയിലേക്ക് മടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്നോട് ചോതിച്ചു – “നിന്റ്റെ മുഖത്തെന്താ ഒരു “smile” ??? “Smile”ന് ഒരു കാരണം ഉണ്ടെന്നു പറഞ്ഞും, toblerone കഴിച്ചും ഞാന്‍ ആ കഥ പറഞ്ഞു..... 

This happened long back, in the ealry 90’s. 93-94 if I remember. പ്ലസ്‌ ടു കഴിഞ്ഞ്, ഞങ്ങള്‍, ഞങ്ങള്‍ എന്ന് പറഞ്ഞാല്‍, ഒരു പത്ത്-പന്ത്രണ്ടു പേര്‍, മദ്രാശിയിലെക്ക് വണ്ടി കയറി. എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍. നേരത്തെ പറഞ്ഞ NRI സുഹൃത്തുകളും ഉണ്ട് കൂടെ. ഞങ്ങളുടെ യാത്രക്ക് രണ്ടു ദിവസം മുമ്പാണ് എന്‍റ്റെ അച്ഛന്‍ ആദ്യത്തെ വിദേശയാത്രക്ക് പുറപ്പെട്ടത്‌. ഔദ്യോഗിഗ യാത്രയായിരുന്നു അത്. ആദ്യം ശ്രിലങ്കക്ക്, പിന്നീട് ഗള്‍ഫിലേക്ക്. പോകും മുമ്പ്‌ , ഞാന്‍ ഒരു list കൊടുത്തിരുന്നു അച്ഛന്റ്റെ കയ്യില്‍. ആ list’ല്‍ എന്തനല്ലേ??? Aero,Mars,Toblerone,Snickers എന്നൊക്കെയായിരുന്നു....ഞങ്ങള്‍ മദ്രാസ്‌ എത്തി. പരീക്ഷ എഴുതി. മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. മദ്രാസ്സില്‍ എനിക്ക് ഒരുപാട് ബന്ധുക്കളുണ്ട്. ഇടയ്ക്കു ഞാന്‍ അവരോടു ഫോണില്‍ സംസാരിച്ചു. അവസാനം വിളിച്ചത് വല്ല്യമ്മയെ ആയിരുന്നു. അവിടെ എനിക്കൊരു surprise ഉണ്ടായിരുന്നു – എന്‍റ്റെ അച്ഛന്‍. ലങ്ക യാത്ര കഴിഞ്ഞ് നേരത്തെ എത്തിയതുകൊണ്ട്, അടുത്ത യാത്രക്ക് ഒരു ദിവസം താമസമുണ്ടായിരുന്നു. അതുകൊണ്ട് പുള്ളി അവരുടെകൂടെ കൂടി. ഞാന്‍ സംസാരിച്ചു. അച്ഛന്‍ പറഞ്ഞു രാത്രി station’ല്‍ കാണാം എന്ന്. അപ്പൊ രാത്രി തന്നെ എന്‍റ്റെ listലുള്ള items കയ്യില്‍ കിട്ടുമല്ലോ എന്ന സന്തോഷത്തില്‍ തിരിച്ചു റൂമിലേക്ക്‌ നടന്നു. പക്ഷെ ആ സന്തോഷം അതികം നീണ്ടില്ല. പെട്ടന്നാണ് കത്തിയത് – കൂട്ടത്തില്‍ ഉള്ള വാനരന്മാര്‍ അറിഞ്ഞാല്‍, നിമിഷങ്ങല്‍കുള്ളില്‍ എല്ലാം തീരും. വിളിച്ചു പറയണോ ഒന്നും ഇപ്പൊ കൊണ്ടുവരണ്ട എന്ന്? വരുന്നിടത്തു വെച്ച് കാണാം എന്ന് തീരുമാനിച്ചു. ഞങ്ങള്‍ station’ല്‍ എത്തി. കൃത്യം ഞങ്ങളുടെ കോച്ചിന് മുമ്പില്‍ അച്ഛന്‍ നില്‍പ്പുണ്ടായിരുന്നു. എനിക്ക് സന്തോഷമായി. പിന്നെ സങ്കടവും. അച്ഛന്‍ന്‍റ്റെ കയ്യില്‍ ഒരു വല്ല്യ ബാഗും. എല്ലാവരോടും അച്ഛന്‍ കുശലാന്വേഷണം നടത്തി. അവരോടൊക്കെ കൊച്ചു തമാശകള്‍ പറഞ്ഞും, യാത്ര വിശേഷണം പറഞ്ഞും സമയം കളഞ്ഞു. എല്ലാരും ഹാപ്പി. ഞാന്‍ മാത്രം not happy. ടെന്‍ഷന്‍. ആരെങ്കിലും “അങ്കിളേ ബാഗില്‍ എന്താ?” എന്ന് ചോതിച്ചാല്‍........complete കൊളമാകും. എന്‍റ്റെ നല്ലവരായ സുഹൃത്തുകള്‍ ആരും തന്നെ അത് ചോതിച്ചില്ല. പുറപ്പെടാന്‍ സമയമായപ്പോള്‍, അച്ഛന്‍ ആ ബാഗ്‌ എനിക്ക് തന്നു. അപ്പൊ സുഹൃത്ത്‌ ചോതിച്ചു – “ അങ്കിളേ ബാഗിലെന്താ???” ഞാന്‍ complete തകര്‍ന്നു. ആദ്യ വിദേശയാത്രയില്‍ മകന്‍ ചോതിച്ച സാധനം നിമിഷങ്ങള്‍ക്കുള്ളില്‍ അപ്പ്രത്യക്ഷമാവാന്‍ പോകുന്നു. അച്ഛന്‍ പറഞ്ഞു, കുറച്ചു തുണികളാണ്, അലക്കാനുള്ളത്. എനിക്ക് ജീവന്‍ തിരിച്ചു കിട്ടിയപോലെ. വണ്ടിയില്‍ കയറും മുമ്പ് അച്ഛന്‍ അടുത്ത് വന്നു ചിരിച്ചുകൊണ്ട് പറഞ്ഞു – “തുണിയാന്നെന് വെറുതേ പറഞ്ഞതാ, നീ പറഞ്ഞ എല്ലാ മിഠായികളും അതിലുണ്ട്”. വണ്ടി നീങ്ങിത്തുടങ്ങി. എന്‍റ്റെ സീറ്റില്‍ ഞാന്‍ ഇരുന്നു. ബാഗും കെട്ടിപിടിച്ച്. എല്ലാവരും കളിയും ചിരിയുമായിട്ടങ്ങിനെ ഇരിക്കുന്നു. എന്‍റ്റെ വിഷമം എനിക്കല്ലേ അറിയൂ. 

“എടാ നീ എന്തിനാ ആ ബാഗും കെട്ടിപിടിചിരിക്കുന്നെ? അതിങ്ങ് താ...മേളിലോട്ടു വെക്കാം. അലക്കാനുള്ള തുണിയല്ലേ...അല്ലാതെ മിഠായികള്‍ ഒന്നുമില്ലലോ അല്ലേ?” ഏയ്‌...ഇല്ലെടാ...ഞാന്‍ വെച്ചോള്ളം എന്ന് പറഞ്ഞ്, മേളിലോട്ടു വെച്ചു. എന്‍റ്റെ ശ്രദ്ധ മുഴുവനും ബാഗിലായിരുന്നു. കിടക്കാന്‍ നേരമായപ്പോള്‍, “നിന്റ്റെ ബാഗ് പിടിച്ചോ” എന്ന് പറഞ്ഞ് ഒരേറ്. എല്ലാം താഴെവീണ് ചിതറും എന്ന് കരുതിയെങ്കിലും, ഒന്നും സംഭവിച്ചില്ല. എല്ലാരും കിടന്നുറങ്ങി എന്ന് ബോദ്യമായപ്പോള്‍, ട്രയിനിലെ അരണ്ട വെളിച്ചതിന്റ്റെ കീഴില്‍ ഞാന്‍ ആ ബാഗ്‌ തുറന്നു. ഞാന്‍ ഞെട്ടി....ബാഗില്‍ ശെരിക്കും തുണികള്‍ മാത്രം. ശെരിക്കും despppp!!!! ഒന്ന് രണ്ടെണ്ണം എടുത്തുമാറ്റി നോക്കി...അപ്പോഴതാ, മറ്റൊരു കവര്‍. അതില്‍ മുഴുവന്‍ മിഠായികള്‍. ആരും അറിയാതെ, അപ്പൊ തന്നെ ഒരെണ്ണം അകത്താക്കി. അന്നിട്ട്‌ ഒന്നും സംഭവിക്കാത്ത മട്ടില്‍ കിടന്നുറങ്ങി.

വീട്ടില്‍ എത്തിയിട്ട് എല്ലാം എടുത്തു നോക്കി. വീട്ടിലെ ഫോണ്‍ അടിക്കുന്നു. അച്ഛനാണ്. എല്ലാം പറഞ്ഞതുപോലെ ഉണ്ടല്ലോ എന്നന്വേഷിച്ചു. എല്ലാം OK  എന്ന് പറഞ്ഞ് അവസാനിപിച്ചു. പിന്നീട്, അച്ഛന്‍ വന്നതിനു ശേഷം ഞാനും കൊടുത്തു എന്‍റ്റെ കൂട്ടുകാര്‍ക്ക് – aeroയും,tobleroneഉം ഒക്കെ....അപ്പോള്‍ ഈ കഥയും പറഞ്ഞു. എല്ലാരും ചിരിച്ചു. ഞാനും.  

ഇതിന്ന് പറഞ്ഞപ്പോള്‍ ഓഫീസിലെ എല്ലാരും ചിരിച്ചു. ഇത് വായിക്കുമ്പോള്‍, നേരത്തെ പറഞ്ഞ “വാനരന്മാരുടെ” മുഖത്ത് ഒരു smile ഉണ്ടായേക്കാം. ഉണ്ടാകും. ഇപ്പോഴും ഞങ്ങള്‍ക്കിടയില്‍ ഇടയ്ക്കു ഇങ്ങിനെ സംഭവിക്കാറുണ്ട് എന്നതുകൊണ്ട്.

Tuesday, 28 August 2012

മഴയെന്ന് കേള്‍ക്കുമ്പോള്‍...

മഴയെന്ന് കേള്‍ക്കുമ്പോള്‍ കുളിരേകും സ്വപ്നങ്ങള്‍
സ്വപ്നങ്ങളില്‍ മാത്രം ആ പെരുമഴക്കാലം
 
മഴയെന്ന് കേള്‍ക്കുമ്പോള്‍ മഴവില്ലിന്‍ കാഴ്ച്ചകള്‍
കാഴ്ചകളില്‍ മഴവില്ലുകള്‍ കാണുന്നില്ലെവിടെയും
 
മഴയെന്ന് കേള്‍ക്കുമ്പോള്‍ കുടചൂടും നിറങ്ങള്‍
നിറങ്ങളില്‍ എന്നും ഏഴഴക് കറുപ്പിനും 

മഴയെന്ന് കേള്‍ക്കുമ്പോള്‍ ഇരമ്പുന്നു ശബ്ദങ്ങള്‍
ശബ്ദങ്ങളില്‍ മൌനമാം വേഴാംബലും 

മഴയെന്ന് കേള്‍ക്കുമ്പോള്‍ ഇരുളുന്നു മാനവും
മാനത്തിന്‍ ഇരുള്‍ ചിരിക്കും മിന്നലായി 

മഴയെന്ന് കേള്‍ക്കുമ്പോള്‍ ഉപമ്മിക്കാം കണ്ണീരും
കണ്ണീരുകളില്‍ കാണുന്നു മറഞ്ഞുപോയ മുഖങ്ങളും 

മഴയെന്ന് കേള്‍ക്കുമ്പോള്‍ ആനന്ധമാം മയൂഖം
മയൂഖങ്ങള്‍ പീലിവിടര്‍ത്തും ആനന്ദനൃത്തം 

മഴയെന്ന് കേള്‍ക്കുമ്പോള്‍ അമ്മതന്‍ ഓര്‍മ്മിക്കും
ഓര്‍മ്മിക്കും ആദ്യ പ്രളയത്തിന്‍ നിമിഷങ്ങള്‍ 

മഴയെന്ന് കേള്‍ക്കുമ്പോള്‍ ഒരു വര്‍ഷത്തിന്‍ കാലം
കാലം തെറ്റുന്നു കാലവര്‍ഷത്തിനും 

മഴയെന്ന് കേള്‍ക്കുമ്പോള്‍ നനവേകും ഓര്‍മ്മകള്‍
ഓര്‍മ്മകള്കെന്നും പുതുമഴയുടെ ഗന്ധം

Sunday, 25 March 2012

നാളത്തേ പ്രഭാതം മാറ്റതിന്റ്റെതാവട്ടെ

നമ്മള്എല്ലാരും വേറിട്ട സ്വഭാവങ്ങളുടെ ഉടമകളാണ്. പക്ഷെ, ചില ശീലങ്ങള്സമാനമായിരിക്കും. ഞാന്ഇപ്പൊ പറയാന്പോകുന്നത് അങ്ങിനത്തെ ഒരു ശീലത്തെ കുറിച്ചാണ്. കാരണം കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി ഞാന്ഉള്പെടുന്ന ഒരു വലിയ സമൂഹം ശീലത്തിനെ അതിജീവിക്കാന്നന്നേ ബുദ്ധിമുട്ടുനുണ്ട്. എന്ത് ശീലം എന്നലേ നിങ്ങള്ആലോജിക്കുനത്പറയാം. ഒരു പക്ഷെ നിങ്ങളും ഒരു ശീലതിന്റ്റെ അടിമ ആയിരിക്കാം.

നമ്മള്മലയാളികളുടെ ഒരു ദിവസം തുടങ്ങുന്നതെങ്ങിനെയാ? രാവിലെ എണീറ്റ്കഴിഞ്ഞാല്‍, ചായ അല്ലെങ്ങില്കാപ്പി, കിട്ടിയിരിക്കണം, അല്ലെ. ചിലര്ക്ക് നല്ല ചൂടോടെ വേണം, മറ്റുചിലര്ക്ക് അല്പം ചൂടിലെങ്ങിലും കുഴപ്പമില്ല. പക്ഷെ കിട്ടിയിരിക്കണം. ഒരു പക്ഷെ ഒട്ടുമിക്കവര്ക്കും "bed coffee" യാണ് ദിവസതിന്റ്റെ ഭാവി നിര്ണയിക്കുന്നത്. എന്റ്റെ ദിവസം തുടങ്ങുന്നത് നല്ല ചൂടുള്ള ഫില്റ്റര്കാപ്പി കുടിച്ചുകൊണ്ടാണ്‌ - my day begins with a cup of steaming filter coffee. ശീലതിന്നു പുറമേ മറ്റൊരു ശീലവും എനിക്കുണ്ട് - ചൂടുള്ള കാപ്പിയുടെ കൂടെ പത്രവും വേണം. ഏതെങ്കിലും പത്രം പോര.(അത് ഏതാണ് എന്നതിന് എവിടെ പ്രസക്തിയില്ല). കാപ്പിയും,പത്രവും ഒരുമിച്ചു വേണം എന്ന ആശയതിന്നു അനുഭാവികള്‍ അനേകമാണ്. സോടയില്ഉപ്പിട്ടാല്‍ സംഭവിക്കുന്നത്‌  പോലെ.

God's own countryയില്സമരങ്ങള്ക്കും, പണിമുടക്കിനും, ഹര്താലിനും, ബന്ദിനും ഒക്കെ പ്രതേകിച്ചു കാരണം ഒന്നും വേണ്ടല്ലോ. ദിവസങ്ങളില്നേരത്തേ പറഞ്ഞ ശീലങ്ങള്വിസ്ഥാരതിലാവും എന്ന് മാത്രം. കാരണം പാലിനും, പത്രത്തിനും ഇവ ബാധകമാലല്ലോ. എന്നാല്കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായിട്ടു ഇവിടുത്തെ അവസ്ഥ മോശമാണ്. സമരം ഇല്ല, പണിമുടക്കില്ല, ഹര്ത്താല്ഇല്ല, ബന്ദും ഇല്ല. പിന്നെ എന്താ പ്രശ്നം?

പാല്ഉണ്ട്. കാപ്പിയും, ചായയും ഉണ്ട്. പക്ഷെ പത്രമില്ല. എന്റ്റെ പത്രം മാത്രമല്ല. ഒരു പത്രവും ഇല്ല. ആദ്യ ദിവസം വ്യ്കിയപ്പോ, കുട്ടപ്പനെ വിളിച്ചു.

"കുട്ടപ്പാ പത്രം ഇടാന്മറന്നോ?"
"ഏയ്അല്ല.....ഞങ്ങ സമരത്തിലാ"  .... സുപ്രഭാതം "പൊട്ടി" വിടര്ന്നു എന്ന് പറഞ്ഞത് സത്യമാനെനു തോനിച്ച നിമിഷം !!!
"സമരമോ? എന്ത് സമരം?"
"പത്ര എജെന്റ്മ്മാരുടെ സമരം.... ഇന്ന് തൊട്ട്"
"ഇന്ന് തൊട്ടോ? അപ്പൊ എത്ര ദിവസതെക്കാടോ?"
"അറിയില്ല സാറേ..."

എന്റ്റെ കാപ്പിയും തണുത്തു, അതുപോലെ ദിവസവും. ഒരു ചൂട് കാപ്പി ഉണ്ടാക്കാന്അമ്മയോട് പറഞ്ഞിട്ടു, ഞാന്ജന്ഷനിലേക്ക് വണ്ടി വിട്ടുപത്രമാപ്പിസിലേക്ക്.  "പ്രാഞ്ചിയെട്ടന്‍" എന്ന സിനിമ കാണാന്‍ പോയപ്പോല്ലാണ്  ഇത്രെയും വലിയ ഒരു ജനകൂട്ടത്തിനെ ഒരുമിച്ചു ഒരു സ്ഥലത്ത് ഇതിനു മുമ്പ് കണ്ടിട്ടുളത്. രണ്ടു flying squadഉം. സിനിമ കാണാന്പോയപ്പോള്ഉണ്ടായ അതെ അനുഭവം. നുഴഞ്ഞു കയറാന്സ്രെമിക്കുമ്പോള്ഉണ്ടാവുന്ന അനുഭവങ്ങള്‍. എങ്കിലും മുന്നിലെത്തി. പത്രം കയ്യിലാക്കി. പ്രതീക്ഷിച്ചതിലും ഒരു രൂപ കൂടുതല്കിട്ടി ബാകിയായിട്ടു!!! തിരക്കില്മാറിപോയതായിരിക്കണം. വീട്ടില്വന്നു രണ്ടാമത്തെ കാപ്പിയും, പത്രവും ഒക്കെ ആയിട്ട് അന്നത്തെ സുപ്രഭാതത്തിന് തുടക്കമിട്ടു. ഓഫീസില്ചെന്ന് ഇതൊരു സംസാര വിഷയമാകി. മിക്കവാറും എല്ലാരും എന്നെ പോലെ ശീലതിന്റ്റെ അടിമകളായിരുന്നു. ഉടന്എന്റ്റെ boss'ന്റ്റെ ഉത്തരവെന്നോ, അപേക്ഷയെന്നോ പറയാം " നാളെ വരുമ്പോ എനിക്കുകൂടി ഒരു മനോരമ മേടിച്ചോ" ... ശെരി എന്ന് ഞാന്പറഞ്ഞു തീരും മുമ്പ് , " എനിക്ക് ഒരു മാതൃഭുമിയും" എന്ന് മറ്റൊരാള്‍. അടുത്ത ദിവസം കുറച്ചു നേരത്തേ എഴിനേറ്റു. കാപ്പികുടിക്ക് മുമ്പ് പത്രം മേടിക്കാന്തീരുമാനിച്ചു. ഇക്കുറി ഞാന്നടന്നു. പ്രഭാത സവാരിക്കാര്കൂടിയത് പോലെ. പരിജയക്കാര്‍, പുതുമുഖങ്ങള്എന്നിങ്ങിനെ. ഇവരെല്ലാം പത്രമാപ്പിസിലെക്കണോ? ഇന്നലെതെക്കാള്ജനം കുറവായിരുന്നു അവിടെ. പത്രം മേടിച്ചു, ബാകി പൈസയും. ഇന്നും ഒരു രൂപ കൂടുതല്കിട്ടി. അപ്പോള്അവര്അറിഞ്ഞുകൊണ്ട് തന്നെ. ഞാന്ചോതിച്ചപ്പോള്‍, അവര്പറഞ്ഞു, "മൂന്ന് രൂപയെ ഉള്ളു". പത്രത്തില്അച്ചടിച്ചിട്ടുള്ള വില "നാലാണ്". ഒരു രൂപ എജെന്റിന്റ്റെ കമ്മീഷന്‍. ഇപ്പോഴാണ് "സമരം" എന്തിനെന്നു പിടികിട്ടിയത്. കമ്മീഷന്കൂട്ടണമെന്നാണ് ആവശ്യം. അതങ്ങ് കൂട്ടിയാല്‍  ഇപ്പൊ എന്താ എന്നലോജിച്ചു ഞാന്തിരിച്ചു വീട്ടില്ലെക്ക്. അങ്ങിനെ രണ്ടാമത്തെ ദിവസം ആദ്യത്തേക്കാള്ബേധപെട്ട രീതിയില്തുടക്കം കുറിച്ചു. സഹപ്രവര്തകര്കുള്ള പത്രവുമായി ഓഫീസിലേക്ക്.

New generation സ്ഥാപനതിന്റ്റെ പടികലെരുമ്പോള്ചുരുട്ടിപിടിച്ച പത്രം എന്റ്റെ കയ്യില്ഉണ്ടായിരുന്നു. കയ്യില്പത്രം കണ്ടപ്പോള്ചിലരുടെ മുഖത്ത് ആകാംഷ. വാര്ത്തഅറിയാനുള്ള ആകാംഷ. പതിവ് "good morning" പത്രം ഉള്ള കയ്യ് കൊണ്ടായപ്പോള്‍, മറ്റു ചിലര്ക്ക് വേറിട്ട അനുഭവമായി. Attendance register"ല്‍ ഒപ്പിടുന്ന നേരത്ത്, അറിയാതെ പത്രം കക്ഷതിലാകി. ഓഫീസി മുറിയിലേക്ക് നടക്കുമ്പോള്‍, പത്രം വീണ്ടും കയ്യില്പിടിക്കുമ്പോള്‍, ഒരു സര്കാര്ഓഫീസിനുള്ളില്എന്നപോലെ ഒരു തോന്നല്‍. Tea break "ല്ചര്ച്ച വിഷയം "പത്രം". അപ്പോളാണ് അറിയുന്നത്എജെന്റ്ടുമാരുടെ കമ്മിഷന്ഒരു രൂപ മുപ്പത്തിയാറ് പൈസ എന്ന്. ഒരു പത്രത്തിന്കണക്ക്  അറിയാവുന്നവര്ഹരിച്ചും, ഗുണിച്ചും നോക്കിയപ്പോള്‍, ഏതാണ്ട് ഒപ്പത്തിനൊപ്പം ആണ്. ഏത്, ഞങ്ങളുടെ ശമ്പളവും, എജെന്റ്ടുമാരുടെ വരുമാനവും.

നമ്മള്‍  concrete കൂടുകളില്ജോലി എടുക്കുന്നു, അവര്‍ അതിരുകള്‍ ഇല്ലാതെയും.
നമ്മള്എട്ടും, പത്തും, പന്ത്രണ്ടും മണിക്കൂര്ജോലി എടുക്കുന്നു, അവര്വെറും മൂനോ, നാലോ മണിക്കുറും.
നമ്മള്‍ ACയില്ഇരുന്നു ജോലി എടുക്കുന്നുഅവര്‍  പ്രകൃതിയുടെ കുളിര്മയിലും.
നമ്മള്excelഉം, wordഉം, powerpointഉം, mouseഉം, right clickഉം  ഒക്കെ കൂട്ടുപിടിക്കുന്നു, അവര്ക്യ്യ്ബുക്കും , പേനയും കൊണ്ട് നടക്കുന്നു.

പുതിയ ശീലം, രാവിലെ പത്രമാപ്പിസിലേക്ക് നടന്ന് പത്രം മേടിക്കുന്ന ശീലം, എത്ര ദിവസം തുടരേണ്ടി വരും എന്നറിയില്ല. എന്തായാലും, ഇതിലും ഞാന്ഒരു സുഖം അനുഭവപെടുന്നു. ഒന്ന്, നമ്മള്സ്വയം എഴുനേല്ക്കുന്നു. രണ്ടു, ഒരു പ്രഭാത സവാരി. മൂന്ന്മാഞ്ഞു പോയ ചില പഴയ മുഖങ്ങള്വീണ്ടും തെളിയുന്നു.

ഇതൊക്കെ എഴുതാന്നല്ല രസമാന്നു. പഴയ ശീലങ്ങളില്‍  നിന്ന് പുതിയതിലേക്ക് പെട്ടന്ന് മാറാന്പ്രയാസമാണ്. ഇപ്പോള്ഒരു ആവേശതിന്റ്റെ പുറത്താനെന്നെ ഉള്ളു. Will this new habit last long??? Dont know. Time will answer.

എജെന്റ്ടു സുഹൃത്തുകളെ, ഇതൊന്നു അവസാനിപ്പിചൂടെ???

നാളത്തേ പ്രഭാതം മാറ്റതിന്റെതാവട്ടെ.