ഡിസംബര്‍, ഒരു പ്രത്യേക
സുഖമുള്ള മാസമാണ്. ഒന്നല്ല, പല പ്രത്യേകതകളുള്ള മാസം ആണ്. അല്ലേ. വര്‍ഷത്തില്ലേ
അവസാനത്തേ മാസം. കുളിരുള്ള പ്രഭാതങ്ങളുടെയും, സന്ധ്യകളുടെയും നാളുകള്‍. ക്രിസ്മസ്സ്ന്‍റ്റെ
മണമുള്ള മാസം. പുതുവര്‍ഷത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കി എണ്ണി തീര്‍ക്കുന്ന
ദിനങ്ങള്‍. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം.
ഒരു ചെറിയൊരു ഓര്‍മ്മ
പങ്കുവയ്ക്കുന്നു. നൊസ്റ്റാള്‍ജിയ....നൊസ്റ്റാള്‍ജിയ....
സ്കൂള്‍ കാലഘട്ടം.
ക്രിസ്സ്മസ്സ് പരീക്ഷ ഉള്ളത് മാത്രമാണ് ഏക ബുദ്ധിമുട്ട്. എങ്ങനെയെങ്കിലും, അത്
കടന്നുകൂടണം. അത്രേയുള്ളൂ ആഗ്രഹം. കടന്നുകൂടാറുമുണ്ട്. അതിന്‍റെ ഒരു പ്രധാന കാരണം,
ക്രിസ്മ്മസ് തന്നെയാണ്. ക്രിസ്സ്മസ്സ് കരോള്‍, to be specific. ഞാന്‍ താമസിക്കുന്ന
സ്ഥലത്ത്, പല കോളണികള്‍ ഉണ്ട്. അതില്‍ എല്ലാരും കരോളിന് ഇറങ്ങും. മുതിര്‍ന്നവരും,
കുട്ടികളും, ഫാമിലിയും ഒക്കെയായി. തൊട്ടപ്പുറത്തുള്ള, കോളണിയിയുടെ കരോള്‍ ആണ്
മികച്ചത്. അവര്‍, ഒരു ഉന്തുവണ്ടിയില്‍ വളരെ മികച്ച രീതിയിലുള്ള അലങ്കാരങ്ങളും,
പുല്‍കൂടും, പാട്ടുകാരും, ബാന്‍ഡും ഒക്കെയായി ആണ് വരുന്നത്. എല്ലാ സ്ട്രീടുകളിലും
അവര്‍ വരും. വീടുകളുടെ മുന്നില്‍ വണ്ടി നിര്‍ത്തി, കരോള്‍ പാടി, പപ്പാനികല്‍
നൃത്തം വെച്ച്, അങ്ങനെ ശെരിക്കും ഒരു ആഘോഷമാക്കി അവര്‍ നീങ്ങും....ഒരു വലിയ
നക്ഷത്രവും ഉണ്ടാവും. മൊള കൊണ്ടു ഉണ്ടാകിയത്, നല്ല കട്ടിയുള്ള വെള്ള പേപ്പര്‍
കൊണ്ട് പൊതിഞ്ഞത്. ( ഇതുപോലെയൊക്കെ ഇപ്പോഴും ഉണ്ടാവാം, പക്ഷെ ഇവിടെ സിറ്റിയില്‍
ഇപ്പോഴും ഇങ്ങനെ...സംശയമാണ്. ഇവിടെ ഇപ്പൊ, പള്ളികളിലെയും, മറ്റു സംഘടനകളുടെയും
ഒക്കെ closed ഗ്രൂപുകളുടെ മാസ്സ് മാത്രമായി ഒതുങ്ങി എന്നാ തോന്നുന്നത്. )
അപ്പൊ, നേരത്തെ പറഞ്ഞ
കരോള്‍ കണ്ടിട്ട്, ഞങ്ങള്‍ക്ക് ഒരാഗ്രഹം. എന്തുകൊണ്ട് നമ്മള്‍ ഇങ്ങനെ ഒരു കരോള്‍ പോകുനില്ല?
പിറ്റേ ദിവസം, ക്രിക്കറ്റ് കളിയുടെ ഇടവേളയില്‍, വിഷയം അവതരിപ്പിച്ചു.
അപ്പോത്തന്നെ ബില്‍ പാസാക്കി. അപ്പോത്തന്നെ പ്രശ്നങ്ങള്‍ പറഞ്ഞു തുടങ്ങി. ആര്
പപ്പാനി ആവും? ഉന്തു വണ്ടി എനിടെന്ന് ഒപ്പിക്കും? നക്ഷത്രം എങ്ങനെ ഉണ്ടാക്കും?
ആരൊക്കെ കരോള്‍ പാട്ട് പാടും? പപ്പാനിയുടെ ഡ്രസ്സ് എങ്ങനെ ഒപ്പിക്കും? ആകെമൊത്തം
നിയമസഭയിലെ ബജറ്റ് അവതരണം പോലെ ആയി. പക്ഷെ, എല്ലാത്തിനും തീര്‍പ്പുണ്ടാക്കി. കരോള്‍
പോകേണ്ട ദിവസം തീരുമാനിച്ചു. ഞങ്ങള്‍ ഒരു പത്ത് പന്ത്രണ്ട് പേരെ ഉള്ളു. അതില്‍
ഞങ്ങള്‍ ഒരു നാലോ അഞ്ചോ പേര് ആണ് “കുട്ടികള്‍”, ബാക്കി, സ്കൂളിലെ സീനിയര്‍സ്, സൂപ്പര്‍
സീനിയര്‍സ് ഒക്കെയാണ്. ഇവരോക്കെതന്നെയാണ് അയല്‍വാസികളും, കളികൂട്ടുകാരും.
കരോള്‍ ദിവസം.
വണ്ടിയൊന്നും ഇല്ല. പക്ഷെ, ഒന്ന് രണ്ടു ബാന്‍ഡ് സെറ്റ് ഒപ്പിച്ചു. രണ്ടു മൂന്ന്
പാട്ടുകള്‍ പടിച്ചുവെച്ചു. അങ്ങനെ നടന്നു തുടങ്ങി. വീടുകള്‍ കയറി ഇറങ്ങി.
വീടുകളില്‍ നിന്നും തരുന്ന പൈസകള്‍ ഒരു ടിന്‍ പെട്ടിയില്‍ ഇട്ടുവെച്ചു...അങ്ങനെ നീങ്ങി....അടുത്തത്,
സാമാന്യം ഒരു വലിയ വീടാണ്. ഗേറ്റ് തുറന്നു കിടക്കുന്നു. വീടിന്‍റ്റെ മുന്‍വശം,
ക്രിസ്മസ്സ് ഡെകറേഷന്‍ ഒക്കെ ചെയ്ത് നല്ല ഭംഗിയായി വെച്ചിട്ടുണ്ട്. പക്ഷെ ആരെയും
കാണുനില്ല. ഞങ്ങള്‍ പാടി തുടങ്ങി. ഒരല്‍പം കഴിഞ്ഞപ്പോള്‍, ഒരു കാരണവര്‍ ഇറങ്ങി വന്നു.
അന്നിട്ട് പറഞ്ഞു, ഒന്നുകൂടി പാടാന്‍. ഉഷാറോടെ, ഞങ്ങളും. കാരണവര്‍, അകത്തേക്ക്
പോയിട്ട് വന്നു. ഞങ്ങളുടെ ടിന്‍ പെട്ടിയിലേക്ക് ഒരു “നോട്ട്” ചുരുട്ടി ഇട്ടു.
ഞങ്ങള്‍ എല്ലാരും ഭയങ്കര ഹാപ്പി. കാരണം, ആദ്യമായിട്ടാണ് “നോട്ട്”, നേരത്തെ
കിട്ടിയതെല്ലാം ചില്ലറകള്‍ ആയിരുന്നു. ടിന്‍ലോട്ട് വീഴുമ്പോള്‍ ഉള്ള “ക്ലിംഗ്”,
വളരെ മ്യുസിക്കള്‍ ആയിരുന്നു.
കരോള്‍ കഴിഞ്ഞ്,
ഗ്രൗണ്ടില്‍ എത്തി. ടിന്‍ പൊട്ടിച്, ചില്ലറകള്‍ എണ്ണി തുടങ്ങി. ആകാംഷയോടെയുള്ള “കുട്ടി”
മുഖങ്ങള്‍. സീനിയര്‍സ് എണ്ണി തുടങ്ങി. പെട്ടെന്ന് എണ്ണി കഴിഞ്ഞു. അധികവും അമ്പതു
പൈസ ആയിരുന്നു. ചില്ലറ മൊത്തം കിട്ടിയത്, എട്ടോ ഒന്‍പതോ രൂപ എന്നാണ് ഓര്‍മ്മ.
പിന്നെ ആ ഒരു “നോട്ടും” . അതോ, ഒരു മുഷിഞ്ഞ, മിക്കവാറും കീറി പറഞ്ഞ ഒരു “ഒരു” രൂപ
നോട്ട്!!! ഇനി ആണ്, പ്രധാന ചടങ്ങ്. വീതം വെക്കല്‍.
ഒരു പത്ത് പതിനഞ്ച്
വീടുകള്‍ കയറി ഇറങ്ങിയട്ട്, ഞങ്ങള്‍ “കുട്ടികള്‍”ക്ക് കിട്ടിയത്, അമ്പതു പൈസാ
വീതം. ഇപ്പോഴും ഓര്‍മ്മയുണ്ട്, അത് തന്നിട്ട് പറഞ്ഞു: ഇന്നാ....” Big Fun “
( bubble gum ) മേടിചോ എന്ന് !!!
ഞങ്ങളോ സൂപ്പര്‍ ഹാപ്പി. വീട്ടുകാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാധനം നമ്മള്‍
അദ്വാനിച്ചു നേടി എന്ന തോന്നല്‍!!!
ഇന്നിപ്പോ, ഇതൊക്കെ ഓര്‍ത്തെടുക്കാന്‍
കാരണം, വ്യ്കിട്ട്, ഒരു പിള്ളേര്‍ സെറ്റ് വന്നു, കരോള്‍ ആയിട്ട്. കരോള്‍ എന്ന്
പറഞ്ഞാല്‍, ജീന്‍സും, ബര്‍മുടയും ചുവന്ന ടി ഷര്‍ട്ടും ഒരു santa തൊപ്പിയും
വെച്ചുക്കൊണ്ടുള്ള പരിപാടി. സ്മാര്‍ട്ട് ഫോണില്‍ ആണ് കരോള്‍ പാട്ടൊക്കെ. കുറച്ച്
നാള്‍ മുന്‍പ്, ഒരു ട്രോള്‍ വന്നതുപ്പോലെ, കരോള്‍ ശബ്ദം കേള്‍ക്കുമ്പോള്‍,
വീട്ടിലെ ലൈറ്റ് ഒക്കെ ഓഫാക്കും. അവര്‍ പോയെ പിന്നെ ഇടും!!! ഞാനും അത് തന്നെ ചെയ്തു.
പക്ഷെ, അവര്‍ പോയെ പിന്നെ, ആലോചിച്ചപ്പോള്‍, തോന്നി, അങ്ങനെ ചെയ്തത് മോശമായിപ്പോയി
എന്ന്. ഞാന്‍ മാത്രമാവില്ല ഇതുപ്പോലെ ചെയ്തത്. പക്ഷെ എവിടെയോ ആ ഒരു ഫീല്‍ നഷ്ടപ്പെട്ടു
പോയിട്ടുണ്ട്. ക്വാളിറ്റി ഇല്ലാതായി. എല്ലാം ഒരു ഫാഷന്‍ എന്നപ്പോലെ,
ചെയ്തുകൂട്ടുന്നു എന്നൊക്കെ. നമ്മള്‍ തന്നെ ആവും ഇതിന്റ്റെ കാരണക്കാര്‍.... അല്ലേ....
പക്ഷെ ഒരു കാര്യം
ഉറപ്പാണ്: കരോള്‍ വന്നത് മ്മടെ പിള്ളേര്‍ തന്നെയാണ്......ബംഗാളിള്‍ അല്ലാ !!!
ഇനിയിപ്പോ..... അറയില്ല.....
നാളെ, ഒരു പക്ഷെ..... അവര് ഇവിടം വിട്ടാല്‍.....
അപ്പൊ എല്ലാം
പറഞ്ഞപ്പോലെ.... എല്ലാര്‍ക്കും ക്രിസ്മസ്സ് ആശംസകള്‍.
