Powered By Blogger

Monday, 29 December 2014

കെ.കെ.ജോസപ്പ്



കേരളത്തിന്‍റ്റെ വില കേരളം വിടുമ്പോഴേ മനസ്സിലാകുകയുള്ളൂ. പക്ഷെ ഇടയ്ക്ക് രണ്ടുമൂന്ന് ദിവസം ഒക്കെ മാറിന്നിക്കുന്നതും രസമ്മാണ്. ചെന്നൈ സെന്‍ട്രലില്‍ പതിവ് കാഴ്ച്ചകള്‍ കണ്ടുന്നില്‍ക്കെ, സ്പോഞ്ച് വന്നു. ഒരുമിച്ച്, സ്പോഞ്ചിന്റ്റെ ഫ്ലാറ്റിലേക്ക്. കാപ്പി കുടിച്ചിട്ട് കയറാം എന്നായി തീരുമ്മാനം. പട്ടര്‍ക്ക് അര കാപ്പി ഒന്നുമാവില്ല എന്ന് സ്പോഞ്ചിനറിയാം. അതുകൊണ്ട് ഒരു “ഫുള്‍” കാപ്പി തന്നെ കിട്ടി. ചെന്നൈയിലെ ആദ്യ പ്രഭാതം, “സൂപ്പര്‍ മച്ചി”.

വ്യ്യ്കിട്ട് പാര്‍ക്കലാം എന്ന് പറഞ്ഞു ഞങ്ങള്‍ രണ്ടു വഴിക്ക് പിരിഞ്ഞു. മീറ്ററിനു മേലെ അമ്പതു രൂപ കൊടുത്ത്, ഫ്ലാറ്റിലെത്തി. സ്പോഞ്ച് റെഡി. നേരെ മറീന ബീച്ച് റോഡിലൂടെ നടന്നു. ഒരു തട്ടുകട പോലത്തെ ഒരു കടയുടെ മുന്നിലെത്തി. മുമ്പില്‍ തട്ടുകട, സൈഡില്‍ കുപ്പികട. സ്പോഞ്ച്, എന്നെയും കൂട്ടി കുപ്പികടയുടെ പുറകിലുള്ള പടികള്‍ കയറി മുകളില്‍ എത്തി. ഒരു പത്തുപതിനഞ്ചു പടികള്‍ കയറി. പണ്ടുക്കാലത്തെ വീടുകളിലെ മച്ചിലില്‍ കയറുന്നതുപോലെ. ഒരു ചിന്ന സെറ്റപ്പ്. നടന്നുവന്ന വഴിയും, ബീച്ചും എല്ലാം കാണാം. പക്ഷെ, കേരളത്തിലെ ഇരിപ്പ് തന്നെയാ നല്ലത്. അങ്ങിനെ കാര്യത്തിലേക്ക് നീങ്ങി. പേരുദോഷം ഉണ്ടാക്കരുത് എന്ന രീതിയില്‍ ആയിരുന്നു സ്പോഞ്ചിന്റ്റെ സേവ. താഴത്തെ തട്ടുകടയില്‍ നിന്നാവാം അത്താഴം എന്ന് തീരുമാനിച്ചു. ബില്ലും, കൂടെ രണ്ടെണ്ണവും കൊണ്ടുവരാന്‍ പറഞ്ഞു. വന്നു കയറിയപ്പോ ഇരുന്നതാണ്, സ്പോഞ്ച്, കയ്യ് മാത്രമേ അനങ്ങിയിട്ടുള്ളൂ. ഒരു നീണ്ട സേവയ്ക്ക് ശേഷം, ഇറങ്ങാന്‍ തീരുമ്മാനിച്ചു. സ്പോഞ്ച് മുന്നില്‍ നടന്നു. ചെറിയൊരു ആട്ടം ഞാന്‍ ശ്രെധിച്ചു. ഞാന്‍ പറഞ്ഞു:

        ഡേയ്, നോക്കി ഇറങ്ങ്....

ധിധൊക്കെ യെത്ര ഇറങ്ങിരിക്കണ്ണ്‍ എന്ന്, ആങ്ങ്യഭാഷയില്‍ പറഞ്ഞുകൊണ്ട് ആദ്യ പടിയില്‍ കാല്‍ വെച്ചു. തൊട്ടു പുറകിലുള്ള എന്നെ ഒരു പുച്ചഭാവത്തില്‍ നോക്കി. സ്പോഞ്ച്, മനസ്സില്‍, “ഇതല്ല, ഇതിന്റ്റപ്പുറവും ചാടി കടന്നവനാ ഈ കെ.കെ.ജോസപ്പ്.......” എന്ന് പറഞ്ഞു തീരും മുമ്പേ, താഴത്തെ പടിയിലെത്തി. വിയറ്റ്നാം കോളനി സിനിമയില്‍ “കെ.കെ.ജോസപ്പ്” വീണപ്പോലെ!!!

താഴത്തെ പടിയില്‍ നിന്ന്‍, ഒരു ദയനീയ ഭാവത്തില്‍, മുകളില്‍ നില്‍ക്കുന്ന എന്നെ നോക്കി. “ചിരിക്കാണ്ട് വന്ന് പോക്കെടാ തെണ്ടീ “ എന്നായിരുന്നു ആ ദയനീയ മുഖത്ത് എഴുതിയിരുന്നത്. ആറടി പൊക്കവും, നൂറിന്റ്റെ അടുത്ത് തൂകവും ഉള്ള സ്പോഞ്ചിനെ, പകുതി തൂക്കം ഉള്ള ഞാന്‍ എങ്ങിനെ പോക്കിയെടുക്കാനാ? അത് മനസ്സിലായപ്പോള്‍, ദയനീയ മുഖത്ത്, ചിരി വിടര്‍ന്നു. അപ്പോഴേക്കും ഞാന്‍ താഴെ എത്തി. ഒത്തു പിടിച്ചാല്‍ ഹൈലസ്സ എന്നും പറഞ്ഞു, പൊക്കിയെടുത്തു. 

ഒന്നും സംഭവിച്ചില്ല എന്ന് മട്ടില്‍, കടല്‍കാറ്റും കൊണ്ട് ഞങ്ങള്‍ നടന്നു.

Friday, 26 December 2014

രസതന്ത്RUM




തിരോന്തുരത്തു അന്ന് രാവിലെ പെട്ടെന്നൊരു ഹര്‍ത്താല്‍ പ്രക്യാപിച്ചു. അതും ഒരു പ്രദേശത്തു മാത്രം. കഴക്കൂട്ടത്ത്. ഓഫീസില്‍ പോകുന്നില്ല എന്ന് എല്ലാരും തീരുമ്മാനിച്ചു. ഉറക്കം, സിനിമ, എണ്ണ തേച്ചു കുളി, സിറ്റി കറക്കം, തുണി അലക്കല്‍ എന്നീ കലാപരിപാടികളില്‍ ഏര്‍പെടാന്‍ ആയിരുന്നു സഹവാസികളുടെ തീരുമാനം. നടന്നെത്താവുന്ന ദൂരത്തില്‍ ഉള്ള ഒരു ചായക്കടയില്‍ നിന്നായിരുന്നു പ്രഭാത ഭക്ഷണം. ഇവിടെ ഹര്‍ത്താല്‍ ഇല്ല. പുട്ടും, പയറും, പപ്പടവും, കട്ടനും എല്ലാം കഴിഞ്ഞ് ഒരു കിങ്ങ്സും, അതിന്റ്റെക്കൂടെ “മാധ്യമ”വും.  രാവിലത്തെ കാര്യം ഉഷാര്‍. 

കുളി കഴിഞ്ഞ്, നേരെ സുഹൃത്തിന്റ്റെ വീട്ടിലേക്ക് നടന്നു. അവരും വെരുതെയിരിപ്പ് തന്നെ. സമയം ഏതാണ്ട് പത്തിനോട് അടുക്കുന്നു.  ഞങ്ങള്‍ നാലുപ്പേരും ഒരു തീരുമാനത്തിലെത്തി. ശ്രീകാര്യത്ത് പോയി. പോകും വഴി, മറ്റൊരു തീരുമാനവും എടുത്തു. റം മതി!!! ഒരു ഫുള്‍ ഓള്‍ഡ്‌ പോര്‍ട്ട്‌ റമ്മുമായി ഞങ്ങള്‍ സുഹൃത്തിന്റ്റെ വീട്ടിലെത്തി. ടച്ചിങ്ങ്സ് റെഡി, മുളകിട്ട് പൊരിച്ച പപ്പടം, പച്ച മാങ്ങ ഉപ്പില്ലിട്ടത്, പുഴുങ്ങിയ മുട്ട. പറബിന്ന്റ്റെ നടുവില്ലുള്ള വീടിന്‍റ്റെ വരാന്തയില്‍ വട്ടത്തില്‍ ഇരുപ്പുറപ്പിച്ചു. നാല്  ഗ്ലാസ്സുമായി. അങ്ങിനെ, മിണ്ടിയും പറഞ്ഞും, നടന്നും ഇരുന്നും, ചിരിച്ചും ചിരിപ്പിച്ചും, കുപ്പി കാലിയാക്കി. ഇതിനിടയില്‍ എല്ലാരും ചേര്‍ന്ന് ഉച്ചക്കുള്ള ചോറും, ഒരു തട്ടിക്കൂട്ടല്‍ കറിയും ഉണ്ടാക്കിയെടുത്തു. ഊണും കഴിച്ച്, ഒരു പുകയെടുത്ത് അങ്ങിനെ ഇരിക്കുമ്പോ, തല കറങ്ങുന്നതുപ്പോലെ. വലി നിര്‍ത്തി. കുറച്ചു വെള്ളം കുടിച്ചു അനങ്ങാതെ ഇരുന്നു. രക്ഷയില്ല. രണ്ടുപ്പേര്‍ ഊണ് കഴിക്കുന്നു, മറ്റൊരാള്‍ ഉറങ്ങിക്കഴിഞ്ഞു, എന്‍റെ അവസ്ഥ ഇങ്ങിനെ. കട്ടിലില്‍ കിടന്നു. ആശ്വാസം തോന്നി. പെട്ടന്ന്, കട്ടില്‍ മറയുന്നു, ഭിത്തികള്‍ ചരിയുന്നു, ഞാന്‍ മുകളീന് താഴേക്കു നോക്കി കിടക്കുന്നു, മൊത്തത്തില്‍ ഭൂമി കറങ്ങുന്നതുപ്പോലെ. അവസ്ഥ വിവരിച്ചപ്പോ, ഒരുവന്‍ പറഞ്ഞു, രസതന്ത്രം!!! കട്ടിലിന്റ്റെ അടുത്ത് ഒരു ബക്കെറ്റ് വെച്ചുത്തന്നിട്ട് അവന്‍ പോയി. കണ്ണടച്ച്, കട്ടിലില്‍ മുറുക്കിപ്പിടിച്ച്‌ അങ്ങനെ കിടന്നു. 

ഒരു കുലുക്കത്തോടെയാണ്  എഴുനെറ്റത്. ഇരുന്നുകഴിഞ്ഞപ്പോ, നല്ല സുഖം തോന്നി. ചുറ്റും നോക്കി. ഭൂമി ഭൂമിയിലും, ആകാശം ആകാശത്തും, ബാകിയെല്ലാം അതതു സ്ഥാനത്തു തന്നെ. സ്വയം ചിരിച്ചുക്കൊണ്ട് വരാന്തയിലേക്ക്‌ നടന്നു.

സുഹൃത്ത്‌ ഒരു ഗ്ലാസ്സ് മുന്നിലേക് നീട്ടി. ഗ്ലാസ്‌ കണ്ടതും, ഒരു വെറുപ്പോടെ, അല്ലേല്‍ ഒരു ഭയത്തോടെ ഞാന്‍ നിരസിച്ചു. ഇനി ഒരു കുഴപ്പവും ഉണ്ടാവില്ല എന്നും പറഞ്ഞ് എന്‍റെ കയ്യില്‍ അവര്‍ ബലമായി ഗ്ലാസ്‌ പിടിപ്പിച്ചു. ചെറിയ ചൂടുള്ള ഗ്ലാസ്സിനുള്ളില്‍ നോക്കിയപ്പോ അതേ നിറം. ഇക്കുറി കട്ടന്‍ ആണെന്ന് മാത്രം. രാവിലത്തെ സ്റ്റീല്‍ ഗ്ലാസ്സില്‍!!!

ഒരു കവിള്‍ കുടിച്ചു ബാകി അവിടെ വെച്ചു.

ചേരണ്ടതേ ചേരു, എന്ന തിരിച്ചറിവോടെ വീട്ടിലേക്ക് മടങ്ങി. 

Sunday, 21 December 2014

അവിയല്‍

സംഭവബഹുലമായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം. കല, കായിക, സാമൂഹിക, രാഷ്ട്രിയ മേഖലകള്‍ പരസ്പ്പരം മത്സരിച്ച ഒരു വര്‍ഷം. തെരഞ്ഞെടുപ്പിന്റ്റെയും, വേനല്ലിന്റ്റെയും ചൂടകറ്റാന്‍, ചെറിയ നക്ഷത്രക്കൂടാരങ്ങള്‍ ഉണ്ടായിരുന്നു. ഇന്നസ്സന്റ്റും, അല്ലാത്തവരും ജയിച്ചു. മഴക്കാലത്തെ നനവുകള്‍ സോളാരിന്റ്റെ ചൂടില്‍ ഉണങ്ങി. വേള്‍ഡ് കപ്പ്‌ ഫൂട്ട്ബോളും ആഘോഷിച്ചു. ഒരോണം കൂടിയുണ്ടു. ചെറുനക്ഷത്രങ്ങള്‍ കൂട്ടത്തോടെ കാണ്മാന്‍ടായി. മലയാളിയുടെ നേതൃത്ത്വത്തില്‍ ഒരു വന്‍ വിക്ഷേപണവും വിജയിച്ചു. വെള്ളിമുടിയുള്ള ആശാന്‍, ചലച്ചിത്രമേളയുടെ പേരില്‍, തര്‍ക്കവിളക്കിന് തീ കൊളുത്തി. ജലസംഭരണിയിലുള്ള വെള്ളത്തിനു പോലും അണയ്ക്കാന്‍ പറ്റാത്ത ഒരു തീ. പക്ഷെ, എല്ലാത്തിനും മുകളിലുള്ള നക്ഷത്രത്തിലായിരുന്നു ജനത്തിന്റ്റെ ശ്രദ്ധ. ചെറിയൊരു ആശ്വാസ്സമായി, “കേരള ബ്ലാസ്റ്റേര്‍സ്സ്” മഞ്ഞനിറത്തിലെത്തി. ഗംഭീര വരവേല്‍പ്പ് നല്‍കി. സച്ചിന്‍, സഖാവിനെ ആദ്യമേ കണ്ടു. ബുദ്ധിപരമായ നീക്കം!!! സച്ചിന്റ്റെയും, നക്ഷത്രങ്ങളുടെ മുതലാളിയുടെയും. കോടികള്‍ ചര്‍ച്ചകളില്‍ ഒതുങ്ങി. പാത്തും പതുങ്ങിയും ജനങ്ങളും. ആദ്യത്തെ ഇടി പടം ഇറങ്ങി, പേര് – “സ്കൂള്‍ കായികമേള”. പക്ഷെ, യഥാര്‍ത്ഥ താരം, ഒരു പാലാക്കാരനായിരുന്നു. വെള്ളിത്തിരയിലെ നക്ഷത്രങ്ങള്‍ക്ക് പോലും ഇത്ര വിലയില്ല. കോടതി കൂടുകളില്‍ മാത്രം പാവപ്പെട്ടവര്‍ക്ക് മുന്‍‌തൂക്കം. കണ്ണുംക്കെട്ടി നില്‍കുന്ന ആ സ്ത്രീ എന്നാ ചെയ്യാനാ അല്ല്യോ? ഭരണം കിട്ടിയ അന്ന് തുടങ്ങിയതാ, ഈ ബഹുദൂര ഓട്ടം. പിന്നെയാ ഹാഫ് മാരത്തോണ്‍!!! ക്രിസ്മസ് അടുത്തപ്പോഴാ, അല്‍പ്പം കണ്ണ് തുറന്നത്. നക്ഷത്രമ്മില്ലാത്ത ക്രിസ്മസ്സോ? ഭണ്ടാരപ്പെട്ടിയും കാലി. പാലായില്‍, അപ്പോഴും മരണ മണി കേള്‍ക്കുന്നുണ്ട്. ഇപ്പൊ ബംഗാളികള്‍ക്ക് ഇത്തിരി ജാടയാ. ഗപ്പ് അടിച്ചല്ലോ. ക്രിസ്മ്മസ്സിനു തൊട്ട് മുമ്പുള്ള ഞായറാഴ്ച, നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവസാന ഞായര്‍ വിശേഷപ്പെട്ടതാണല്ലോ. 

ഇതൊക്കെ അറിഞ്ഞോ, അറിയാതെയോ മനസ്സില്‍ കൊണ്ടുന്നടക്കുനവരാണ്ണ്‍ ഞങ്ങളുടെ തലമുറ. പ്രതികരണത്തിലും. ഇതൊന്നും അറിയാത്തതാണോ, താല്‍പ്പര്യമ്മില്ലത്തതാണോ എന്നറിയില്ല. ന്യൂ ജനറേഷന്‍ പിള്ളേര്‍ എപ്പോഴും “ചില്‍” ആണ്. ഇവരെപ്പോലെ, എപ്പോഴും ചില്‍ ആയിരിക്കാന്‍ നമുക്ക് പറ്റുവോ?ഒരാളുടെ അടുത്തുനിന്നും ഇതിനുള്ള ഉത്തരം കിട്ടി:

“അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി,ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് കള്ളും കപ്പയും”

Tuesday, 2 December 2014

ഓര്‍മ്മിക്കാന്‍ ഒരു കാരണം


ഓര്‍മ്മിക്കാന്‍ ഒരു കാരണം വേണോ? ജനനം മുതല്‍ മരണം വരെ ഉള്ള ഓര്‍മ്മകള്‍ നമ്മുടെ തലച്ചോറില്‍ സൂക്ഷിക്കപ്പെടുന്നു. അത് ഓര്‍ത്തെടുക്കാന്‍ നമുക്കോരോ കാരണങ്ങള്‍ ഉണ്ടായേക്കാം. കാരണങ്ങള്‍ ഇല്ലാതെ നമുക്ക് ഓര്‍മ്മിക്കാന്‍ പറ്റില്ലേ?

ചില കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കുന്നത് ചില കാരണങ്ങളാലാണ്. സ്ഥലങ്ങളെ ഓര്‍ക്കുക അവയുടെ പ്രത്യേകതകള്‍ കൊണ്ടാവാം, അവിടത്തെ അനുഭവങ്ങള്‍ കൊണ്ടാവാം. ഒരു മത്സരം ഓര്‍മ്മിക്കപ്പെടുന്നത്, മത്സരശേഷി കൊണ്ടാവാം, വ്യക്തികത പ്രകടനം കൊണ്ടാവാം. കലാസൃഷ്ടികള്‍ എന്നും ഓര്‍ത്തിരിക്കാന്‍ കാരണമാകുന്നത്, അതിന്‍റ്റെ മൂല്യവും, അവധരണ വയ്യ്വ്വിധ്യവും, ലാളിത്യവും കൊണ്ടാണ്. നല്ല പാട്ടുകള്‍ ഓര്‍മ്മകളില്‍ സ്ഥാനം പിടിക്കുന്നത്‌ അതിലെ കവിത കൊണ്ടും, ഈണം കൊണ്ടും, സ്വര മാധുര്യം കൊണ്ടുമാവാം.

രാമായണവും, ജെറൂസലേമും, മക്കയും വിശ്വാസങ്ങളെ ഓര്‍മ്മിപിക്കുന്നു. ഗാന്ധിയേയും, മാര്‍ട്ടിന്‍ ലുതെര്‍ കിങ്ങിനെയും, മണ്ടേലെനെയും എല്ലാം ചരിത്രം ഓര്‍മ്മിപിക്കുന്നു.  എടിസനെയും, ഗ്രഹാംബെല്ലിനെയും, റൈറ്റ് ബ്രദര്‍സ്സിനെയും ശാസ്ത്രം ഓര്‍മ്മിപ്പിക്കുന്നു. പെലേയും, സ്റ്റെഫി ഗ്രാഫും, സച്ചിനും എല്ലാം നേരുള്ള കായികാഭ്യാസികളായി നാം ഓര്‍മ്മിക്കും. നവരസങ്ങളാല്‍ അത്ഭുതങ്ങള്‍ കാഴ്ചവെച്ച രാജ് കപൂര്‍, ശിവാജി ഗണേശന്‍, സുകുമാരി എന്നീ പ്രതിഭകള്‍ ഓര്‍മ്മകളില്‍ ഇന്നും ജീവിച്ചിരിക്കുന്നു. ഇതെല്ലാം മനുഷ്യ മനസ്സുകളില്‍ ഓര്‍മ്മയുള്ള കാര്യങ്ങള്‍ തന്നെയാണ്.

ജീവിത യാത്രയില്‍ കൂടെ ഉണ്ടെന്ന് കരുതുന്നവരെ നമുക്ക് ഓര്‍മ്മിക്കാന്‍ പ്രത്യേകിച്ച് കാരങ്ങള്‍ ഒന്നും തന്നെ വേണ്ടിവരില്ല. പക്ഷെ, കൂടെ ഉണ്ടെന്ന് നാം വിശ്വസ്സിക്കുന്നവര്‍ക്ക് നമ്മളെ ഓര്‍ക്കാന്‍ ഒരു കാരണം വേണം എന്നുണ്ടെങ്കിലൊ???

എന്‍റെ ഭ്രാന്തന്‍‌ ചിന്തയാകാം. എനിക്ക് മാത്രം ഉണ്ടായേക്കാവുന്ന ഒറ്റപെട്ട തോന്നലുകള്‍.