Powered By Blogger

Saturday, 22 November 2014

കോഴികോട്ടെ പരുന്ത്


ഇത്രയ്ക്ക് മൊഞ്ചുള്ള ഒരു കടപ്പുറം ഒരുപക്ഷെ വേറെയും ഉണ്ടാവാം. എന്നാല്‍, നഗരഹ്ര്യദ്യത്തില്‍ ഉണ്ടാവുവോ? ഉറപ്പില്ല, സംശയമാണ്. കോഴിക്കോട്ടാണ് ഞാന്‍ പറഞ്ഞ കടപ്പുറം. “കോഴിക്കോട് ബീച്ച്” എന്നാണ് അറിയപ്പെടുന്നത്. ഓര്‍മ്മ ശെരിയാണെങ്കില്‍, സി.എച്. ഫ്ലൈ ഓവര്‍ ഇറങ്ങി നേരെ പോണം. നല്ല നീണ്ടുന്നിവര്‍ന്നു കിടക്കുന്ന കടപ്പുറം. ഒരുവശത്ത് കടല്‍പ്പാലവും, മറുവശത്ത്‌ പൈന്‍ മരങ്ങളും. സന്ധ്യന്നേരത്തു, അവിടുത്തെ കുണ്ടന്മ്മാരുടെ ഒരു വരവ്വുണ്ട്. ബീച്ചിനു മുന്നില്ലുള്ള വീതിക്കൂടിയ റോഡിലൂടെ, ബൈക്കിലും, കാറിലുമൊക്കെ, നല്ല പൂവന്‍പ്പഴം പോലത്തെ കുണ്ടന്മ്മാര്‍. പലപ്പോഴും എനിക്ക് തോന്നിട്ടുണ്ട്, കോഴികൊട്ടുള്ള, ആണുങ്ങളുടെ ഡ്രസ്സിംഗ് സെന്‍സ് ഒന്ന് എടുത്ത് പറയേണ്ട ഒന്നാണ്. ഏതൊരു ആണും, രണ്ടാമത്‌ നോക്കിപോകും.

കടലിനും, സീ ക്വീന്‍ ഹോട്ടല്ലിനും നടുവില്‍ മേല്‍പ്പറഞ്ഞ റോഡ്‌ മാത്രം. ഹോട്ടല്‍ മാനേജര്‍, റോയ്, എന്‍റ്റെ സുഹൃത്താണ്. സായാഹ്നങ്ങള്‍ ഇവിടെ ആണെങ്കില്‍, റോയ് ചേട്ടനെ നേരത്തെ വിളിച്ചുപ്പറയും. എങ്കിലേ റൂഫ് ടോപ്പിലെ വിന്‍ഡോ സീറ്റ്‌ കിട്ടൂ. വിന്‍ഡോ സീറ്റ്‌ എന്നുവെച്ചാല്‍, അരഭിത്തിയോട്‌ ചേര്‍ന്നുള്ള ഇരിപ്പിടം. അസ്തമയ കാഴ്ച്ചയും, കടലിന്റ്റെ ശാന്തഭാവത്തിലുള്ള ഇരമ്പലും കേട്ടങ്ങിനെ ഇരിക്കാം.

കടപ്പുറത്ത് തിരക്ക് നന്നേ കുറഞ്ഞും, റൂഫ് ടോപ്പില്‍ തിരക്ക് കൂടിയും, മഘ്രിബ് നിസ്ക്കാരത്തിന്റ്റെ ബാങ്ങ് വിളി കേട്ടും, കല്ലുമ്മക്കായും, കാരക്ക അച്ചാര്‍ രുജിച്ചും, ഐസ് കട്ടകള്‍ ഇട്ടുകൊണ്ടും, നിലാവുള്ള രാത്രിയേ ഞങ്ങള്‍ വരവേറ്റു. ഐസ് കട്ടകള്‍ വീണുകൊണ്ടേയിരുന്നു. കടല്‍ ഉറങ്ങിയതുപ്പോലെ. സീ ക്വീന്‍നിനോട് വിട പറയാന്‍ തീരുമ്മാനിച്ചു. ആ തീരുമാനം അവസാനത്തെ ഐസ് ഇട്ട് ഉറപ്പിച്ചു.

റോഡിലൂടെ നടക്കുമ്പോള്‍, കൂട്ടിന് കടലിന്റ്റെ കൂര്‍ക്കംവലി മാത്രം. രണ്ടുപ്പേരും ചേര്‍ന്നുനിന്ന് ഒരെണ്ണം കത്തിച്ചു. നടത്തത്തിലെ സൈഡ് വലിവ് നേരെയാവുന്നുണ്ടുയായിരുനില്ല. ബോധം ഉണ്ടെങ്കിലും, കുറ്റബോധം അശേഷം ഇല്ലായിരുന്നു. വന്നുപ്പോകുന്ന തിരകളെ നോകി നിലാവെട്ടത്തില്‍ കുറച്ചുനേരം കടപ്പുറത്തിരുന്നു. അങ്ങ് ദൂരെ ദൂരെ, ഉള്‍ക്കടലിലെ ഫിഷിംഗ് ബോട്ടുകളിള്‍ നിന്നുള്ള വെളിച്ചം, മിന്നാമ്മിന്നികളെ ഓര്‍മ്മപെടുത്തി. നടന്നു നീങ്ങുമ്പോള്‍, നിലാവിന്ന്റ്റെ നിറം മാറുന്നതുപോലെ തോന്നിത്തുടങ്ങി. ഒരു മഞ്ഞ നിറം. സംശയം മറച്ചുവെച്ചില്ല. ചോദിച്ചപ്പോ, സുഹൃത്ത്‌ മുന്നിലുള്ള തെരുവ് വിളക്കിനെ ചൂണ്ടിക്കാണിച്ചു. രണ്ടുപ്പേരും മുകളിലേക്ക് നോക്കിനിന്നു. മഞ്ഞയില്‍ പൊതിഞ്ഞ വീഥിയിലൂടെ നടക്കുമ്പോള്‍, ഞാന്‍ പറഞ്ഞു,

എന്തു ഭംഗിയല്ലേ കാണാന്‍...
        സത്യം...വെള്ള നല്ലപ്പോലെ ഉണ്ട്, റേര്‍ ആണത്...
അതാണ്‌, ഞാന്‍ ആധ്യമായിട്ടാടാ ഇങ്ങനത്തെ ഒരു പരുന്തിനെ കാണുന്നത്
    പരുന്തോ? എവിടെ?
ആ വിളക്കിന്റ്റെ മേളില്‍ ഇരിക്കണ നീ കണ്ടില്ലേ?
    എടാ, അത് പരുന്തല്ല, അത് മൂങ്ങയാണ്...
പിന്നെ മൂങ്ങ...ഈ നേരത്ത്....
    നീ വാ, ഒന്നുകൂടി നോക്കാം...

നടത്തത്തിലെ വേഗത കൊണ്ടാണോ, അതോ എനിക്ക് പറ്റിയേക്കാവുന്ന അഭധത്തെ ഓര്‍ത്തിട്ടാണോ, അറിയില്ലായിരുന്നു. തിരിഞ്ഞു നടക്കുമ്പോള്‍, എല്ലാ കെട്ടും ഇറങ്ങിത്തുടങ്ങി. പരുന്തായാലും, മൂങ്ങയായാലും, അതവിടെ ഉണ്ടാവരുതേ എന്നായിരുന്നു എന്‍റെ മനസ്സില്‍. കൃത്യമായി ആ വിളക്കിന്റ്റെ ചുവട്ടിലെത്തി. മുകളിലോട്ട് നോക്കി. ഒരല്‍പം പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ, അത് അവിടെത്തന്നെ ഇരിപ്പുണ്ടായിരുന്നു.

 വെള്ള നല്ലപ്പോലെ ഉള്ള ആ റേര്‍ സാധനം, മൂങ്ങ!!!

No comments:

Post a Comment