രാവിലെ ഓഫീസിലേക്ക് ഇറങ്ങാന്‍ നേരത്താണ് അമ്മ പറഞ്ഞത്, ഉച്ചക്ക് ശേഷം തുണിക്കട
വരെ ഒന്ന് പോയാലോ എന്ന് ആലോജിക്കുവാ...ഞാന്‍ പറഞ്ഞു, ശെരി, പൈസ വല്ലതും വേണോ എന്ന്
ചോതിച്ചു. അമ്മ പറഞ്ഞു, രണ്ടു ബ്ലൌസ് പീസ് മേടിക്കാനെയുള്ളു...പേഴ്സ്സില്‍
നോക്കിയ്യപ്പോള്‍ ഒരു നൂറും ഒരു രണ്ടായിരവും മാത്രമേ ഉള്ളു. പുത്തന്‍ രണ്ടായിരം
എടുത്തു കൊടുത്തു. എടാ ഇത്രയൊന്നും വേണ്ടാ....കൂടിപ്പോയാ ഒരു മുന്നൂറ്, അത് മതി.
കയ്യില്‍ ഇതേ ഉള്ളു, ബാക്കി വെച്ചോ എന്ന് പറഞ്ഞു ഞാന്‍ ഓഫീസിലേക്ക് പോയി.
ഒരു നാലുമണി ആയപ്പോള്‍, എന്‍റെ മൊബൈല്‍ അടിക്കുന്നു. “അമ്മ കോളിംഗ്”. കോള്‍
എടുത്തപ്പാടെ,
( കിലുക്കം സിനിമയില്‍ രേവതി ഹോട്ടലില്‍ റൂം ചോതികുന്ന സീന്‍ പോലെ )
“ എടാ ഞാന്‍ രണ്ടായിരത്തിന്റ്റെ നോട്ട് കൊടുത്തു, അയാള്‍ പറയുവാ ബാക്കി തരാന്‍
ചേഞ്ച് ഇല്ലാ, ചേഞ്ച് ഉണ്ടെങ്കില്‍ തരു എന്ന്...ഞാന്‍ പറഞ്ഞു കയ്യില്‍ ഇതേ
ഉള്ളു, പിന്നെയുള്ളത് ഓട്ടോ കാശാ...അയാള്‍ ചോതിക്കുവാ മാടത്തിന്റ്റെ കയ്യില്‍
ഡെബിറ്റ് കാര്‍ഡ് ഉണ്ടോ? അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടോ എന്നൊക്കെ...അതൊന്നും
ഇല്ല എന്ന് പറഞ്ഞപ്പോ അയാള്‍ പറയുവാ മാഡം, മേടിച്ച സാധനം ഇവിടെ ഇരിക്കട്ടെ, പിന്നീട്
ചേഞ്ച് കൊണ്ട് വന്നിട്ട് എടുത്തോ എന്ന്....എന്ത് ചെയ്യും? “ ഞാന്‍ പറഞ്ഞു, ശെരി..
ഞാന്‍ വരുമ്പോ മേടിച്ച്ചുക്കൊണ്ട് വരാം.....
രാത്രി വ്യ്കിയാണ് ഞാന്‍ വീട്ടിലെത്തിയത്. തുണിക്കടയില്‍ പോവാനും മറന്നു. അമ്മ
പറഞ്ഞു, നാളെ ഞാന്‍ പൊയ്ക്കോളാം. അപ്പോഴാണ് ഞാന്‍ അറിയുന്നത്, ഇരുനൂറ്റി അറുപത്
രൂപയ്ക്കാണ് അമ്മ രണ്ടായിരം കൊടുത്തത് എന്ന്. ചേഞ്ച് അമ്മയ്ക്ക് കൊടുത്തു. തീര്‍ന്നില്ല,
അമ്മയ്ക്ക് അപ്പൊ അറിയണം, ഈ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യങ്ങള്‍
എങ്ങിനെയാണെന്ന്!!!! പറഞ്ഞു കൊടുത്തു.
അടുത്ത ദിവസം അമ്മ വീണ്ടും കടയിലേക്ക് പോയി. കയ്യില്‍
ചേഞ്ച് ഉള്ളതിന്റ്റെ ഒരു ചെറിയ അഹങ്കാരം ഉണ്ടേനും. നേരെ കാഷ് കൌണ്ടെറിലേക്ക്.
കാശ്, കൌണ്ടെരില്‍ വെച്ചുക്കൊണ്ട്,
( ദി കിംഗ് സിനിമയില്‍ മമ്മൂട്ടി പറയുന്നതുപ്പോലെ,
സെന്‍സും സെന്‍സിറ്റീവിറ്റിയും.......)
പലവട്ടം മക്കള്‍ പറഞ്ഞതാ, എന്തിനാ ഈ കടയില്‍ പോകുന്നേ,
വേറെ എത്രയോ നല്ല കടകള്‍ ഇല്ലേ എന്നൊക്കെ...പണ്ട് മുതല്‍ക്കേ ഇവിടെന്ന് മേടിച്ച്
ശീലമായതുക്കൊണ്ടാ വീണ്ടും വീണ്ടും ഇവിടെക്ക് വരുന്നത്. രാവിലെ മുതല്‍ കട തുറന്നു
വെച്ചിട്ട് വയ്കുന്നേരം ആയിട്ടും ചേഞ്ച് ഇല്ലെന്ന് പറഞ്ഞാല്‍ എങ്ങിനെയാ? അതും ഇതുപോലത്തെ
കടയില്‍...നിങ്ങള്‍ എന്താ വിചാരിച്ചേ ഞങ്ങളെ പോലെയുള്ള സീനിയര്‍ സിറ്റിസന്‍സ്
ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും കൊണ്ട് നടക്കണം എന്നാണോ? നിങ്ങളുടെ
അമ്മമാരൊക്കെ ഈ പറഞ്ഞ കാര്‍ഡും കൊണ്ടാണോ നടക്കുന്നേ? ഈ ഇരുനൂറ്റി അറുപത് രൂപയുടെ കാര്യത്തിന് എനിക്ക് എഴുപത് രൂപ കൂടുതല്‍ ചെലവായി.
ഇത് വല്ലതും നിങ്ങള്‍ക്കറിയോ? എവിടെ ഞാന്‍ മേടിച്ച സാധനം, അതിങ്ങ് തരു. പോയിട്ട്
വേറെ പണിയുള്ളതാ.....( മീശ മാധവനില്‍, പോലീസ് സ്റ്റ്ഷേന് മുന്നില്‍ സലിംകുമാര്‍
നീളന്‍ ഡയലോഗിന് ശേഷം സോഡാ പൊട്ടിക്കുന്ന ശബ്ദം )
( കമ്മീഷണര്‍ സിനിമയില്‍ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന സീന്‍ കഴിഞ്ഞ് സുരേഷ്ഗോപി നടന്നു പോവുന്നതുപ്പോലെ, കവറും
പിടിച്ചുക്കൊണ്ട് കടയുടെ പുറത്തേക്ക്, കടയില്‍ ആളുകള്‍ അമ്മയെ നോക്കി നില്‍ക്കുന്നു..
)
മാസാവസാനം ആയതുകൊണ്ട് ഇന്നും ഞാന്‍
വീട്ടിലെത്തിയപ്പോള്‍ ഒത്തിരി വ്യ്കി. കൃത്യമായി പറഞ്ഞാല്‍, രാത്രി പന്ത്രണ്ടര.
അമ്മയുടെ വക ഒരു ചോദ്യം: എടാ, ഈ Paytm എന്താ?????
ഞാന്‍ കുടിച്ചുക്കൊണ്ടിരുന്ന വെള്ളം മൂക്കില്‍ കയറി.
ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ കണ്ടത്, ആകാഷയോടെ നെറ്റിയും ചുളിപ്പിച്ചു എന്നെ
നോക്കി അമ്മ നില്‍ക്കുന്നു. എന്‍റെ മനസ്സില്‍ ഒരു പാട്ട് കേട്ടുത്തുടങ്ങി. “മാപ്പുനല്‍കു
മഹാമതേ മാപ്പുനല്‍കു ഗുണനിധേ....”
Paytm എന്താണ് എന്നൊന്നും ആ സമയത്ത് ഞാന്‍
വിശദീകരിക്കാന്‍ പോയില്ല. പകരം ഞാന്‍ ഒരു ചോദ്യം ചോതിച്ചു,അമ്മയോട്..
അമ്മ ഇന്ന് എവിടെയാ പോയത്?
നമ്മടെ പച്ചകറി കടയില്...
എന്താ മേടിച്ചത്?
ഒഹ്...ഒരു നൂറ് പച്ചമുളക് !!! ഞാന്‍ നൂറിന്‍റ്റെ
നോട്ട് കൊടുത്തപ്പോളാണ് അയാള്‍ ചോതിച്ചത്, Paytm ഉണ്ടോ എന്ന്....
ഒരു കാര്യം ഉറപ്പാണ്. “മേരെ പ്യാരേ ദേശ് വാസിയോം”
ഏറ്റുതുടങ്ങി.
എല്ലാരും മോഡേണ്‍ ആയിത്തുടങ്ങി.
എന്‍റെ അമ്മയും.
