തിരോന്തുരത്തു അന്ന് രാവിലെ പെട്ടെന്നൊരു ഹര്‍ത്താല്‍ പ്രക്യാപിച്ചു. അതും ഒരു പ്രദേശത്തു മാത്രം. കഴക്കൂട്ടത്ത്. ഓഫീസില്‍ പോകുന്നില്ല എന്ന് എല്ലാരും തീരുമ്മാനിച്ചു. ഉറക്കം, സിനിമ, എണ്ണ തേച്ചു കുളി, സിറ്റി കറക്കം, തുണി അലക്കല്‍ എന്നീ കലാപരിപാടികളില്‍ ഏര്‍പെടാന്‍ ആയിരുന്നു സഹവാസികളുടെ തീരുമാനം. നടന്നെത്താവുന്ന ദൂരത്തില്‍ ഉള്ള ഒരു ചായക്കടയില്‍ നിന്നായിരുന്നു പ്രഭാത ഭക്ഷണം. ഇവിടെ ഹര്‍ത്താല്‍ ഇല്ല. പുട്ടും, പയറും, പപ്പടവും, കട്ടനും എല്ലാം കഴിഞ്ഞ് ഒരു കിങ്ങ്സും, അതിന്റ്റെക്കൂടെ “മാധ്യമ”വും. രാവിലത്തെ കാര്യം ഉഷാര്‍.
കുളി കഴിഞ്ഞ്, നേരെ സുഹൃത്തിന്റ്റെ വീട്ടിലേക്ക് നടന്നു. അവരും വെരുതെയിരിപ്പ് തന്നെ. സമയം ഏതാണ്ട് പത്തിനോട് അടുക്കുന്നു. ഞങ്ങള്‍ നാലുപ്പേരും ഒരു തീരുമാനത്തിലെത്തി. ശ്രീകാര്യത്ത് പോയി. പോകും വഴി, മറ്റൊരു തീരുമാനവും എടുത്തു. റം മതി!!! ഒരു ഫുള്‍ ഓള്‍ഡ് പോര്‍ട്ട് റമ്മുമായി ഞങ്ങള്‍ സുഹൃത്തിന്റ്റെ വീട്ടിലെത്തി. ടച്ചിങ്ങ്സ് റെഡി, മുളകിട്ട് പൊരിച്ച പപ്പടം, പച്ച മാങ്ങ ഉപ്പില്ലിട്ടത്, പുഴുങ്ങിയ മുട്ട. പറബിന്ന്റ്റെ നടുവില്ലുള്ള വീടിന്‍റ്റെ വരാന്തയില്‍ വട്ടത്തില്‍ ഇരുപ്പുറപ്പിച്ചു. നാല് ഗ്ലാസ്സുമായി. അങ്ങിനെ, മിണ്ടിയും പറഞ്ഞും, നടന്നും ഇരുന്നും, ചിരിച്ചും ചിരിപ്പിച്ചും, കുപ്പി കാലിയാക്കി. ഇതിനിടയില്‍ എല്ലാരും ചേര്‍ന്ന് ഉച്ചക്കുള്ള ചോറും, ഒരു തട്ടിക്കൂട്ടല്‍ കറിയും ഉണ്ടാക്കിയെടുത്തു. ഊണും കഴിച്ച്, ഒരു പുകയെടുത്ത് അങ്ങിനെ ഇരിക്കുമ്പോ, തല കറങ്ങുന്നതുപ്പോലെ. വലി നിര്‍ത്തി. കുറച്ചു വെള്ളം കുടിച്ചു അനങ്ങാതെ ഇരുന്നു. രക്ഷയില്ല. രണ്ടുപ്പേര്‍ ഊണ് കഴിക്കുന്നു, മറ്റൊരാള്‍ ഉറങ്ങിക്കഴിഞ്ഞു, എന്‍റെ അവസ്ഥ ഇങ്ങിനെ. കട്ടിലില്‍ കിടന്നു. ആശ്വാസം തോന്നി. പെട്ടന്ന്, കട്ടില്‍ മറയുന്നു, ഭിത്തികള്‍ ചരിയുന്നു, ഞാന്‍ മുകളീന് താഴേക്കു നോക്കി കിടക്കുന്നു, മൊത്തത്തില്‍ ഭൂമി കറങ്ങുന്നതുപ്പോലെ. അവസ്ഥ വിവരിച്ചപ്പോ, ഒരുവന്‍ പറഞ്ഞു, രസതന്ത്രം!!! കട്ടിലിന്റ്റെ അടുത്ത് ഒരു ബക്കെറ്റ് വെച്ചുത്തന്നിട്ട് അവന്‍ പോയി. കണ്ണടച്ച്, കട്ടിലില്‍ മുറുക്കിപ്പിടിച്ച് അങ്ങനെ കിടന്നു.
ഒരു കുലുക്കത്തോടെയാണ് എഴുനെറ്റത്. ഇരുന്നുകഴിഞ്ഞപ്പോ, നല്ല സുഖം തോന്നി. ചുറ്റും നോക്കി. ഭൂമി ഭൂമിയിലും, ആകാശം ആകാശത്തും, ബാകിയെല്ലാം അതതു സ്ഥാനത്തു തന്നെ. സ്വയം ചിരിച്ചുക്കൊണ്ട് വരാന്തയിലേക്ക് നടന്നു.
സുഹൃത്ത് ഒരു ഗ്ലാസ്സ് മുന്നിലേക് നീട്ടി. ഗ്ലാസ് കണ്ടതും, ഒരു വെറുപ്പോടെ, അല്ലേല്‍ ഒരു ഭയത്തോടെ ഞാന്‍ നിരസിച്ചു. ഇനി ഒരു കുഴപ്പവും ഉണ്ടാവില്ല എന്നും പറഞ്ഞ് എന്‍റെ കയ്യില്‍ അവര്‍ ബലമായി ഗ്ലാസ് പിടിപ്പിച്ചു. ചെറിയ ചൂടുള്ള ഗ്ലാസ്സിനുള്ളില്‍ നോക്കിയപ്പോ അതേ നിറം. ഇക്കുറി കട്ടന്‍ ആണെന്ന് മാത്രം. രാവിലത്തെ സ്റ്റീല്‍ ഗ്ലാസ്സില്‍!!!
ഒരു കവിള്‍ കുടിച്ചു ബാകി അവിടെ വെച്ചു.

No comments:
Post a Comment