Powered By Blogger

Sunday, 25 December 2011

ക്രിസ്മസ്സിന്റ്റെ നിറങ്ങള്‍


ഞാനും എന്റ്റെ അച്ചായന്‍  സുഹൃത്തും ഇന്നലെ വയ്കുന്നേരം ഒരു നഗര പ്രദക്ഷിനത്തിനിറങ്ങി. ചുമ്മാ ഒന്ന് ക്രിസ്മസ് തിരക്കും, നൈറ്റ്‌ ഷോപ്പിംഗ്‌ ഒക്കെ കാണാന്‍. റോഡില്‍ നല്ല ബ്ളോക്ക്. എന്തായാലും ഇറങ്ങി, അപോ ഒന്ന് കറങ്ങിട്ടു വരാം എന്ന് തന്നെ തീരുമാനിച്ചു. മറ്റൊരു കാരണം വേണമെങ്കില്‍ പറയാം -ഈ ഡിസംബറില്‍ ഉള്ള ചെറിയ മഞ്ഞിന്റ്റെ  തണുപ്പില്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു പ്രതേക സുഖമാണ്. റോഡിന്‍റെ ഇരു ഭാഗത്തുള്ള കെട്ടിടങ്ങള്‍ എല്ലാം പല നിറങ്ങളില്‍ ഉള്ള ദീപങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു.അതുകൊണ്ടുതന്നെ നഗര വീഥികളിലെ മഞ്ഞിന്നു പല  നിറങ്ങളാണ്  - നീല, പച്ച, മഞ്ഞ, നീല, ഓറഞ്ച്,മഞ്ഞ  എന്നിങ്ങിന്നെ...


ഞങ്ങള്‍ അങ്ങിനെ ബ്രോഡ്‌ വേ എത്തി. വാഹനങ്ങള്‍ അകതോട്ടു  വിടുന്നില്ല്ലെന്ന് 
മനസിലായി. ഞങ്ങള്‍ നടന്നു. ഓണക്കാലത്ത് പോലും എറണാകുളത് ഇത്ര തിരക്ക് ഞാന്‍ കണ്ടിട്ടില്ല.
ക്രിസ്മസ്സിന്റ്റെ ഉത്രാട പാച്ചില്‍ എന്ന് വേണെമെങ്കില്‍ കരുതാം!!! വഴി കച്ചവടം തകൃതിയില്‍
നടക്കുന്നു. പപ്പാനികളും, കാരോലുകളും ക്രിസ്മസ്സിന്റ്റെ വരവ് അറിയിച്ചുകൊണ്ട്‌ ഇടവഴികളിളുടെ നീങ്ങുനൂ. കൂടെ കാക്കിയിട്ടവരും. ഞങള്‍ മുന്നോട്ടു നടന്നു. ചുറ്റുവട്ടതെവിടെയോ ഞാന്‍ ഒരു പഴയ സിനിമ പാട്ടിന്നു താളം പിടിക്കുന്നതുപോലെ ഒരു ശബ്ദഘോഷം കേട്ടു.
"അച്ചായ ഒന്ന് നിന്നെ...എവിടെന്നാ ഈ മ്യൂസിക്‌ കേള്കുന്നേ?"
"എടാ ഇത് ബാന്‍ഡ് സെറ്റ് ടീംസ് ആണെന്ന് തോനുന്നു.....വാ നോക്കാം..."

മുന്നോട്ടു നടക്കുംതോറും ആ ശബ്ദം അടുത്തുകൊണ്ടിരുന്നു. ബ്രോഡ്‌ വേയിലെ പ്രധാന കച്ചവട കേന്ദ്രം. അവിടെ ഒരു കടയുടെ മുമ്പില്‍ ബാന്‍ഡ് സെറ്റ് ടീംസ് തകര്‍ത്തുകൊണ്ടിരിക്കുന്നു. അതിനോട് ഒപ്പം ആ താളതിന്റ്റെ  ലഹിരിയില്‍ മുഴുകി നൃത്തം വെയ്കുന്ന സാധാരണക്കാര്‍, വഴിപോക്കന്മാര്‍, അവിടുത്തെ തൊഴിലാളികള്‍....ആ പാട്ട് കഴിഞ്ഞു. അടുത്ത പാടിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. അപ്പോല്‍ കൂട്ടത്തില്‍ ഉള്ള ഒരു പ്രഞ്ചിയെട്ടന്‍  പറഞ്ഞു " ഗഡിയെ കലക്കിട്ടാ...ഒന്നൂടി പെടെച്ചേ...നല്ല ബെസ്റ്റ് അവണട്ടാ" ...അവര്‍ വീണ്ടും ശ്രുതിയും താളവും പിടിച്ചുതുടങ്ങിയിരുന്നു. ഒരിക്കലും മടുക്കാത്ത ആ തമിഴ് പാട്ട് - "മാങ്കുയിലേ പൂകുയിലെ തേടിവരും ...." ബാന്‍ഡ് മേളവും ആ താളത്തിനൊത്ത നൃത്തവും അരങ്ങ് തകര്‍ക്കുന്നു. 
ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ഒരു വര്‍ഷത്തിന്റ്റെ ഒര്മാചെപ്പില്‍ ഈ ആഗോഷപ്രകടനതിന്റ്റെ സ്ഥാനം ഏറ്റവും മുന്നില്‍ തന്നെ. ഉറപ്പ്. അത്രെക്കു ഗംബീരമായിരുന്നു.
വര്‍ഷങ്ങളായി കുന്നംകുളം, തൃശൂര്‍ എന്നിവിടെങ്ങള്ളില്‍ നിന്നും ഇവിടെ വന്നു കച്ചവടം ചെയ്യ്തുവരുന്നവരുടെ ഒരു ക്രിസ്മസ് വിരുന്നായിരുന്നു അത്.

എന്തെനറിയില്ല, ഞാനും അച്ചായനും ഒന്ന് പരസ്പ്പരം നോക്കി. കാരണം അന്തരീക്ഷം മലനിമായിരികുന്നു. ശബ്ദങ്ങളുടെയും, പോടിപടലങ്ങളുടെയും മലിനമല്ല അത്. നല്ല അന്തികള്ളിന്റ്റെയും,വാറ്റിന്റെയും, നാടനും, വിദേശിയും എല്ലാം കലര്‍ന്ന ഗന്ധം കൊണ്ടുള്ള മലിനികരണം. അടുത്ത പാട്ട് തുടങ്ങും മുമ്പ് ഞങ്ങള്‍ തിരികെ നടന്നു തുടങ്ങിയിരുന്നു. നടക്കും വഴിയെ, ഒരേ സ്വരത്തില്‍ പരസ്പരം ആ ചോദ്യം ചോതിച്ചു. " എന്താ പരിപാടി?"
ഞാന്‍ പറഞ്ഞു " പോവതന്നെ...അല്ലെ?"

ക്രിസ്മസ്സിന്റ്റെ തലേന്ന്,സമയം രാത്രി ഒമ്പതിനോട് അടുകുന്നു. എന്തൊരു മണ്ടന്‍ ചോദ്യമല്ലേ? നമ്മള്‍ മലയാളികള്‍ അല്ലെ?

ഞങ്ങള്‍ വണ്ടി തിരിച്ചു, സ്ഥിരം വേദിയിലേക്ക് തന്നെ. അല്ലാണ്ട് മറ്റൊരിടത്തും ഈ സമയത്ത്, അതും ക്രിസ്മസ്സിന്റ്റെ തലേന്ന് രാത്രി സമാദാനമായി നിപ്പന്‍ അടിക്കാന്‍ പോലും സ്ഥലം കിട്ടുല. അവിടെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു
 " എടാ ഞാന്‍ ഒന്ന് ATM  'ല്‍ കേരിട്ടു വരാം." 
" വളരെ നല്ല കാര്യം എന്ന് അച്ചായന്‍ "...

ഞാന്‍ ATM  'ന്റ്റെ അടുത്തേക്ക് നടന്നു. അപ്പോള്‍ അതിന്റ്റെ അകത്ത് ഒരാള്‍ നില്കുന്നു. കൂടെ അയാളുടെ മകളും. പത്തു വയസില്‍ താഴെ പ്രായം വരുന്ന മകള്‍. കയില്ലുള്ള ബലൂണ്‍ തട്ടി കളിച്ചുകൊണ്ടിരുകുന്നു. ഞാന്‍ നോക്കുമ്പോള്‍ അയാള്‍ വീണ്ടും കാര്‍ഡ്‌ ഇടുന്നു. എന്തൊക്കെയോ ചെയുന്നു...പക്ഷെ എന്തോ ഒരു കുഴപ്പം ഉണ്ട്. അചായന്നണേല്‍ കലാപരിപാടി തുടങ്ങികഴിഞ്ഞിരുന്നു. അയാള്‍ വീണ്ടും കാര്‍ഡ്‌ ഇട്ടു. പക്ഷെ പഴയപോലെ തന്നെ. മകളുടെ കയ്യപിടിച്ചു അയാള്‍ ATM  'ന്റെ പുറത്തേക്കിറങ്ങാന്‍ തിരിഞ്ഞു. അയാളുടെ മുഖത്തു ഒരു വിഷാദ ഭാവം. അത് കണ്ടു ഞാനൊന്നു പരിഭ്രമിച്ചു. ATM  മെഷീന്‍ കേടായോ? അതോ അതിന്റകത്ത്‌ കാശ് ഇല്ലേ? എന്നൊക്കെ എന്റ്റെ ചിന്തകള്‍. വേറൊന്നുമല്ല, ആ പരിസരത്ത്  വേറേ ATM  ഇല്ല. 
മാത്രമല്ല അച്ചായന്‍ ഇപ്പോതന്നെ രേണ്ടന്നം തീര്‍ത്തു കാണും. അയാള്‍ പുറത്തേക്കിറങ്ങി. അടുതെതിയപ്പോള്  ഞാന്‍ ചോതിച്ചു..
"എന്താ ചേട്ടാ , മെഷീന്‍ വര്‍ക്ക്‌ ചെയുനിലെ?"...
ആ വിഷാദ മുഖം എന്നോട് പറഞ്ഞു " ശമ്പളം വന്നിട്ടില"

അടക്കിപിടിച്ച ചിരിയുമായി ഞാന്‍ ATM 'ല്‍ കയറി കാശ് എടുത്തു. എന്തെന്നറിയില്ല പുറത്തോട്ട് ഇറങ്ങുമ്പോഴും അയാളുടെ ആ വിഷാദ മുഖം എന്നെ വിട്ടു പോകുന്നിലായിരുന്നു. ആദ്യം ചിരി വന്നെങ്ങിലും പിന്നീടു വിഷമം തോന്നി. ഒപ്പം ചില ചോദ്യങ്ങളും.
" അയാളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തിരശീല വീണോ?"
"എന്ത്  പറഞ്ഞ് വെറും കയ്യോടെ മകളെ വീട്ടിലേക്കു കൊണ്ടുപോകും ?" എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റ്റെ മൊബൈല്‍ ഫോണ്‍ പാടിതുടങ്ങിയിരുന്നു....
"അച്ചായന്‍ കാള്ളിംഗ്...."

കൂടുതല്‍ ആലോജിക്കാന്നോനും നിന്നില്ല. ഞാന്‍ നടന്നു. അച്ചയന്റ്റെ അടുത്തേക്ക്. റൂഫ് ടോപ്പിലേക്ക്. കാരോള്‍ ശബ്ദങ്ങള്‍ എവിടെയൊക്കെയോ കേള്‍കുന്നു.പള്ളികളിലെ മണിയടിയും.

വീണ്ടുമൊരു ക്രിസ്മസ്.