ഒരു പേരില്ലെന്തിരിക്കുന്നു? അതെ, what’s in a
name?
ഒരു ജനനം ഉണ്ടാവുമ്പോള്‍, ഒരു പേരും
ജനിക്കുന്നു. മനുഷ്യരുടെ കാര്യത്തില്‍ മാത്രമ്മല്ല, എന്തിനും ഏതിനും ഒരു പൂര്‍ണരൂപം
പ്രാപ്പിക്കുമ്പോള്‍, അതിന് ഒരു പേര് കൊടുക്കപ്പെടുന്നു. മാരുതി 800 കാറിനെ
എല്ലാരും വെറും 800 എന്നല്ലേ വിളിച്ചിരുന്നത്. ലാംബ്രട്ട സ്കൂട്ടറിനെ ലാംബി, ഇന്‍ഫോസിസ്സിനെ ഇന്‍ഫി, മാന്‍ഷന്‍
ഹൌസ്സിനെ എം.എച്ച്, അങ്ങിനെ പലതിനെയും
എളുപ്പത്തിന് നമ്മള്‍ ഒരു പേരിട്ടു. ഒരു വിളിപ്പേര്. ഇതിലൊക്കെ യഥാര്‍ത്ഥ
പേരിന്റ്റെ അംശങ്ങളുണ്ട് എന്നതാണ് സത്യം. HMT, IBM, DD, cK, OCR എന്നീവ
ചുരുക്കപ്പേരുകളില്ലൂടെയാണ് ലോക ശ്രദ്ധ നേടിയത്. ഒരു വികാരത്തില്‍ നിന്നും
ഉടലെടുത്തതാണ്, MGR, AKG, EMS, എന്ന പേരുകള്‍.
നമ്മുടെയൊക്കെ യഥാര്‍ത്ഥ പേര് മിക്കവാറും,
നമ്മുടെ grand parentസ്സിന്റ്റെ ആവാനാണ് സാധ്യത. പള്ളിപ്പേര്, ജാതകപ്പേര്
എന്നൊക്കെ പറയാം. തൊമ്മി, മാത്തൂട്ടി, മമ്മദ്, നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന
വിളിപ്പേരുകളാണ്. കേട്ടിട്ടുണ്ടോ എന്നറിയില്ല, പട്ടമ്മാരുടെ ഇടയില്‍, സുബ്രമണ്യന്‍,
മഹാദേവന്‍, വെങ്കിട്ടരാമന്‍, കൃഷ്ണന്‍ ഇവരെയൊക്കെ സ്നേഹത്തോടെ വിളിക്കുക സുബ്ബു,
മായാ, വെങ്കിടന്‍, കിച്ചാ എന്നൊകെയാണ്. Superstar, Big B, ലാലേട്ടന്‍, SPB,
എന്നിങ്ങനെ പറഞ്ഞാലേ നമ്മളറിയു.
നമ്മളും, നമുക്കുചുറ്റും ഉള്ള നമ്മുടെ ഉറ്റവര്‍, ഇവര്‍ അറിയുന്ന, അല്ലെങ്കില്‍ ഇവര്‍ക്കുള്ളില്‍ അറിയപ്പെടുന്ന, ഇവര്‍ക്ക്
മാത്രം
പരസ്പ്പരം വിളിക്കാന്‍ സ്വാന്തന്ത്ര്യമുള്ള ചില പേരുകളുണ്ട്. എല്ലാ സുഹൃത്ത്
വളയങ്ങളില്‍ ജന്മം എടുക്കുന്ന ആ മഹത്ത് പേരുകള്‍. കുറ്റി, തടിയന്‍, ഓസി, കുള്ളന്‍,
തറ, ആശാന്‍, തേപ്പ്, ലുട്ടന്‍, കഞ്ഞി, ഡിങ്കന്‍, പോസ്റ്റ്, കോലാപ്പി, ജിമ്മന്‍,
സഞ്ചി, മൊട്ട, പ്ലഗ്, കുരു, തോട്ടി, പഴം, താമര, പല്ലന്‍, മീശ, ചാള, കപീഷ്, കോമന്‍, പള്ളി, ചുരുളി, സോക്ക്സ്,
ലംബൂ, കുരുവി, കത്തി, തൊരപ്പന്‍, ലഡ്ഡു, വടി, ബള്‍ബ്, തവള, കഞ്ചു, പെടപ്പ്, മൌഗ്ലി,
ശംഭു................ഒരു ചെറിയ ചിരി നിങ്ങളുടെ മുഖത്ത് ഉണ്ടായെങ്കില്‍, നിങ്ങള്‍ക്കും
ഉണ്ട് ഒരു വിളിപ്പേര്,വട്ടപ്പേര് അല്ലെങ്കില്‍ ഒരു കുസൃതിപ്പേര്.
കൂട്ടുക്കാര്‍ക്കിടയില്‍ എന്റ്റെ അച്ഛന്‍
അറിയപ്പെട്ടിരുന്നത്, അല്ലെങ്കില്‍ അച്ഛനെ വിളിച്ചിരുന്നത് ജി.കെ, എസ്.ജി, സാമി, ഗോപാല്‍ജി,
ഗോപാലാ, ഗോപാലേട്ടാ എന്നൊക്കെയാണ്. പണ്ട് സ്കൂളില്‍ എന്റ്റെ അമ്മ
അറിയപ്പെട്ടിരുന്നത് 515–അഞ്ഞൂറ്റിപതിനഞ്ച് എന്നാണ്. ചേച്ചിയെ ഇപ്പോഴും കേലാച്ചി
എന്ന് വിളിക്കുന്നവര്‍ ഉണ്ട്. എന്റ്റെ വട്ടപ്പേരും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
കുട്ടിക്കാലത്ത്, ഒരിക്കലെങ്കിലും നമ്മളോട് ചോതിചിട്ടുണ്ടാവുന്ന
ഒരു ചോദ്യവും, ഒരിക്കലെങ്കിലും നമ്മള്‍
പറഞ്ഞിട്ടുണ്ടാവുന ഒരു ഉത്തരവും ഉണ്ട്.
ചോ: പേരെന്താ???
ഉ:
പേരയ്ക്കാ!!!
