വീണ്ടും ഒരു സായാഹ്നം. വീണ്ടും ഒരു കൂടല്‍. വീണ്ടും ഒരേ മുഖങ്ങള്‍. വീണ്ടും
ഒരേ വേദി. ഇക്കുറി വിഷം എന്റ്റെ വക.
പതിവുകള്‍ തെറ്റിയില്ല. കായല്‍ തീരത്ത്, സായാഹ്ന കാറ്റും കൊണ്ട് ഞാനും,
മുതലാളിയും, അച്ചായനും, സോക്ക്സ്സും പുല്‍തകിടികളിലെ കസേരകളില്‍
ആസ്സന്നഗ്രിഹസ്തരായി. കാറ്റ് നല്ലപോലെ ഉണ്ടായിരുന്നു. വിഷം ആസ്വദിക്കാന്‍ പറ്റിയ
അന്തരീക്ഷം. ആകാംഷയോടെ നോക്കിയിരിക്കുന്ന മുഖങ്ങളുടെ നടുവിലേക്ക് ഞാന്‍ ആ വിഷ
കുപ്പി എടുത്തുവെച്ചു.
വിഷം: വോഡ്ക. പേര്: ഫ്യുവല്‍
ടംബ്ലര്‍ ഗ്ലാസ്സുകള്‍ നിരന്നു. പരമ്പരാഗത രീതിയില്‍ തന്നെ, സോക്ക്സ്,
കുപ്പിയുടെ കഴുത്ത് ഞെരിക്കി പൊട്ടിച്ചു. അച്ചായന്‍ അത് വാങ്ങി ഒഴി തുടങ്ങി. ഐസ്
ക്യുബുകള്‍, ട്ലിംഗ്, ക്ലിംഗ്, ക്ലക്ക്, എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചുക്കൊണ്ട്
വിഷത്തിലേക്ക് മുങ്ങിത്താഴ്ന്നു. ടംബ്ലര്‍ ഗ്ലാസ്സുകള്‍ പരസ്പ്പരം ഉമ്മവെച്ചു,
ഫസ്റ്റ് സിപ്പ് എടുത്തു. പ്രത്യേകതകള്‍ ഒന്നുംതന്നെ തോന്നിയില്ല. കാറ്റിന് ഒരു
ചെറിയ തണുപ്പ്. അപ്പുറത്തെ തുറന്ന അടുക്കളയില്‍നിന്നും നല്ല കുട്ടി ദോശയുടെ മണം
കാറ്റിലുണ്ടായിരുന്നു. രണ്ടാമ്മത്തതിനും പ്രത്യേകതകള്‍ ഇല്ലായിരുന്നു എന്ന്
അച്ചായന്‍ പറഞ്ഞുത്തുടങ്ങിയപ്പോള്‍, മുതലാളി മിണ്ടിത്തുടങ്ങി. അതിനര്‍ത്ഥം, സാദനം
വര്‍ക്ക് ചെയ്തു തുടങ്ങി എന്ന്. ഫ്യുവല്‍ എരിഞ്ഞു തുടങ്ങിയെന്നും. വിഷം,
കുപ്പിയുടെ അരക്കെട്ടിനു താഴെക്കിറങ്ങിയിരിക്കുന്നു. സഞ്ചിയുടെ വിളിയും വന്നു.
അരമണി നേരത്തില്‍ ഹാജരാകും. അരകെട്ടിന്റ്റെ കാര്യം അറിഞ്ഞപ്പോള്‍, ഇങ്ങിനെ മറുപടി:
“മുഖവും മാറും ആസ്വദിക്കാന്‍ കഴിഞ്ഞില്ല, അരക്കെട്ടും നിങ്ങള്‍ അനുഭവിച്ചു....പാദങ്ങള്‍
എങ്കിലും ഒന്ന് വിട്ടുതരാവോ”. അപേക്ഷ, എന്റ്റെ
നോക്കിയ 1100യില്‍ സ്വീകരിച്ചു. രണ്ട് പാദങ്ങള്‍ക്കുള്ള വിഷം ബാക്കിനില്‍ക്കെ,
സഞ്ചിയെത്തി. ഒരു നാടന്‍ ചെറുതുമായി. അങ്ങിനെ സഞ്ചിയും ഫ്യുവലിനെ പരിജയപ്പെട്ടു.
ആദ്യ പാദം കഴിഞ്ഞപ്പോള്‍ “ശങ്ക” തീര്‍ക്കാനായി സഞ്ചി പോയി. അന്നേരം സോക്ക്സ്സിനു തോന്നിയ
ഒരു കുസൃതിയില്‍ ഞങ്ങള്‍ പ്രതിചേര്‍ന്നു. കേസ് ഡയറി ഇങ്ങിനെ:
ഒരു പാദം മാത്രം ബാക്കിയുള്ള ഫ്യുവലിനെ ടപേന്നു പങ്കിടാം, അന്നിട്ട്
ടംബ്ലറുകളില്‍ അളവിന് നാടനെ നിറക്കാം, ഫ്യുവലിലും ഒരു പാദത്തിനുള്ള നാടനെ നിറച്ചു
വെക്കാം. വിഷവധം പരമ രഹസ്യം. ഒരു ഡമ്മി ടു ഡമ്മിക്കും, ഒരു സേതുരാമയ്യര്‍ക്കും
കണ്ടുപ്പിടിക്കാന്‍ പറ്റരുത്.
ശങ്ക തീര്‍ത്ത്, സഞ്ചിയെത്തി. ഫ്യുവലിനെ ശീര്‍ഷാസനത്തില്‍ നിര്‍ത്തി, ടംബ്ലറിനു
മുകളില്‍, till the last drop of the poison. ബുദ്ധിമ്മുട്ടിയാണെങ്കിലും, ഞങ്ങളും
നാടനെ സേവിച്ചു. കമ്പനിക്ക്. തണുത്ത കായല്‍ കാറ്റിലും, കുട്ടിദോശയുടെ ഗന്ധവും,
നാടന്റ്റെ വീര്യവും എല്ലാം സഞ്ചിയെ പിടിക്കൂടിയിരിന്നു. ഫ്യുവലിനെ വാനോളം
പുക്ഴത്തി, പകുതി ചന്ദ്രനെ നോക്കി ഒരു
മൂളിപ്പാട്ടും പാടി.
The Next Day !!!
എന്റ്റെ നോക്കിയ 1100 പോളിഫോണിക്ക് രാഗത്തില്‍ പാടുന്നു. സഞ്ചിയുടെ വിളി. നേരെ
കാര്യത്തിലേക്ക്. ഒരു അന്വേഷണം ആണ് ഉദ്ദേശം: എവിടെ കിട്ടും ഫ്യുവേല്‍? എത്ര
ചിക്ലിസ് ആവും? കിട്ടാന്‍ വല്ല മാര്‍ഗം? ചിരി അടക്കിപ്പിടിച്ചുകൊണ്ട് അറിയാവുന്ന ഉത്തരങ്ങള്‍
ഞാന്‍ മൊഴിഞ്ഞു, ഒരു ചോദ്യവും ഞാന്‍ ചോദിച്ചു.
“എന്ത്
പറ്റി....അതിരാവിലെ തന്നേ...ഇത്ര ആകാംഷയോടെ???”
“ കുറച്ച് വിരുന്നുണ്ട്....വയ്കുന്നേരം.....ഫ്യുവല്‍
ഗംഭീരം....”
“ഏയ്....ഒന്നുമായില്ല ഇന്നലെ....”
“ഉവ്വ....രണ്ട് പാദത്തില്‍
ഉലകംചുറ്റി...പിന്നെയാ....”
“ഹൊ....ഭാഗ്യവാന്‍....”
“സംഭവം, സിംപിളാണ്. പവര്‍ഫുള്ളാണ്.”
