Powered By Blogger

Saturday, 11 January 2014

ചിന്ത

ഇതും പെട്ടെന്നു തോന്നിയ ഒരു ചിന്തയാണ്.
 
ഉച്ചക്ക് ഓഫീസിലെ ചര്‍ച്ച, ഈ അടുത്ത് വളരെ ക്രൂരമായി നടന്ന ഒരു കൊലപാതകത്തെ കുറിച്ചായിരുന്നു. അതിന്‍റെ ഇപ്പോഴത്തെ അവസ്ഥയും, രാഷ്ട്രിയ ഇടപെടലിനെകുറിച്ചും ഒക്കെ. കഴിഞ്ഞ ഒരു രണ്ടാഴ്ചയോളം കേരളത്തിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍കുന്ന ഒരു “action packed political thrillerആയി മാറിയ ഒരു വാര്‍ത്ത. അഥവാ ഒരു ഷാജി കൈലാസ്‌ - രഞ്ജി പണിക്കര്‍ സിനിമ കാണുന്നത് പോലെ (ഇപ്പോഴത്തെ അല്ലെ, ഇവരുടെ ആദ്യ കാല സൃഷ്ടികള്‍).  

ഇന്ന് നമ്മുടെ കൊച്ചു കേരളത്തിലെ ജനങ്ങള്‍ അത്രെയും ചര്‍ച്ച ചെയ്യുന്ന വിഷയവും ഇത് തന്നെ. പക്ഷെ ഇതിനിടെക്ക് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ട ഒരു സംഭവം ഉണ്ടായി. ഒരു “കത്ത്‌” ആയിരുന്നു താരം. ഒരാള്‍ കത്തയചെന്നും, അയച്ച കത്തിനെ കുറിച്ചൊന്നും അറിയില്ലെന്ന് മറ്റൊരാളും. കത്ത് കിട്ടിയില്ലെന്നു ദൂരെ നിന്ന് മൂന്നാമനും. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും, സംവാദങ്ങളും ചൂടുപിടിച്ചു തുടങ്ങിയപ്പോഴേക്കും, ദാ വരുന്നു അടുത്ത “ചൂടപ്പം” !!! കത്തയച്ച ആള്‍ ആ വാര്‍ത്ത സ്ഥിതികരിക്കുന്നു. ദൂരെ ഉള്ള മൂന്നാമന്‍ കത്ത് കിട്ടിയെന്നും. രണ്ടാമന്‍ ആണേല്‍ മൌനം പാലിച്ചു. ചൂടുള്ള അപ്പം കഴികുമ്പോള്‍ ഒരു കട്ടന്‍കാപ്പി കിട്ടിയാല്‍ എങ്ങിനെ ഉണ്ടാവും? Best combination...അല്ലെ??? അങ്ങിനെ ആഗ്രഹിച്ചവര്‍ക്ക് അത് കിട്ടി. ഇത്തവണ ഒരു ലേഖനമാണ് താരം. ഇ ലേഖനം പക്ഷെ വെറും താരം അല്ല. ശെരിക്കും ഒരു സൂപ്പര്‍ താരമാണ്. കാരണം ലേഖകന്‍ നമ്മുടെ ഒക്കെ പ്രിയതാരമായ “ലാലേട്ടന്‍”ന്റ്റെ വകയായിരുന്നു. “സഖാവ്” നെറ്റൂരാന്റ്റെത്. കേരളത്തില്‍ ജീവിക്കാന്‍ പേടിയാകുന്നു എന്ന്. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റ്റെ ഒരു വീക്ഷണത്തില്‍ ഉണ്ടായതായിരിക്കാം. “അമ്മമഴകാര്‍ഇനു കണ്‍ നിറഞ്ഞു” എന്ന് പാടി അഭിനയിച്ചതുകൊണ്ടാവാം ഇ സംഭവത്തില്‍ ആരും കാണാത്ത അല്ലെങ്ങില്‍ ശ്രദ്ധിക്കാതെ പോയ ഒരു “frameഅദ്ദേഹം കണ്ടത്. മകന്റ്റെ മരണം ഏറ്റുവാങ്ങേണ്ടിവരുന്ന ഒരമ്മയുടെ അവസ്ഥ.   

മേല്‍ പറഞ്ഞ കാര്യങ്ങളൊക്കെ ജനങ്ങള്‍ക്കരിയാവുന്നതാണ്. പക്ഷെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത് മറ്റൊരു “frameആണ്. അതായതു, ഈ സംഭാവങ്ങളിലെല്ലാം ഞാന്‍ ഉള്‍പെടുന്ന യുവജന സമൂഹം, ഒരു വിഷയത്തെ എങ്ങിനെ കാണുന്നു, അതിനോട് എങ്ങിനെ പ്രതികരിക്കുന്നു, ഇതിനെല്ലാം ഉപരി, ആ വിഷയത്തെ, സംഭവത്തെ കുറിച്ച് എന്തൊക്കെ അറിയാം എന്ന ഒരു ചിന്തയാണ്. കാരണം, ചിലര്‍, കൃത്യമായി പറഞ്ഞാല്‍, യുവാക്കള്‍, ഈ ഒരു കൊലപാതകവുമായി ബന്ധപെട്ട ചര്‍ച്ചകളില്‍ പ്രതികരിക്കുന്നത് കണ്ടാല്‍, നെറ്റൂരാന്‍ സഖാവ് പറഞ്ഞ “ജീവിക്കാന്‍ പേടിയാകുന്നു” എന്നത് സത്യമാണെന്ന് തോന്നും. നമ്മള്‍ എല്ലാവര്ക്കും ഒരു രാഷ്ട്രീയം ഉണ്ട്. അതിനു ഏതെങ്കിലും ഒരു പ്രത്യേക നിറത്തിന്നോട് അനുഭാവം വേണമെന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണല്ലോ നമ്മുടേത്. മേല്‍പറഞ്ഞ സംഭവത്തിന്റ്റെ യഥാര്‍ത്ഥ കുറ്റവാളികള്‍ ആരാണെന്ന് നമുക്കറിയില്ല എന്ന് പറയുന്നത് ശരിയാവില്ല. നമുക്കും അറിയാം, അവര്‍ക്കും അറിയാം. അതിനെ ന്യായികരിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളും, ചര്‍ച്ചകളും നാം കേള്‍ക്കുകയും കാണുകയും ചെയ്തു. ഇവരോടും, ഇവര്‍ പറയുന്നത് ഏറ്റു പറയുകയും ചെയ്യുന്ന യുവജനം അറിയുന്നുണ്ടോ, നാളെ അവര്‍ക്കും ഈ അവസ്ഥ ഉണ്ടായേക്കാമെന്ന്. ഈ പ്രസ്ഥാനത്തെ കുറിച്ചോ, ഇവരുടെ ശാസ്ത്രത്തെ കുറിച്ചോ എനിക്ക് ഒന്നും തന്നെ അറിയില്ല, അറിയാന്‍ ശ്രമിച്ചിട്ടുമില്ല, താല്പര്യവുമില്ല. ഇതേ കുറിച്ചൊക്കെ അറിയുന്നവരും, അറിഞ്ഞഭാവം നടിക്കുന്നവരും പറയുന്നത് കേള്‍ക്കുമ്പോള്‍, നമ്മുടെ നാട് എന്നും ഒരു ബ്രാന്താലയമായി തന്നെ തുടരും എന്നെനിക്ക് തോന്നാറുണ്ട്. ഇവര്‍ ഈ ഒരു ഉത്സാഹം നാടിന്‍റെ പുരോഗതിക്കുവേണ്ടി കാണിചിരുനെങ്ങില്‍ കേരളം പകുതിയെങ്കിലും നന്നായേനെ. ഇവരുടെ ക്ലാസ്സുകളില്‍ പടിപ്പിക്കുന്നത് എന്താണ്? ഒരാള്‍ പറയുന്നത് അണികളില്‍ അടിചെല്പ്പികുകയാണോ? അതോ ആ പറഞ്ഞതാണ് ശെരിയെന്നും, നമ്മളും അത് തന്നെ പറയണം എന്നോക്കെയാണോ? ആയിരിക്കണം. അതുകൊണ്ടാണല്ലോ കാലങ്ങളോളം പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിച്ചും, പിന്നീട് അഭിപ്രായസ്വാതന്ത്ര്യം നഷ്ട്ടപെടുന്നു എന്ന് മനസ്സിലാകി പിരിഞ്ഞുപ്പോവുകയും ചെയ്ത ഒരു യഥാര്‍ത്ത സഖാവിനെ ഇല്ലാതാക്കിയത്. അന്നിട്ട്‌ കുലംകുത്തി എന്ന ഒരു പട്ടവും ചാര്‍ത്തി. അണികള്‍ ഏറ്റുപറയുകയും ചെയ്തു. ഈ അണികളില്‍ നല്ലൊരു വിഭാഗവും യുവാക്കളാണ്. വിദ്യാഭ്യാസം ഉള്ളവരാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനതിന്റ്റെ കൂടെ സഞ്ചരിക്കുന്നതിനു പകരം അതില്‍ നിന്ന് വിട്ടുമാറി നില്‍ക്കുന്നവര്‍ക്കുള്ള മറുപിടിയാണോ ഇപ്പോള്‍ നാം കണ്ടത്? ആണെന്ന് നമ്മള്‍ വിശ്വസികേണ്ടിയിരിക്കുന്നു. ഇതിനെ ന്യായികരിച്ച് സംസാരിക്കുനവരെയും, പ്രസങ്ങിക്കുന്നവരെയും ഒക്കെ കണ്ടാണ് അണികള്‍ മുന്നോട്ട് പോകുന്നത് എന്നത് അവിശ്വസനീയമാണ്. ഇവരൊക്കെ ഒരുതരതില്ലുള്ള ആകര്‍ഷണവലയത്തില്‍ പെട്ടിരിക്കുകയാണ്. ആകര്‍ഷണം ഏതു രീതിയിലാണെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. ഓരോ ദിവസവും അറസ്റ്റിലാവുന്നവരുടെ എണ്ണം കൂടുകയാണ്. അങ്ങിനെയയാല്‍ ഇതൊരു വെല്ല്യ തീപന്തമായി മാറും എന്നാണ് അവര്‍ പറയുന്നത്. ഇനിയും എത്ര സാക്ഷികലാണോ ഉണ്ടാവാന്‍ പോകുന്നത്. രക്തസാക്ഷികള്‍. പ്രസ്ഥാന ചിന്തകള്‍ corporate രീതിയിലേക്ക് മാറികൊണ്ടിരിക്കുന്നു. ഇവരുടെ “ഇല്ലാതാക്കുന്ന” രീതികളും പുതുവഴികള്‍ തേടുമായിരിക്കും.  
 
ഇക്കാലത്ത് ഒരാള്‍ വിജാരിചാലോന്നും നാട് നന്നാക്കാന്‍ പറ്റില്ല. ഒരാള്‍ വിജാരിച്ചതുകൊണ്ട് മാത്രമാണ് നമുക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതും.  

ത്രിവര്‍ണം ഇന്ത്യയുടെ അടയാളമാണ്. പ്രസ്ഥാനത്തിന്റ്റെ അടയാളം എന്ന് വിശേഷിപ്പികാവുന്നതും ഒരു നിറമാണ്. അതിനിപ്പോള്‍ രക്തക്കറയുടെ നിറമാണ്. ഈ നിറമാവുവോ കേരളത്തിന്റ്റെ അടയാളം???

Tuesday, 7 January 2014

കവല

കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചുനേരമായി. ഒരു "പോസ്റ്റ്‌" ഞാന്‍ മണത്തു തുടങ്ങി. ഒരു ഫോണ്‍ വന്നപ്പോള്‍ കൂടെയുള്ളയാള്‍ പുറത്തേക്കിറങ്ങി. സംസാരിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.പോക്കുവെയിലിനും നല്ല ചൂട്. കുറച്ചധികനേരം ഒറ്റയിരിപ്പിനു യാത്ര ചെയ്തതിന്റ്റെ ഒരു അസ്വസ്ഥത. കാറില്‍ നിന്ന് ഇറങ്ങി. ക്യ്യ്ക്കാലുകള്‍ നിവര്‍ത്തി, മൊത്തത്തില്‍ ഒന്ന് കൊടഞ്ഞു. സമയം അഞ്ചിനോടടുക്കുന്നു. നില്‍ക്കുന്ന സ്ഥലം കവലയായത് കൊണ്ട്, സാമാന്യം നല്ല തിരക്കുണ്ട്‌. പക്ഷെ ചെറിയൊരു മലമ്പ്രദേശം ആയതുകൊണ്ടാവണം, ഇരുട്ട് വീണു തുടങ്ങിയിരുന്നു. ഇവിടുത്തെ ബസ്സുകള്‍ക്ക് വേഗപൂട്ടിലെന്ന് ഭോദ്യമായി. ടിപ്പറുകള്‍ക് മനസാക്ഷി ഉള്ളതുപോലെ എനിക്ക് തോന്നി. ഇനി അത് നല്ലനടപ്പാണോ എന്നറിയില്ല. എന്‍റ്റെ എതിര്‍വശത്ത്, അതായത് റോഡിന്റ്റെ അപ്പുറത്ത്, താഴെ പറയുന്നവയുണ്ട്:
 
കൂതറ ബാര്‍, ബസ് സ്റ്റോപ്, പക്ഷെ അത് ഓട്ടോ സ്റ്റാണ്ടാണ്, പെട്ടികട, കുറച്ചുമാറി തട്ടുകട, സദാസമയവും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന പോലീസുകാരനും.
 
ഇതൊക്കെ കണ്ടുനില്‍ക്കവേ, സഹയാത്രികന്‍ എത്തി. ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നയാളുടെ കയ്യില്‍ രണ്ട് സഞ്ചികള്‍. നാടന്‍ പഴങ്ങളും, പച്ചകറികളും. ഒരു വഴിക്കുവന്നതല്ലേ, ഇരിക്കട്ടെ. അപ്പുറത്തുനിന്നും പോലിസിന്റ്റെ ആന്ഗ്യബാഷ. വണ്ടി മാറ്റിയിടാന്‍. ഒരു നിപ്പന്‍ കാപ്പി കുടിക്കാന്‍ തീരുമാനിച്ചു. ചില്ലിട്ട അലമാരക്കകത്ത് പഴംപൊരിയും, ഉഴുന്നുവടയും,ഉള്ളിവടയും,പപ്പടവടയും,സുഘിയനും ഞങ്ങളെ നോക്കി ഇരിക്കുന്നു. ഞങ്ങള്‍ പരസ്പ്പരവും. ഞങ്ങളെ നോക്കി കടക്കാരനും. ആദ്യം കാര്‍ ഇട്ടിരുന്ന സ്ഥലത്ത്, ഒരു ഓട്ടോ വന്നു നിന്നു. രണ്ട് പേര്‍ കയറി. ഒരു ആണും, ഒരു പെണ്ണും.

കാപ്പിക്ക് നല്ല ചൂട്. കിടിലന്‍ പപ്പടവട. വീണ്ടും ഒരു ഓട്ടോ അവിടെ വന്നു നിന്നു. അകത്തൊരു സ്ത്രീ. മുഖം വ്യക്തമല്ല. ബീഡിയും കത്തിച്ചുകൊണ്ട് ഒരു മധ്യവയസ്ക്കന്‍ കയറി. വണ്ടി വിട്ടു. എന്‍റ്റെ നാക്കും പൊള്ളി. സഹയാത്രികന്‍ കുടിച്ചും, കടിച്ചും  തുടങ്ങിയിട്ടില്ല, കാഴ്ചക്കണ്ടിരിപ്പാണ്. മൂന്നാമത്തെ ഓട്ടോ എത്തി. രണ്ട് സ്ത്രീകള്‍ ഇറങ്ങി. പൈസ കൊടുക്കുന്നതൊന്നും കണ്ടില്ല, പക്ഷെ ഓട്ടോക്കാരന്നു രണ്ട് "ചിരി" കിട്ടി. സഹായാത്രികന്റ്റെ ഫോണ്‍ ശബ്ദിച്ചു. ഞങ്ങള്‍ കാത്തിരുന്നയാള്‍ ഉടന്‍ എത്തുമെന്ന്.  വണ്ടിക്കരികിലേക്ക് നടന്നു. ഇമ്മിണി വല്ല്യൊരു ഓട്ടോ. അകത്ത്, രണ്ട് ആണുങ്ങള്‍, ഒരു സ്ത്രീ. മൂന്നാമത്തെ ആണ്‍ കയറി. വണ്ടി സ്റ്റാണ്ട് വിട്ടു. ഞങ്ങള്‍ കാറില്‍ കയറിയിരുന്നു. ഇക്കുറി ഓട്ടോയില്‍ ഒരു സ്ത്രീ മാത്രം. ഓട്ടോക്കാരന്‍ ചുറ്റും നോക്കുന്നു. ബാറിന്റ്റെ അടുത്തേക്ക് നടക്കുന്നു. രണ്ടുമൂന്ന് പേരോട് എന്തോ ചോതിക്കുന്നതുപോലെ. ഇടയ്ക്കൊന്ന് ഓട്ടോയെ ചൂണ്ടി കാണിക്കുന്നു. തിരിച്ചു വന്നു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു ഒന്ന് മൂപ്പിച്ചു. റോഡ്‌ മുറിച്ചു ഒരാള്‍ വന്നു കയറി. സവാരി ഗിരിഗിരി. പരസ്പ്പരം നോക്കി ഞങ്ങള്‍ കാറിലിരുന്നു. കാറില്‍ ആരോ മുട്ടിയപോലെ. ഞങ്ങള്‍ കാത്തിരുന്ന, ഞങ്ങളുടെ കസ്റ്റമര്‍. അദ്ദേഹത്തിന്റ്റെ കടയിലേക്ക് കേറിപ്പോരാന്‍ പറഞ്ഞു നടന്നു.

മറ്റൊരു ഓട്ടോയും വന്നുപോയത് കണ്ട്, ഞങ്ങളും കടയിലേക്ക് നടന്നു. കസേരയില്‍ ഇരിക്കുമ്പോഴും, ഞങളുടെ കണ്ണുകള്‍ പുറത്തായിരുന്നു. സമയം ഏതാണ്ട് ആറര അടുക്കുന്നു. ഇടയ്ക്കുള്ള തിരിഞ്ഞുനോട്ടം കസ്റ്റമറുടെ ശ്രദ്ധയില്‍ പെട്ടപോലെ. അദ്ദേഹത്തിന്റ്റെ മുഖത്ത് ഒരു "സ്മൈല്‍". ഇടപാടുകള്‍ കഴിഞ്ഞപ്പോ, ഞങ്ങള്‍ അവിടന്ന് ഇറങ്ങി കാറില്‍ കയറാന്‍ തുടങ്ങി. ഒരുപക്ഷെ ഇനി ഈ "സവാരി" കാണാന്‍ പറ്റിലല്ലോ എന്ന തോന്നലോടെ, ഒരവസാനത്തെ നോക്ക് കാണുവാന്‍ എന്നാ മട്ടില്‍ അവിടെ നിന്നു. തോളത്ത് ഒരു തട്ടല്‍. കസ്റ്റമറായിരുന്നു.

              പോയില്ലാര്‍ന്നോ?
              ആഹ്...ഇല്ല...പോവുവായിരുന്നു.

സംഭവസ്ഥലത്തേക്ക് നോക്കികൊണ്ട്‌...

              ഓ ഇതിപ്പോ... പുതിയ ഓരോ  നമ്പരാ....നല്ല കാശാ...
              അല്ലാ....ഞങ്ങളിങ്ങനെ.....

ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു....

ഷെയര്‍ ഓട്ടോ എന്നാ ഇതിന് പറയുന്നേ....പട്ടണത്തിലൊക്കെ ഇങ്ങനാണോ???
             

Thursday, 2 January 2014

വോള്‍ഗയിലെ നിമിഷങ്ങള്‍

വോള്‍ഗ. യൂറോപ്പിലെ ഏറ്റവും നീളംകൂടിയ നദി. "റിവര്‍ ഓഫ് റഷ്യ" എന്നും ഇതിനെ വിശേഷിപ്പിക്കപെടുന്നു. "വോള്‍ഗ റിവര്‍ ഫ്ലോസ്" എന്ന നാമത്തില്‍ ഒരു പുസ്തകവും ഉണ്ട്.

ഞാന്‍ യൂറോപ്പില്‍ പോയിട്ടില്ല. വോള്‍ഗ നദി കണ്ടിട്ടില്ല. പുസ്തകം വായിച്ചിട്ടേ ഇല്ല. നിളാ നദി പിന്നെയും ഒഴുകുന്നു എന്ന്‍ ഒരു പുസ്തകം ഉണ്ടെന്നാണ് ഓര്‍മ.

കേരളത്തില്‍, എറണാകുളം പട്ടണത്തില്‍, കടവന്ത്ര എന്ന സ്ഥലത്തിലും ഉണ്ട് ഒരു വോള്‍ഗ. പകല്‍ നേരത്ത് കാണാന്‍ വെല്ല്യ ചന്തമൊന്നും ഇല്ല. രാത്രിയിലും അങ്ങിനെ ഒക്കെ തന്നേ. പക്ഷെ രാത്രി നേരത്ത്, നീലയും, ചുവപ്പ് നിറത്തില്‍ ഈ പേര് മാറി മാറി മിന്നി കത്തുന്നത് കാണാന്‍ വല്ലാത്തൊരു കാഴ്ച്ചയാണ്. ഒടുക്കത്ത ഗ്ലാമറാട പന്നി എന്ന്‍ ആരോ പറഞ്ഞത് പോലെ....

ഈ വോള്‍ഗയിലെ നിമിഷങ്ങള്‍ ഇങ്ങിനെയാണ്‌.....
.
.
.
.
രണ്ട് dsp black thirty...രണ്ട് white mischief ...thirty....ഒരു mixed fried rice....ഒരു kf premium....നല്ല തണുത്തത്‌....
.
.
.
.
രണ്ട് dsp black thirty repeat...രണ്ട് white mischief thirty repeat....
.
.
.
.
ഒരു dsp black thirty repeat, ഒരു white mischief thirty repeat... ഒരു ചെറിയ ബിയറും....ഒരു മസാല നട്ട്സും......
ചെറിയ ബിയര്‍ ഇല്ല....
എന്നാ വേണ്ട...മസാല നട്ടസ് എടുത്തോ...പിന്നെ ബില്ലും....
.
.
.
.
കഴിയാറായി. രാത്രി നേരങ്ങളില്‍ ശാന്തഭാവത്തില്‍ ഒഴുകുന്ന നദിയെ പോലെ അല്ലായിരുന്നു അപ്പോള്‍ ഈ വോള്‍ഗ....പക്ഷെ ഞങ്ങള്കു ള്ളില്‍ ഒരു ശാന്തത രൂപംകൊണ്ടുതുടങ്ങിയുരുന്നു. പിരിയാന്‍ സമയമായി.
.
.
.
ബില്ല് വന്നു. കിറുകൃത്യം.പരസ്പരം നോക്കി.

ഇരുനൂറ് ഇട്ടു, നൂറ്റമ്പത് ഇട്ടു, ഇരുനൂറ് ഇട്ടു, ഒരു നൂറും കൂടി വീണു. വീണ്ടും പരസ്പരം നോക്കി.....................................................................................................................................................................
....................................................................................................സങ്കടത്തോടെ , ഒരു ധീര്ഖ ശ്വാസം വിട്ടുകൊണ്ട്, അവസാന നൂറും വീണു. അടുത്ത നിമിഷത്തില്‍ ഒരു ഇരുപതും വീണു!!!
.
.
.
.
.
ഇന്നും എന്‍റ്റെ കാശ് പോയി.....

അവസാനത്തെ നൂറ് ഇട്ടവന്റ്റെ വാക്കുകള്‍!!!