Powered By Blogger

Sunday, 20 March 2016

ചിന്താഭാരം



ഇനിയുള്ള കുറച്ച് നാളുകള്‍ ചൂട് കൂടുതലായിരിക്കും എന്നാണ് പറയുന്നത്. പാലക്കാട്‌, നാല്‍പ്പതും, എറണാകുളത്ത് മുപ്പതിയാറും, വടക്കേയറ്റത്ത് നല്പതിനോട് അടുക്കുന്നു എന്നോകെയാണ് പറഞ്ഞും കേട്ടും വായിച്ചും അറിയുന്നത്. അസ്സഹനീയം തന്നെ. പക്ഷെ, വേനല്‍ ചൂടിനെക്കാളും, വീര്യം മെയ്‌ പതിനാറിന് നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റ്റെതിനാണ്.

കേരളം ഒരു കൊച്ചു സംസ്ഥാനമാണ്. “Gallery Commentary”ക്ക് ഒരു കുറവും ഇല്ലതാനും. അഞ്ച് വര്‍ഷം എന്ന മുഴക്കോലാണ് നമ്മളുടെ ഏക ആയുധം. അത് കൃത്യമായി ക്യ്യ്കള്‍ മാറിക്കൊണ്ടിരിക്കും. കുറ്റം നമ്മളുടെതാണ്. ഒന്നുകില്‍ ധീര്‍ക്കവീക്ഷണം ഇല്ലാത്തവരുടെ കയ്യില്‍ അതേല്പ്പിക്കും, അല്ലെങ്കില്‍ അത് ദുരുപയോഗം ചെയ്യുന്നവരുടെ കയ്യില്‍ വെച്ചുക്കൊടുക്കും.

മാറുന്നത് നമ്മുടെ വിശ്വാസമാണോ? അതോ നമ്മുടെ വിശ്വാസത്തെ മാറ്റപ്പെടുകയാണോ? ഇനി ഇത് രണ്ടുമ്മലെങ്കില്‍, മറ്റെന്താണ്? നമ്മളുടെ അസ്സഹിഷ്ണുതയാണോ? Intolerance? ഓരോ അഞ്ചുവര്‍ഷത്തിലും നമ്മള്‍ അത് പ്രകടിപ്പിക്കുകയാണോ?  Whatever it may be, നഷ്ടം നമ്മള്‍ക്കല്ല, നമ്മുടെ അടുത്ത തലമുറക്കാണ്. പക്ഷെ,  nothing comes free, everything has a price എന്നത് നമ്മള്‍ മിക്കപ്പോഴും ഓര്‍ക്കാറില്ല.

കേരളത്തെക്കുറിച്ച് പറയപ്പെടുന്നത്‌, ദൈവത്തിന്റ്റെ സ്വന്തം നാടെന്നും, പച്ചപ്പ്ക്കൊണ്ട് മൂടിയ സ്വര്‍ഗ്ഗമെന്നും, പ്രകൃതിരമണീയമായ സ്ഥലമെന്നും ഒക്കെയാണ്. നല്ലതുതന്നെ.

പണ്ടത്തെ ഒരു പ്രസിദ്ധമായ പരസ്യ വാചകമാണ്: “ പുറമേനിന്നു നോക്കിയാല്‍ ഒരു ചെറിയ കട.....അകത്ത് കടന്നാല്ലോ, അതിവിശാലമായ ഷോറൂം”

ഇന്ത്യ എന്ന വിശാലമായ ഷോറൂമിലെ ഒരു പെട്ടികടയാണ് നമ്മുടെ കേരളം. ഈ പെട്ടികടയുടെ അകത്ത് നമുക്ക് എല്ലാം വേണം, കിട്ടണം, അനുഭവിക്കണം, ആസ്വദിക്കണം. ഫ്രീ ആയിട്ടാണെങ്കില്‍ ബഹുകേമം.

നേരത്തെ പറഞ്ഞ പരസ്യ വാച്ചകത്തിന്റ്റെ ഒരു ഹാസ്യഭാഷ്യം ഉണ്ട്, അതാവുവോ കേരളത്തിന്റ്റെ അവസ്ഥ.

“അകത്തു കയറി പുറത്തേക്ക് നോക്കിയാല്‍, അതിവിശാലമായ ഷോറൂം കാണാം”