Powered By Blogger

Friday, 6 October 2017

കാമുകി വിചാരണ




കാമുകിയെ കുറിച്ച് ഒരു പബ്ലിക്‌ സ്പേസില്‍ വിചാരണ ചെയ്യുന്നത് ശെരിയോ തെറ്റോ? എനിക്ക് സംശയമില്ല. ഇത് വായിച്ചിട്ട് നിങ്ങള്‍ പറയുക.

ഇവളെ കൂടെ കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട്, ഏകദേശം മൂന്ന് പതിറ്റാണ്ടോളമായി. ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നു, വളര്‍ന്നുക്കൊണ്ടിരിക്കുന്നു. മഴയേ തലോടുമ്പോഴും, വേനലിനോട് പിണങ്ങുമ്പോഴും, സാഹസികമായ ബോട്ട് യാത്രയിലും, ഭയാനകമായ ബസ്സ്‌ യാത്രകളിലും, സുഖപ്രദമായ മെട്രോയിലും എല്ലാം ഞങ്ങള്‍ പ്രണയിച്ചുക്കൊണ്ടേയിരുന്നു. ഒരുപാട് പ്രണയിച്ചു, പ്രണയം തുടര്‍ന്നുക്കൊണ്ടിരിക്കുന്നു.   

Nothing is constant, but change. മാറ്റം, അത് അനിവാര്യമാണ്. എല്ലാരും ആഗ്രഹിക്കുന്നതാണ്. മാറ്റങ്ങള്‍, അത് നമ്മള്‍ അറിഞ്ഞും അറിയാതെയും ഉണ്ടാവുന്നു. നമ്മള്‍ അതില്‍ എങ്ങിനെ ലയിക്കുന്നു എന്നതിലാണ് കാര്യം. ഇത്തരത്തിലുള്ള ഒരു മാറ്റം ഞാന്‍ എന്‍റെ കാമുകിയില്‍ കണ്ടു. പാരമ്പര്യവും, ചരിത്ര പ്രാധ്യനവും ഉള്ള ഒരു കുടുബത്തിലെയാണ് ഇവള്‍. പക്ഷെ അതിന്റ്റെയൊന്നും യാതൊരു അഹംഭാവം ഇവളില്‍ കണ്ടിരുന്നില്ല. അതുക്കൊണ്ടാവും പരിജയപ്പെടുന്നവര്‍ക്കൊക്കെ ഇവളെ ഇഷ്ടമാണ്. ഞാന്‍ അതില്‍ അഭിമാനിക്കുന്നു. ഇപ്പോള്‍ വന്ന മാറ്റം, അതെന്നെ വല്ലാതെ അങ്ങ് കൊതിപ്പിച്ചുതുടങ്ങി. ഇവളില്‍ ഉണ്ടായ മാറ്റം, ഞാന്‍ മാറിനിന്ന് ആസ്വദിക്കുകയാണ്. അഭിമാനത്തോടെ. ഇവന്‍ എന്ത് കാമുകനാണ് എന്ന് തോന്നുണ്ടാവും. നുമ്മ ഇങ്ങനാണ്!!!

ഇത്രെയും നാള്‍ കൂടെ ഉണ്ടായിട്ടും, ഇതുവരെ കാണാത്ത ഒരു സൗന്ദര്യം ഇവളില്‍ കണ്ടുതുടങ്ങി. മൊത്തത്തില്‍ ഒരു ചേഞ്ച്‌. കുളിര്‍മയേകുന്ന മാറ്റം. വൃത്തിയുള്ള മാറ്റം. ആദ്യമായി കാണുന്നവര്‍ ഇമചിമ്മാതെയും, പരിച്ചയമ്മുള്ളവര്‍ പ്രോത്സാഹിപ്പിച്ചും, പുച്ചിച്ച്ചവര്‍ ഇപ്പോള്‍ പുഞ്ചിരിച്ചും ഇവളെ വല്ലാതെയങ്ങ് മോഹിച്ചുതുടങ്ങിയിരിക്കുന്നു. ഇപ്പോഴും ഞാന്‍ മാറിനിന്ന് ആസ്വദിക്കുകയാണ്. ഒരു നിത്യ കാമുകനെപ്പോലെ. പെട്ടനാണ് ഇടി വെട്ടിയത്. മേഘങ്ങള്‍ ഇരുണ്ടുതുടങ്ങി.

ന്യൂട്ടന്‍റ്റെ തലയില്‍ ആപ്പിള്‍ വീണു. ബാക്കി ചരിത്രമാണ്. ഇടി വെട്ടിയത് എന്‍റെ തലയില്‍ അല്ലാ, പാമ്പും കടിച്ചില്ല. പക്ഷെ, ആ ഇടിവെട്ടില്‍ എന്നില്‍ ഒരു ഭോധോദയം ഉണ്ടായി. എന്‍റെ കാമുകിക്ക്, ഇങ്ങനെ, ഇപ്പോള്‍ ഉണ്ടായ ഈ സുന്ദരമായ മാറ്റത്തിന് എത്ര നാള്‍ ആയുസ്സാണ് ഉള്ളത്? രാത്രിമഴയില്‍ എല്ലാം ഒഴുകിത്തീരുവോ? ഇപ്പോള്‍ എനിക്ക് ചെയ്യാവ്വുന്നത്, പ്രതീക്ഷ മാത്രമാണ്. ഹോപ്‌. ഭാവിയിലെ മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ പറ്റിലെങ്കിലും, പിന്നോട്ടുള്ള വഴി തേടി പോകരുത്. അത്രത്തോളം ഇഷ്ടപെട്ടുപോയി. അതുകൊണ്ടാണ്. നിന്‍റെ കാമുകന്മാരുടെ എണ്ണം കൂടി എന്ന് ഞാന്‍ വിളിച്ചു പറയാം. അഭിമാനത്തോടെ.

നുമ്മട കാമുകി ആരാണെന്ന് നിങ്ങക്ക് വല്ല മനസ്സിലായാ? യെവട!!!

നുമ്മട കാമുകിയെ നിങ്ങ അറിയും. നിങ്ങ ഒക്കക്കൂടി ആണ് അവക്കൊരു പേര് ഇട്ടേക്കണ – “അറബിക്കടലിന്റ്റെ റാണി” !!!
എന്‍റെ കാമുകി. എന്‍റെ കൊച്ചി.

പ്രിയപ്പെട്ട എല്ലാവരും അറിയുക. കഴിഞ്ഞ ഒരു ആഴ്ചയില്‍, കൊച്ചി നഗരം, പ്രധാനപെട്ട പ്രദേശങ്ങളില്‍ എങ്കിലും, വന്ന മാറ്റം, വളരെ കുളിര്‍മയെകുന്നതാണ്. കുണ്ടും കുഴിയും ഇല്ലാത്ത റോഡുകള്‍. സമയഭധിധാമായി ചെയ്ത് തീര്‍ത്ത ടാറിംഗ് ജോലികള്‍. റോഡുകളുടെ ഇരു വശത്തും, മീടിയനുകളുടെ ഇരുവശത്തും കൂടിക്കിടന്നിരുന്ന മണല്‍ കൂനകള്‍ ഇപ്പോള്‍ ഇല്ല. അതുകൊണ്ടുതന്നെ മണല്‍ കാറ്റുമില്ല. മീഡിയനുകളുടെ നടുവില്‍ ചെറു കാടുകള്‍ രൂപംകൊണ്ടിരുന്നു. ഇപ്പോള്‍ കാണുന്നത് അലങ്കൃതമായ പുഷ്പനിരകള്‍. നഗരത്തിലെ മൈധാനങ്ങള്‍ ഇപ്പോഴാണ് മൈധാനം ആയത്. പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യകുംബാരങ്ങള്‍ ഇപ്പോള്‍ കാണ്മാന്നില്ല, എന്നിങ്ങനെ പല പല നല്ല മാറ്റങ്ങള്‍. ഇതെല്ലാം വിരലിലെണ്ണാവുന്ന ദിവസങ്ങള്‍കൊണ്ട് മാറിയതാണ്.

നമ്മുടെ നാട് ഇങ്ങനെ ധ്രുതഗതിയില്‍ നന്നാവണമെങ്കില്‍, ഒരൊറ്റ ഫോര്‍മുലയെ ഉള്ളു. അതിതാണ്: ആറുമാസ്സത്തിലോരിക്കല്‍ പ്രസിഡന്‍ന്റ്റിനെയോ, പ്രധാനമന്ത്രിയോകൊണ്ട് സന്ദര്‍ശനം നടത്തുക. അല്ലെങ്കില്‍, ഇടയ്ക്കിടയ്ക്ക് ഒരു അന്താരാഷ്ട്രതലത്തിലുള്ള എന്തെങ്കിലും ഒരു സമ്മേളനമോ, സാംസ്കാരിക മേളയോ, ഇപ്പോള്‍ നടക്കുന്ന ലോക കപ്പ്‌ പോലെയുള്ള പരിപാടികള്‍ കൊണ്ടുവരിക. നഗരവും പരിസരവും താനേ നന്നാവും.

നമ്മളും ഒന്നുമറിയണ്ട, നമ്മള്‍ ജയ് വിളിക്കണ ഒരു അവന്മാരും ഒന്നും അറിയണ്ട.

Monday, 18 September 2017

ഒരു ഇടവേളയ്ക്കു ശേഷം...



ഇന്നലെ, അതായത് സെപ്റ്റംബര്‍ 17, എന്ന ദിവസം, കേരളം മറക്കില്ല. മഴ എന്നൊക്കെ പറഞ്ഞാല്‍...അതായിരുന്നു മഴ. ദിവസത്തിന്റ്റെ തുടക്കം മുതല്‍ നോണ്‍ സ്റ്റോപ്പ്‌ പെയ്ത്ത്. ഈ മഴക്കാലത്തുപ്പോലും ഇങ്ങനെ പെയ്തിട്ടില്ല.

സെപ്റ്റംബര്‍ 17 ഒരു ഞാറാഴ്ച്ച ആയിരുന്നു. പതിവിലും വിപരീതമായി, തിരക്കുള്ള ഒരു ഞായര്‍. രാവിലെ കുറച്ച് വിന്‍ഡോ ഷോപ്പിംഗ്‌, ഉച്ചക്ക് ഒരു സുഹൃത്തിന്‍റെ വീട് പാല്‍ കാച്ചല്‍, വ്യ്ക്കുന്നേരം റെസിഡെന്‍സ് അസോസിയേഷന്‍റ്റെ ഓണാഘോഷം, സന്ധ്യയ്ക്ക് പള്ളി പെരുനാളിന്റ്റെ ഭാഗമായിട്ടുള്ള പ്രദക്ഷിണം എന്നിങ്ങനെയുള്ള പല പല പരിപാടികള്‍ കൊണ്ടുനിറഞ്ഞ ഒരു ജാം പാകട് സണ്‍‌ഡേ. എല്ലാത്തിനും സാക്ഷിയായി മേല്‍പ്പറഞ്ഞ മഴയും.

സംഭവം നടക്കുമ്പോള്‍, ഞാന്‍ അമ്മയുടെ അടുത്തില്ല. കുറച്ച് അപ്പുറത്താണ് ഉള്ളത്. ഞാന്‍ അമ്മയെ ശ്രദ്ധിക്കുന്നുമില്ല. മഴയാവട്ടെ, ഒരു മാറ്റവുമില്ലാതെ, ശക്തമായിത്തന്നെ പെയ്തുക്കൊണ്ടിരിക്കുന്നു. അലുമിനിയം ഷീറ്റിന്‍റ്റെ മുകളില്‍ മഴ വീഴുമ്പോളുള്ള ശബ്ദഘോഷം വേറെയും. ഇടയ്ക്കൊന്ന് മഴയുടെ ശക്തി കുറഞ്ഞു. ചാറ്റല്‍മഴ തുടര്‍ന്നു. എന്തോ ഒരു അസ്വാഭാവികമായ ശബ്ദം കേള്‍ക്കുന്നപ്പോലെ തോന്നി. ഒരു തോന്നല്‍ മാത്രമാണ് എന്ന് സ്വയം പറഞ്ഞുമനസ്സിലാക്കി. അല്ല, തോന്നല്‍ അല്ല..കേട്ടത് സത്യമാണ്. വീണ്ടും ഞാന്‍ കേട്ടു. ഒരു നിലവിളി...അല്ലാ..ആരോ വാ പൊത്തി അലറുന്നതുപ്പോലെ...എന്‍റെ ശ്രദ്ധ ആ ശബ്ദങ്ങളുടെ ദിക്കിലേക്ക് തിരിഞ്ഞു. നായ ഊളിയിടുന്നതല്ലേ??? ഏയ്‌....ഞാന്‍ ആഴത്തില്‍ ശ്രദ്ധിച്ചു തുടങ്ങി. അതെ..ഞാന്‍ ആദ്യം കേട്ട ശബ്ദ രൂപങ്ങള്‍ തന്നെ, പക്ഷേ, അതില്‍ എന്തൊക്കെയോ പറയ്യുന്നതുപ്പോലെ, വാക്കുകള്‍ മുറിഞ്ഞു പോവുന്നതുപ്പോലെ...ശ്വാസം കിട്ടാതെ ബുദ്ധിമ്മുട്ടുന്നപ്പോലെ....സ്ത്രീ ശബ്ദമാണ്...എന്‍റെ ശ്രദ്ധ ആ വാക്കുകളിലേക്ക്‌ മാറി. ക.....ന്‍, അ.....ആ....., മാ..., ഓ....വാ, പ്ര...., പ്ര.... വാക്കുകള്‍ മുഴുവനായി വരുന്നില്ല...ഒരു വെപ്രാളം...അലറല്‍.... അയ്യോ, ഇതെന്റ്റെ അമ്മേടെ ശബ്ദമാണല്ലോ. അമ്മാ...അമ്മാ എന്ന് വിളിച്ചുക്കൊണ്ട് ഞാന്‍ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു.

ഒരു കയ്യ് കഴുത്തിലും, മറ്റേ കയ്യ് കവിളിലും വെച്ചുക്കൊണ്ട്, അമ്മ അലറുകയാണ്. എന്തോ പറയാന്‍ ശ്രമിക്കുകയാണ്, മൊത്തത്തില്‍ അസ്വസ്ഥയാണ്. അപ്പോഴാണ്‌ എനിക്ക് സംഭവം മനസ്സിലായത്‌. അലറല്‍ തുടരുകയാണ്. അമ്മ സ്വപ്നം കാണുന്നതിന്റ്റെ ഇഫെകറ്റ് ആണ്. ഞാന്‍ അമ്മയെ പിടിച്ചുകുലുക്കി, അമ്മ...അമ്മ...എന്ന് വിളിച്ചപ്പോള്‍, കള്ളന്‍ കള്ളന്‍ എന്ന് പറഞ്ഞ് ഞെട്ടി എഴുനേറ്റു. അപ്പോഴും മുന്നില്‍ നില്‍ക്കുന്ന എന്നെ കണ്ടിട്ടില്ല. ഞാന്‍ മുറിയിലേ ലൈറ്റ് ഇട്ടു. എന്നെ കണ്ടപ്പോള്‍, ചുറ്റും നോക്കിയപ്പോള്‍, അമ്മയ്ക്ക് ഭോധ്യമായി, എല്ലാം ഒരു സ്വപ്നം ആയിരുന്നു എന്ന്. എന്നെ നോക്കിയിട്ട് പറഞ്ഞു, ഒരു കള്ളന്‍ എന്‍റെ മാല പൊട്ടിക്കാന്‍ വന്നടാ.


ഞാന്‍ എന്‍റെ മുറിയിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍, അമ്മ പുറകില്‍ നിന്നു വിളിച്ചു. ഉറക്കം നഷ്ട്ടപെട്ട ദേഷ്യ ഭാവത്തില്‍ ഞാന്‍ തിരിഞ്ഞു നോക്കി. അമ്മ പറഞ്ഞു: എടാ നാളെ രാവിലെ നീ ഓര്‍മ്മിപ്പിക്കണേ, ഞാന്‍ ഫുള്‍ കഥ പറയാം!!!! ചിരിക്കണോ, കരയണോ എന്നറിയാതെ എന്‍റെ മുറിയിലേക്ക് നടന്നു.

ക്ലോക്കിലേക്ക് നോക്കി. സമയം മൂന്നേകാല്‍.
സെപ്റ്റംബര്‍ 18, തിങ്കളാഴ്ച തുടങ്ങികഴിഞ്ഞിരുന്നു.

ഇത് എന്‍റെ അമ്മയുടെ ഒരു സ്ഥിരം കലാപരിപാടി ആയിരുന്നു. പക്ഷേ, ഇന്നലത്തേത് ഒരു ചെറിയ ഇടവേളയ്ക്കു ശേഷ്മുള്ളതാണ്.

ഒരു ചെറിയ ഇടവേളയ്ക്കു ശേഷ്മുള്ളതാണ്, എന്‍റെ ഈ കുത്തികുറിക്കലും.

Somniloquy or sleep-talking is a parasomnia that refers to talking aloud while asleep. It can be quite loud, ranging from simple mumbling sounds to loud shouts and long, frequently inarticulate speeches, and can occur many times during a sleep cycle.