ഓര്‍മ്മകളിലേക്ക് ഒരു മടക്കയാത്ര. ഇതൊരു വെല്യ യാത്രയോന്നുമല്ല. എങ്കിലും ഒരു യാത്ര. പെട്ടന്ന് തോനിയ ഒരു ആശയമാണ്. കാല്‍ നൂറ്റാണ്ടോളം പ്രായമുള്ള ഓര്‍മ്മകള്‍. ഇവിടെ ഞാന്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നത് ഇക്കാലത്തോളം, ഈ നിമിഷം വരെ, എന്റ്റെ കൂടെ സഞ്ചരിച്ച എന്റ്റെ പ്രിയപ്പെട്ട സുഹൃതുക്കലെയാണ്. പേരുകള്ക്കിവിടെ പ്രസക്തിയില്ല.
എന്റ്റെ ആദ്യത്തെ സുഹൃത്ത്. എന്റ്റെ അയല്‍വാസി. LKG നാള്‍ മുതലുള്ള ബന്ധം. ഞങ്ങള്‍ രണ്ടുപേരും രണ്ടിടതാണ് LKG - UKG ക്ക് പോയിരുന്നത്. അവന്റ്റെ രാവിലത്തെ ആ പോക്ക് കാണാന്‍ നല്ല രസമാണ്. അച്ഛന്റ്റെ രാജ്ദൂത് ബ്യ്ക്കിന്റ്റെ പെട്രോള്‍ ടാങ്ക്കിന്റ്റെ മേല്ലില്ലാന്നു ഇരിപ്പ്, കയ്യ് രണ്ടും ഹെഡ് ല്യ്ട്ടിന്റ്റെ മേല്ളിലും. ഈ സമയത്താണ് ഞാന്‍ എന്റ്റെ അമ്മേടെ കയ്യും പിടിച്ചു, അല്ല അമ്മ എന്റ്റെ കയ്യും പിടിച്ചു എന്നെ കൊണ്ടാക്കാന്‍ ഇറങ്ങുന്നത്. പരസ്പ്പരം ഒരു റ്റാറ്റ ക്യ്മാരി ഞങള്‍ പിരിയുമായിരുന്നു. പിന്നീട് വയ്കുന്നേരം മൂച്ചക്ര സൈകിളില്‍ തമ്മില്‍ ഇടിച്ചും, വീണും, കരഞ്ഞും ഞങ്ങള്‍ വീണ്ടും പിരിയുമായിരുന്നു. അപ്പോഴേക്കും
രാജ്ധൂധിന്റ്റെ ശബ്ദം കേട്ടുതുടങ്ങിയിരിക്കും. അതില്‍ വീണ്ടും ഒരു യാത്ര. കരച്ചില്‍ മാറ്റാനുള്ള യാത്ര ആണെന്ന് എന്നെ പറഞ്ഞു ആശ്വസിപ്പിക്കും. പക്ഷെ അല്ലെന്നു പിന്നീടു മനസില്ലായി. മാത്രമല്ല, അന്ന് തുടങ്ങിയതാണ് അവന്റ്റെ ബൈക്ക് പ്രാന്ത് എന്ന് പിന്നീട് മനസിലായി. അങ്ങിനെ ഞങള്‍ പന്ത്രണ്ടു വര്ഷം ഒരേ സ്കൂളില്‍ ഒരുമിച്ചു പഠിച്ചിറങ്ങി. ആ പന്ത്രണ്ടു വര്ഷം എനിക്ക് കഠിനമായിരുന്നു. കാരണം മറ്റൊനുംമല്ല, എല്ലാ പരീക്ഷക്കും അവനു നല്ല മാര്‍ക്ക് കിട്ടും, ഞാന്‍ കഷ്ടിച്ച് പാസ്സും. ഉപരിപടനതിനുള്ള സമയമായപ്പോള്‍, രണ്ടു വഴിക്കായി ഞങ്ങള്‍. പടിപ്പുള്ളവന്‍ വീടിനു പുറത്തും, ജസ്റ്റ് പാസ്സായ ഞാന്‍ വീട്ടില്ലും. വാരാന്ത്യത്തിലെ അവന്റ്റെ വരവ് ഇരുവരും ആകാംഷയോടെയാണ് കാത്തിരുന്നത്. ഇവിടുത്തെ കാര്യങ്ങള്‍ അറിയാന്നുള്ള അവന്റ്റെ ഉത്സാഹവും, വീട് വിട്ടു നില്‍കുമ്പോള്‍ കിട്ടുന്ന സ്വാതന്ത്രിയതിന്റ്റെ വിശേഷങ്ങള്‍ അറിയാന്‍ ഞാനും. അങ്ങിനെ പഠന കാലം കഴിഞ്ഞു ജോലി തേടിയുള്ള യാത്ര. അതില്‍ ഞാന്‍ ഒന്നാം സ്ഥാനം നേടി. Simple logic ആണ് അത്. കുറച്ചു പടിപുള്ളവന് എന്ത് ജോലിയും ചെയ്യാല്ലോ. എന്തോക്കെയായല്ലും, ഇന്നും ഞങളുടെ ബന്ധതിന്നു ഒരു മാറ്റവും ഇല്ല. പണ്ടതെക്കാളും ധ്രിടമാണ് ഇപ്പോള്‍. ഞങള്‍ രണ്ടുപേരും ഇപ്പോള്‍ ഉള്ളത് വളരെയധികം ചൂടുള്ള സ്ഥലത്താണ്. അവന്‍ ദുബായിലും, ഞാന്‍ എന്റ്റെ വീടിന്റ്റെ മച്ചിലിലും.
മേല്‍ പറഞ്ഞ പന്ത്രണ്ടു വര്‍ഷ സ്കൂള്‍ ജീവിതത്തില്‍ നിന്നാന്നു എന്റ്റെ ജീവിതത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യം ഞാന്‍ നേടിയത്. തെറ്റിദ്ധരിക്കണ്ട, വിദ്യാഭ്യാസം അല്ല. നല്ല സുഹൃത്തുക്കള്‍ എന്ന വിലപിടിപുള്ള സമ്പാദ്യം. ആദ്യ സുഹൃതിന്റ്റെ കൂടെ ഒന്നാം ക്ലാസ്സില്‍ നിന്നും കിട്ടിയ കുറച്ചു പേര്‍ കൂടിയുണ്ട്. ഇവര്‍ ആരും ഇപ്പൊ എറണാകുളതില്‍ സ്ഥിരമായിട്ടിലെങ്ങിലും, ഇപ്പോഴും ബന്ധം കാത്തുസൂക്ഷികുന്നവരാന്. പ്രൈമറി സ്കൂള്‍ നാളുകളില്‍, സ്കൂള്‍ വിട്ട ശേഷം വീടിലേക്കുള്ള നടത്തം രസകരമാണ്. വഴിയില്‍ കാണുന്ന ഉരുളന്‍ കല്ലുകളെ ഫുട്ബോലാനെന്നു കരുതി തട്ടുക, ചുമ്മാ ഓടുക, ഉച്ചത്തില്‍ സംസാരിക്കുക ,എന്റ്റ്റെ വീട്ടിനു മുന്നിലുള്ള തോടിലേക്ക് കല്ല് വലിച്ചെറിയുക എന്നിങ്ങിനെ പലതും...പക്ഷെ ഇതിനെല്ലാം ഉപരി ഞങ്ങള്ള്‍ക്കൊരു അസുഖം ഉണ്ടായിരുന്നു. ചിരി തുടങ്ങിയാല്‍ പിന്നെ അതിനു ഒരു അന്ത്യം
ഉണ്ടാവില്ല.അതങ്ങിനെ കുറച്ചു നേരത്തേക്ക് ഉണ്ടാകും. ഈ നടതത്തില്ലേ സുഹൃത്തുക്കളെ ഹൈ സ്കൂളില്‍ എനിക്ക് നഷ്ടമായി. ഇവര്‍ വേറെ ഡിവിഷനിലേക്ക് മാറിപോയി. പുതിയ മുഖങ്ങളെ പരിചയപെട്ടു. ഇതില്‍ നിന്നും കിട്ടി എനിക്ക് അതുവരെ കിട്ടാത്ത ചില കഥാപാത്രങ്ങളെ. ഇതുപോലെ ഡിവിഷന്‍ മാറി പോയ സുഹൃത്തുക്കള്‍ക്കും കിട്ടി പുതിയ വേഷക്കാരെ. ദിവസങ്ങളും, ആഴച്ചകളും, മാസങ്ങളും പിന്നിട്ടപ്പോള്‍, പഴയ ബന്ധങ്ങള്‍ക്ക് ഒരു മരവിപ്പ് സംഭവിച്ചപോലെ. പുതിയ മുഖങ്ങളും, വേഷക്കാരും, ഞങ്ങള്‍ക്ക് പുതുമ നല്‍കി. ഒരു പുതിയ തുടക്കം എന്നപോലെ.
ഓരോ വര്ര്‍ഷം കഴിയുമ്പോഴും പഴയ കൂട്ടുകാരുമായുള്ള അകല്‍ച്ച കൂടികൊണ്ടിരുന്നു. അന്നേ ഇത്ര അഭിമാനികലായിരുന്നോ? അതോ യവ്വനതിന്റ്റെ ചാഞ്ചാട്ടമായിരുന്നോ? മരുപ്പുറത്തും ഇങ്ങിനെ ഒക്കെ തന്നെയായിരുന്നു. ആ മൂന്നു വര്‍ഷ കാലം അങ്ങിനെ കഴിച്ചു കൂടി. ഇതിനൊക്കെ ഒരു ചെറിയ മാറ്റം വന്നത് +2 കാലത്താണ്. "ഗ്രൂപ്പ് കളി" എന്ന് വേണമെങ്ങില്‍ പറയാം. ഗ്രൂപ്പ് കളിച്ചപ്പോള്‍ അവരില്‍ ചിലര്‍ ഞങ്ങളുടെ കൂടെയായിപോയി. കൂട്ടത്തില്‍ ചില പുതുമുഖങ്ങളും.വീണ്ടും പുതിയ ബന്ധങ്ങളുടെ തുടക്കം. അങ്ങിനെ ഹൈ സ്കൂളില്‍ തുടങ്ങി , +2 ല്‍ എത്തി, ബിരുദം നേടി കഴിഞ്ഞപ്പോഴേക്കും,ഈ പുത്തന്‍ ബന്ധങ്ങള്‍ ഒരു വികാരമായി മാറിയിരുന്നു എന്നത് ഒരു സത്യമാണ്. ഈ ബന്ധം ഇന്നും നിലനില്‍ക്കുമ്പോള്‍, അതിനു കാരണക്കാരനായ, മരുഭൂമിയിലെ ഒരു പട്ടാള മേധാവിയെ ഓര്‍ത്തുപോകുന്നു. പേര് : സദ്ദാം ഹുസൈന്‍. കുവൈറ്റില്‍ യുദ്ധം പ്രക്യാപിച്ചപ്പോള്‍ നാട്ടിലേക്ക് ചെകെരിയവരാന് ഈ പുതു ബന്ധകാര്‍. ഇവര്‍ ഇപ്പോള്‍ ഒബാമയുടെ നാട്ടിലാണ്, മനസ്സുകൊണ്ട് കൂടുതലും കുഞ്ഞൂഞ്ഞിന്റ്റെ നാട്ടിലും.
നേരത്തെ പറഞ്ഞ ഒരു +2 കാലത്ത് വന്ന ചില പുതുമുഖങ്ങളില്‍, ഇവനെ ഒഴിവാകാന്‍ പറ്റില. ഒരു പാര്‍ട്ടി വിട്ടു മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്ന ഒരു കോണ്‍ഗ്രസ് അനുഭാവിയേപോലെ ഉള്ള ഒരു വരവായിരുന്നു അത്. ഉയരവും, വണ്ണവും ഏകദേശം ഒന്നാണ് - ആറടി. നെറ്റിയില്‍ നീണ്ട കുംകുമക്കുറി. വലത്തേ കയ്യില്‍ ഒരു ഇടിവളയും. ഞങ്ങള്‍ ഒരുമിച്ചായിരുന്നു ബിരുദത്തിനും. ഈ മൂന്ന് വര്‍ഷകാലത്ത് ഞങ്ങളുടെബന്ധം വളര്‍ന്നു . പൂരങ്ങളും, മേളങ്ങളും, ഉത്സവങ്ങളും
ഒക്കെ അതിന്റ്റെ പൂര്‍ണതയില്‍ ആസ്വതികുന്നതില്‍ അന്നും ഇന്നും ഇവന്നു ഒരു ഹരമാണ്. പൂരങ്ങളില്‍ എന്നെ ആകര്‍ഷിചിരുന്നത് അതിനു വരുന്ന "കൊമ്പന്ന്മാരായിരുന്നു".
ഇതിങ്ങളുടെ പേരുകള്‍ അറിയില്ലെങ്ങിലും , ആ ചന്തം കണ്ടുനില്ല്കുന്നത് ഞാന്‍ ആസ്വദിക്കുന്നു , ഇന്നും. അങ്ങിനെ പൂരങ്ങളും, ഉത്സവങ്ങളും ഞങ്ങള്‍ ഒരു ശീലമാക്കി. അറിയാതെ, എപ്പോഴോ ഞാനും ഈ മേളത്തിന്റ്റെയും, തായംബകയുടെയും ഒക്കെ ഒരു സ്ഥിരം കാഴ്ചക്കാരനായി മാറി. കഴിഞ്ഞ ഒരാഴ്ചക്കാലം ഞങ്ങളുടെ സായാഹ്നങ്ങള്‍ പെരുവനത്തിന്റ്റെയും ,
പോരൂരിന്റ്റെയും, കല്ലൂരിന്ററെയും ഒക്കെ പെരുക്കത്തിന്റ്റെ നടുവിലായിരുന്നു. ഇന്നലെ
എരനക്കുലതപ്പന്റ്റെ കൊടിയിരക്കുമ്പോഴും, ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. എന്റ്റെ പൂരപ്പറമ്പിലെ കൂട്ടുകാരന് ഒരു ചെറിയ ഇടവേള.
കാലം പിന്നീടുമ്പോഴും മേല്‍ പറഞ്ഞ സുഹൃത്തുകള്‍, അവരുമായിട്ടുള്ള സൌഹൃദം,
തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവരില്‍ ചിലര്‍ അയല്‍ സംസ്ഥാനങ്ങളിലും, മറ്റു ചിലര്‍ വിധേശതുംമായിട്ടാണ് ഇപ്പോള്‍. ശേഷിക്കുന്ന രണ്ടു - മൂന്ന് പേര്‍ ഇവിടെ തന്നെ ഉള്ളതാണ് ഒരു ആശ്വാസം.
അങ്ങിനെ ഇരിക്കെയാണ് Social Networking എന്ന "സംഭവത്തെ" പരിചയപെടുന്നതും അതിലൂടെ പഴയ ബന്ധങ്ങളെ പൊടിതട്ടിയെടുത്തതും. പഴയ സുഹൃത്തുക്കള്‍, പക്ഷെ പുതിയ രൂപതിലാനെന്നു മാത്രം. ഹൈ സ്കൂളില്‍ പുതിയ പരിച്ചയക്കാരോടൊപ്പം മാറിനടന്ന ആ പഴയ സുഹൃത്തുക്കള്‍ വീണ്ടും മടങ്ങിവരുന്നതുപോലെ. പോയകാലതിന്റ്റെ ഓര്‍മകള്‍ക്ക് പുതുജീവന്‍ കിട്ടിയപോലെ. ഇടയ്ക്കൊന്ന് കാണാന്‍ ഞങ്ങള്‍ ശ്രെമിചെങ്ങിലും, അത് നടനില്ല. അങ്ങിനെ പലവട്ടം. ഇത്രയൊക്കെ ആയപ്പോഴേക്കും ആ പഴയ കുട്ടികാലത്തെ ബന്ധം ഞങ്ങള്‍ വീണ്ടെടുത്തിരുന്നു. അങ്ങിനെയിരിക്കെ, ഒരു ദിവസം അവന്റ്റെ വിളി വരുന്നു. നാട്ടിലുണ്ട്, കാണാം എന്ന്. അന്നത്തെ സായാഹ്നം, ഞങ്ങള്‍ ഒരാഘോഷമാകി മാറ്റി. പാതിരാത്രിക് അവനെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയപ്പോള്‍, റോഡിന്റ്റെ ഇരു വശങ്ങളിലും നിന്നിരുന്ന പോലീസുകാരുടെ നടുവിലൂടെ "ഊതാതെ" വണ്ടി ഓടിച്ചുപോയതും, രാത്രി രണ്ടുമനിന്നെരത്ത്, അവന്റ്റെ അമ്മ വിളമ്പി തന്ന ചോറും,പുളിശ്ശേരിയും കഴിച്ച്, അവന്റ്റെ വീട്ടുമുറ്റതിരുന്നു പോലീസുകാരെ കബളിപ്പിച്ച കാര്യം ഓര്‍ത്തു ഞങ്ങള്‍ ആ പഴയ അന്തമില്ലാത്ത ചിരിക്കു തുടക്കമിട്ടു. തിരിച്ചു വീട്ടില്‍ എത്തി ഒരല്‍പം മയങ്ങാന്‍ ഒരുങ്ങുമ്പോള്‍, ഞാന്‍ വീണ്ടും ആലോജിച്ചുപോയി - ഇത്രെയും കാലം എന്തായിരുന്നു ഞങ്ങള്കുടെ അകല്‍ച്ചയുടെ കാരണം? ആഘോഷതിന്റ്റെ ക്ഷീണം കാരണം ഉത്തരം കിട്ടിയില്ല. അടുത്ത കൂടികാഴച്ചയില്‍ ഉത്തരം കിട്ടുമെന്ന് വിശ്വസിക്കുന്നു. അത് ഇനി എന്ന്? അതും അറിയില്ല !!!
എന്റ്റെ സഹയാത്രികരെ കുറിച്ച് പറഞ്ഞില്ലെങ്ങില്‍ ഈ യാത്രക്ക് പൂര്‍ണത ഉണ്ടാവില്ല. പറയാന്‍ തുടങ്ങിയാല്‍ അന്തവും ഉണ്ടാവില്ല. ഇത് എഴുതുമ്പോള്‍, അവര്‍ അറിയുന്നുംമില്ല. എന്തിനും ഏതിനും ഞങ്ങള്‍ ഒന്നിച്ചാണ്. ഇവരോടൊപ്പം ചിലവിട്ട നിമിഷങ്ങള്‍, നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ , സങ്കടങ്ങള്‍, യാത്രകള്‍, സംവാദങ്ങള്‍, ചിന്തകള്‍, പിണക്കങ്ങള്‍ എന്നിങ്ങിനെ പലതിനും പേരില്‍ കവിഞ്ഞ പ്രസക്തിയാന്നുളത്. സ്വകാര്യ ജീവിതത്തിലെ തിരക്കുകള്‍ പോലും വഴിമാറിത്തരുന്ന ഒരു ബന്ധം എന്ന് പറയുമ്പോള്‍, ഇതില്‍ ഒരു അഹങ്കാരന്തിന്റ്റെ ധ്വനി ഉണ്ടായേക്കാം. അല്ല ഉണ്ട്.
കാരണം ഞങ്ങള്‍ പരസ്പ്പരം അഹങ്കരിക്കുന്നു. ഞങ്ങളുടെ ഈ ബന്ധത്തിനെ.
അന്നും, ഇന്നും, ഇനി എന്നും...........
cheers guys !!!
( title suggestions are invited ...... )
