സംഭവബഹുലമായിരുന്നു
കഴിഞ്ഞ ഒരു വര്‍ഷം. കല, കായിക,
സാമൂഹിക, രാഷ്ട്രിയ മേഖലകള്‍ പരസ്പ്പരം മത്സരിച്ച
ഒരു വര്‍ഷം. തെരഞ്ഞെടുപ്പിന്റ്റെയും, വേനല്ലിന്റ്റെയും ചൂടകറ്റാന്‍, ചെറിയ നക്ഷത്രക്കൂടാരങ്ങള്‍
ഉണ്ടായിരുന്നു. ഇന്നസ്സന്റ്റും, അല്ലാത്തവരും
ജയിച്ചു. മഴക്കാലത്തെ നനവുകള്‍ സോളാരിന്റ്റെ ചൂടില്‍ ഉണങ്ങി. വേള്‍ഡ് കപ്പ്
ഫൂട്ട്ബോളും ആഘോഷിച്ചു. ഒരോണം കൂടിയുണ്ടു. ചെറുനക്ഷത്രങ്ങള്‍ കൂട്ടത്തോടെ കാണ്മാന്‍ടായി.
മലയാളിയുടെ നേതൃത്ത്വത്തില്‍ ഒരു വന്‍ വിക്ഷേപണവും വിജയിച്ചു. വെള്ളിമുടിയുള്ള
ആശാന്‍, ചലച്ചിത്രമേളയുടെ പേരില്‍, തര്‍ക്കവിളക്കിന് തീ കൊളുത്തി. ജലസംഭരണിയിലുള്ള
വെള്ളത്തിനു പോലും അണയ്ക്കാന്‍ പറ്റാത്ത ഒരു തീ. പക്ഷെ, എല്ലാത്തിനും മുകളിലുള്ള
നക്ഷത്രത്തിലായിരുന്നു ജനത്തിന്റ്റെ ശ്രദ്ധ. ചെറിയൊരു ആശ്വാസ്സമായി, “കേരള
ബ്ലാസ്റ്റേര്‍സ്സ്” മഞ്ഞനിറത്തിലെത്തി. ഗംഭീര വരവേല്‍പ്പ് നല്‍കി. സച്ചിന്‍,
സഖാവിനെ ആദ്യമേ കണ്ടു. ബുദ്ധിപരമായ നീക്കം!!! സച്ചിന്റ്റെയും, നക്ഷത്രങ്ങളുടെ
മുതലാളിയുടെയും. കോടികള്‍ ചര്‍ച്ചകളില്‍ ഒതുങ്ങി. പാത്തും പതുങ്ങിയും ജനങ്ങളും. ആദ്യത്തെ
ഇടി പടം ഇറങ്ങി, പേര് – “സ്കൂള്‍ കായികമേള”. പക്ഷെ, യഥാര്‍ത്ഥ താരം, ഒരു
പാലാക്കാരനായിരുന്നു. വെള്ളിത്തിരയിലെ നക്ഷത്രങ്ങള്‍ക്ക് പോലും ഇത്ര വിലയില്ല.
കോടതി കൂടുകളില്‍ മാത്രം പാവപ്പെട്ടവര്‍ക്ക് മുന്‍തൂക്കം. കണ്ണുംക്കെട്ടി നില്‍കുന്ന
ആ സ്ത്രീ എന്നാ ചെയ്യാനാ അല്ല്യോ? ഭരണം കിട്ടിയ അന്ന് തുടങ്ങിയതാ, ഈ ബഹുദൂര ഓട്ടം.
പിന്നെയാ ഹാഫ് മാരത്തോണ്‍!!! ക്രിസ്മസ് അടുത്തപ്പോഴാ, അല്‍പ്പം കണ്ണ് തുറന്നത്.
നക്ഷത്രമ്മില്ലാത്ത ക്രിസ്മസ്സോ? ഭണ്ടാരപ്പെട്ടിയും കാലി. പാലായില്‍, അപ്പോഴും മരണ
മണി കേള്‍ക്കുന്നുണ്ട്. ഇപ്പൊ ബംഗാളികള്‍ക്ക് ഇത്തിരി ജാടയാ. ഗപ്പ് അടിച്ചല്ലോ.
ക്രിസ്മ്മസ്സിനു തൊട്ട് മുമ്പുള്ള ഞായറാഴ്ച, നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവസാന
ഞായര്‍ വിശേഷപ്പെട്ടതാണല്ലോ.
ഇതൊക്കെ
അറിഞ്ഞോ, അറിയാതെയോ മനസ്സില്‍ കൊണ്ടുന്നടക്കുനവരാണ്ണ്‍ ഞങ്ങളുടെ തലമുറ.
പ്രതികരണത്തിലും. ഇതൊന്നും അറിയാത്തതാണോ, താല്‍പ്പര്യമ്മില്ലത്തതാണോ എന്നറിയില്ല.
ന്യൂ ജനറേഷന്‍ പിള്ളേര്‍ എപ്പോഴും “ചില്‍” ആണ്. ഇവരെപ്പോലെ, എപ്പോഴും ചില്‍
ആയിരിക്കാന്‍ നമുക്ക് പറ്റുവോ?ഒരാളുടെ
അടുത്തുനിന്നും ഇതിനുള്ള ഉത്തരം കിട്ടി:
“അത്യുന്നതങ്ങളില്‍ ദൈവത്തിന്
സ്തുതി,ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് കള്ളും കപ്പയും”

No comments:
Post a Comment