കേരളത്തിന്‍റ്റെ വില കേരളം വിടുമ്പോഴേ മനസ്സിലാകുകയുള്ളൂ. പക്ഷെ
ഇടയ്ക്ക് രണ്ടുമൂന്ന് ദിവസം ഒക്കെ മാറിന്നിക്കുന്നതും രസമ്മാണ്. ചെന്നൈ സെന്‍ട്രലില്‍
പതിവ് കാഴ്ച്ചകള്‍ കണ്ടുന്നില്‍ക്കെ, സ്പോഞ്ച് വന്നു. ഒരുമിച്ച്, സ്പോഞ്ചിന്റ്റെ
ഫ്ലാറ്റിലേക്ക്. കാപ്പി കുടിച്ചിട്ട് കയറാം എന്നായി തീരുമ്മാനം. പട്ടര്‍ക്ക് അര
കാപ്പി ഒന്നുമാവില്ല എന്ന് സ്പോഞ്ചിനറിയാം. അതുകൊണ്ട് ഒരു “ഫുള്‍” കാപ്പി തന്നെ
കിട്ടി. ചെന്നൈയിലെ ആദ്യ പ്രഭാതം, “സൂപ്പര്‍ മച്ചി”.
വ്യ്യ്കിട്ട് പാര്‍ക്കലാം എന്ന് പറഞ്ഞു ഞങ്ങള്‍ രണ്ടു വഴിക്ക്
പിരിഞ്ഞു. മീറ്ററിനു മേലെ അമ്പതു രൂപ കൊടുത്ത്, ഫ്ലാറ്റിലെത്തി. സ്പോഞ്ച് റെഡി. നേരെ
മറീന ബീച്ച് റോഡിലൂടെ നടന്നു. ഒരു തട്ടുകട പോലത്തെ ഒരു കടയുടെ മുന്നിലെത്തി. മുമ്പില്‍
തട്ടുകട, സൈഡില്‍ കുപ്പികട. സ്പോഞ്ച്, എന്നെയും കൂട്ടി കുപ്പികടയുടെ പുറകിലുള്ള
പടികള്‍ കയറി മുകളില്‍ എത്തി. ഒരു പത്തുപതിനഞ്ചു പടികള്‍ കയറി. പണ്ടുക്കാലത്തെ
വീടുകളിലെ മച്ചിലില്‍ കയറുന്നതുപോലെ. ഒരു ചിന്ന സെറ്റപ്പ്. നടന്നുവന്ന വഴിയും,
ബീച്ചും എല്ലാം കാണാം. പക്ഷെ, കേരളത്തിലെ ഇരിപ്പ് തന്നെയാ നല്ലത്. അങ്ങിനെ
കാര്യത്തിലേക്ക് നീങ്ങി. പേരുദോഷം ഉണ്ടാക്കരുത് എന്ന രീതിയില്‍ ആയിരുന്നു
സ്പോഞ്ചിന്റ്റെ സേവ. താഴത്തെ തട്ടുകടയില്‍ നിന്നാവാം അത്താഴം എന്ന് തീരുമാനിച്ചു. ബില്ലും,
കൂടെ രണ്ടെണ്ണവും കൊണ്ടുവരാന്‍ പറഞ്ഞു. വന്നു കയറിയപ്പോ ഇരുന്നതാണ്, സ്പോഞ്ച്, കയ്യ്
മാത്രമേ അനങ്ങിയിട്ടുള്ളൂ. ഒരു നീണ്ട സേവയ്ക്ക് ശേഷം, ഇറങ്ങാന്‍ തീരുമ്മാനിച്ചു. സ്പോഞ്ച് മുന്നില്‍ നടന്നു. ചെറിയൊരു ആട്ടം ഞാന്‍ ശ്രെധിച്ചു. ഞാന്‍
പറഞ്ഞു:
ഡേയ്, നോക്കി
ഇറങ്ങ്....
ധിധൊക്കെ യെത്ര ഇറങ്ങിരിക്കണ്ണ്‍ എന്ന്, ആങ്ങ്യഭാഷയില്‍ പറഞ്ഞുകൊണ്ട് ആദ്യ
പടിയില്‍ കാല്‍ വെച്ചു. തൊട്ടു പുറകിലുള്ള എന്നെ ഒരു പുച്ചഭാവത്തില്‍ നോക്കി.
സ്പോഞ്ച്, മനസ്സില്‍, “ഇതല്ല, ഇതിന്റ്റപ്പുറവും ചാടി കടന്നവനാ ഈ കെ.കെ.ജോസപ്പ്.......” എന്ന്
പറഞ്ഞു തീരും മുമ്പേ, താഴത്തെ പടിയിലെത്തി. വിയറ്റ്നാം കോളനി സിനിമയില്‍ “കെ.കെ.ജോസപ്പ്”
വീണപ്പോലെ!!!
താഴത്തെ പടിയില്‍ നിന്ന്‍, ഒരു ദയനീയ ഭാവത്തില്‍, മുകളില്‍ നില്‍ക്കുന്ന
എന്നെ നോക്കി. “ചിരിക്കാണ്ട് വന്ന് പോക്കെടാ തെണ്ടീ “ എന്നായിരുന്നു ആ
ദയനീയ മുഖത്ത് എഴുതിയിരുന്നത്. ആറടി പൊക്കവും, നൂറിന്റ്റെ അടുത്ത് തൂകവും ഉള്ള
സ്പോഞ്ചിനെ, പകുതി തൂക്കം ഉള്ള ഞാന്‍ എങ്ങിനെ പോക്കിയെടുക്കാനാ? അത്
മനസ്സിലായപ്പോള്‍, ദയനീയ മുഖത്ത്, ചിരി വിടര്‍ന്നു. അപ്പോഴേക്കും ഞാന്‍ താഴെ
എത്തി. ഒത്തു പിടിച്ചാല്‍ ഹൈലസ്സ എന്നും പറഞ്ഞു, പൊക്കിയെടുത്തു.
ഒന്നും സംഭവിച്ചില്ല എന്ന് മട്ടില്‍, കടല്‍കാറ്റും കൊണ്ട് ഞങ്ങള്‍
നടന്നു.

No comments:
Post a Comment