Powered By Blogger

Wednesday, 17 February 2016

ബാക്കിപത്രം



ചര്‍ച്ചകളുടെ  കാലമാണ് ഇത്. വിഷയങ്ങള്‍ക്ക്‌ ക്ഷാമം ഇല്ലതാനും. നമ്മളിലും ഉണ്ട്, ഒരു അര്നാബ് ഗോസ്വാമി, ബര്ഖ ദത്ത്, വേണു, നികേഷ് കുമാര്‍, ഷാനി......കേരളത്തില്‍ ഇത് രാഷ്ട്രിയ ചര്‍ച്ചകളുടെ ദിനങ്ങളാണ്. ഞങ്ങള്‍ക്കിടയിലും ഉണ്ട് ഇത്തരം ചര്‍ച്ചകള്‍. ഈ ചര്‍ച്ചകള്‍ എരിഞ്ഞു തുടങ്ങുമ്പോള്‍ എണ്ണ ഒഴിക്കുക എന്നതാണ് ഞങ്ങളില്‍ ചിലരുടെറോള്‍. അതിപ്പോ, നേരിട്ടുള ചര്‍ച്ചകളില്‍ മാത്രമ്മല്ല, സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ ലോകത്തും ഞങ്ങളുടെ റോള്‍ പരമാവതി നേരോടെ നിര്‍വഹിക്കാറുണ്ട്

അങ്ങിനെ ഒരു ചര്‍ച്ചയില്‍, ഒരു മാഷ്, ഇക്കഴിഞ്ഞ ബജറ്റ്നെ കുറിച്ച് ഒരു അവലോകനം നടത്തി. അതില്‍ ഒത്തിരിഫാക്ട്സ് & ഫിഗര്‍സ് ഉണ്ടായിരുന്നു. മൊത്തത്തില്‍ വായിച്ചില്ലെങ്കിലും, ഒരു ധാരണ കിട്ടി. ഇടയ്ക്കെവിടെയോ വ്യവസായവും, വികസനവും അതില്‍ പരാമര്‍ശിക്കപ്പെട്ടു. രണ്ടിലും, എടുത്തുപറയാന്‍ വിധം ഒന്നുമില്ല എന്നതാണ് അടിവര.   മാങ്കോ മാന്റ്റെ ഭാഷയില്‍ പറഞ്ഞാല്‍, “പോസ്റ്റര്‍ അടിപൊളി, പടം പെട്ടിയില്‍”!!!

ഈ രണ്ടു കാര്യങ്ങള്‍ എന്‍റ്റെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട്, ഞാന്‍ കുറച്ച് എണ്ണ ഒഴിച്ചു. കുറച്ച് തീ പൊരികള്‍ അവിടിവിടെ പറന്നകന്നു. പക്ഷെ, മാഷ്‌ പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു. വളരെ ലളിതമായി മാഷ്‌ പറഞ്ഞുതന്നതാണ് ഇത് -  സുഹൃത്തെ, ഒന്ന് NH47ലൂടെ സഞ്ചരിച്ചു നോക്കു, അതിന്റെ ഓരത്ത് കാണുന്ന മിക്കതും “അവര്‍” കൊണ്ടുവന്നതാണ് എന്ന്. എറണാകുളത്ത് നിന്നും തെക്കോട്ട്‌, NH47ലൂടെ സഞ്ചരിചിട്ടുള്ളപ്പോള്‍, ഞാന്‍ കണ്ടിട്ടുള്ളത്, കുറച്ച് വാഹനങ്ങളുടെ സ്ഥാപനങ്ങള്‍, നക്ഷത്രങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ ഹോട്ടലുകളള്‍, പിന്നീട് കുറച്ച് പച്ചപ്പും കാണാം. ആലപ്പുഴ അടുക്കാറാവുമ്പോള്‍ ഒരു വല്യ പറമ്പില്‍ ഒരു ചെറിയ സമര സ്മാരകം കാണാം, നാലഞ്ച് പഴയകാല ഫാക്ടറികള്‍ കാണാം, കുറച്ചധികം ഫ്രൂട്സ് കടകളും കാണാം. വീണ്ടും പച്ചപ്പ്‌. മുന്നോട്ട് പോകുംതോറും, ഒരു വശത്ത്‌, കടലും, മറുവശത്ത്‌, ചെറിയ കടകളും, വീടുകളും, ഹോട്ടലുകളും, ഭക്ഷണശാലകളും എല്ലാമാണ്. തലസ്ഥാന നഗരിയില്‍ ഈ പാത കടക്കുമ്പോള്‍ ഒട്ടനവധി സര്‍കാര്‍ സ്ഥാപനങ്ങളും, ഇതര സ്ഥാപനങ്ങളും എല്ലാം ഉണ്ട്. എറണാകുളത്ത് നിന്നും മറുദിക്കിലേക്ക് യാത്ര ചെയുമ്പോള്‍, വ്യാപാര ശാലകളും, മൂന്നാല് ഫാക്ടറികള്‍, വലിയ വീടുകളും, ഇന്ധന ശാലകളും, ഹോട്ടലുകളും മറ്റും തന്നെയാണ് കാണുന്നത്. കുറച്ചെങ്കിലും പച്ചപ്പ്‌ തൃശൂര്‍-പാലക്കാട്‌ ഓരങ്ങലിലാണ്. കഴിഞ്ഞു കേരളത്തിലെ NH47. ഇതാണോ, മാഷ്‌ ഉദ്ദേശിച്ച “അവരുടെ” വ്യവസായ വികസന സംഭാവനകള്‍? ആണെങ്കില്‍, “അവരെ” സമ്മതിക്കണം. NH47ന് നീളം കുറഞ്ഞുപ്പോയത് നമ്മുടെ ഭാഗ്യം. 

നിറങ്ങളാല്‍ കേരള രാഷ്ട്രിയത്തെ വേര്‍തിരിക്കാം. പക്ഷെ, ഈ നിറങ്ങള്‍, മനുഷ്യ മനസ്സുകള്‍ ഉപമിക്കുക മറ്റൊരു രീതിയിലായിരിക്കാം. In human minds, these colors would symbolize and mean differently.

White – peace, purity, cleanliness etc
Red – BLOOD,CAUTION,DANGER,STOP,FEAR etc
Green – nature
Saffron -  ___________________________________________ ( my mind is blank, so..... )