ആമുഖം: തോട്ടുവാ, ഇതാണ് എന്‍റെ അമ്മവീടിന്റ്റെ സ്ഥല പേര്. എറണാകുളത്ത് നിന്നും
പോവുമ്പോള്‍, പെരുമ്പാവൂര്‍ ടൌണില്‍ നിന്ന് ഏകദേശം ഒരു പത്തില്‍ താഴേ കിലോമീറ്റര്‍
ദൂരം. പെരിയാറിന്‍റെ തീരത്താണ് ഈ സ്ഥലം. പുഴയോരത്ത് നിന്നാല്‍ മലയാറ്റൂര്‍ മല
കാണാം. രണ്ടായിരത്തിന്റ്റെ തുടക്കം വരെയെങ്കിലും, ശെരിക്കും ഒരു ഗ്രാമം.
“കേരളത്വം” നിറഞ്ഞു തുളുമ്പുന്ന ഗ്രാമം. പച്ചപ്പ് മൂടിയ ഭൂമി. ട്ടാറിനെ
പരിജയമില്ലാത്ത വഴികള്‍. ഓടുകള്‍, കോണ്‍ക്രീറ്റിന് ഇരിപ്പിടം ഒരുക്കിത്തുടങ്ങുന്നു.
വീട്ടുമ്മുറ്റത്ത് വരെ ഓട്ടോറിക്ഷാ വന്നുത്തുടങ്ങി. അപ്പോഴും, ഒരു നല്ല കാറ്റ്
വീശിയാല്‍, കറണ്ട് പണി മുടക്കും. ( ഇപ്പോള്‍ തോട്ടുവാ എന്ന സ്ഥലം, ഒരു എണ്‍പത്
ശതമാനം മോഡേണ്‍ ആയി.)
പതിവ് പോലെ, ഇന്ന് ഉച്ചക്ക് ഊണ് കഴിക്കാന്‍ ഞാന്‍ വീട്ടില്‍ എത്തി. വണ്ടി പാര്‍ക്ക്
ചെയ്ത് വീട്ടിലേക്ക് കയറുമ്പോള്‍, ഒരു ശബ്ദം കേട്ടു. വാതില്‍ തുറക്കും മുമ്പ്
വീണ്ടും കേട്ടു.
ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു....
ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു.... descending volumeയില്‍.....
അമ്മയുടെ കൂടെ ഊണ് കഴിക്കാന്‍ ഇരുന്നു. ഞാന്‍ ചോദിച്ചു, ഇത് ഏതു പക്ഷിടെ
ശബ്ദമാണ്? മരംകൊത്തിടെ ആണോ? അമ്മ പറഞ്ഞു, ഏതു ശബ്ദം? അന്നിട്ട് വാതില്‍ക്കല്‍
പോയി നിന്നു. തല ലേശം ചരിച്ച്, കഴുത്ത് സ്വല്‍പ്പം താഴ്ത്തി, ശ്രദ്ധിക്കാന്‍
തുടങ്ങി. അന്നിട്ട്, എന്തോ മനസ്സില്‍ ആലോജിച്ചുക്കൊണ്ട്, ചെറിയ ഒരു “smile”ഓടെയുള്ള
മുഖവുമായി വന്നിരുന്നു. ഞാന്‍ ചോദിച്ചു, എന്താണ് ഞാന്‍ പറഞ്ഞത് ശെരിയാണോ?
മരംകൊത്തിയാണോ?
അമ്മ: ഏയ്...അല്ലല്ലാ....നീ പറഞ്ഞതൊന്നും അല്ലാ....(അപ്പോഴും ആ smile
മാറിയിട്ടില്ലാ, ആ ശബ്ദം അപ്പോഴും ചെവിയില്‍ പിടിചോണ്ടിരിക്കുവാ )...ഇതേയ്.....ഞാന്‍
ഇത് ഇപ്പൊ ചിക്കാഗോയില്‍ പോയപ്പോളും കേട്ടു....ഇതേ ശബ്ദം....ഇപ്പൊ ഇത് അവിടെയും
എത്തി....അതുതന്നെയാ....
ഞാന്‍: എന്ത് ഇപ്പൊ അവിടെയും എത്തിന്ന്? അമ്മ എന്താണ് പറഞ്ഞുവരുന്നത്?
അമ്മ: ഈ പക്ഷി....ഇത് പണ്ട് തോട്ടുവായില്‍ ഉണ്ടായിരുന്നു. അന്ന് പക്ഷേ, ശബ്ദം
ഇങ്ങനെയല്ല. അന്ന്, “കുട്ട്യേട്ടത്തിയേ ഗുര്ര്ര്ര്ര്ര്‍ കുട്ട്യേട്ടത്തിയേ
ഗുര്ര്ര്ര്ര്ര്‍ കുട്ട്യേട്ടത്തിയേ ഗുര്ര്ര്ര്ര്ര്‍” എന്ന് പറയുമായിരുന്നു.
ഇതിപ്പോ ആണ്‍ പക്ഷിയാ...അതാ ഇങ്ങിനേ....
പച്ചമുളക് തൊണ്ടയില്‍ കുടിങ്ങിയതാണോ, ഭക്ഷണം മൂക്കി കയറിയതാണോ, അതോ ഇത്
കേട്ടപ്പോ സംഭവിച്ചതാണോ, അറിയില്ല. ഞാന്‍ ചുമയോട് ചുമ. ഒന്നുംമറിയാത്തപ്പോലേ, അമ്മ
പറഞ്ഞു, പതുക്കെ തിന്നെടാ, വെള്ളം കുടിക്ക്, ശെരിയാകും. എന്താ ലേ !!!
ഒഹ്, സമയം പാതിരാ ആയി. ഗുഡ് നൈറ്റ്. ചുമ്മാ ഒരു കഥ, അമ്മേടെ സംഭാവന. ഈശ്വരാ,
ദേ ഇപ്പോഴും കേള്‍ക്കുന്നു ആ ശബ്ദം.
ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു.... ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു.....
ഇനിയിപ്പോ ഇത് വല്ല പരുന്തോ മറ്റുമാണോ? അല്ലാ, മൂങ്ങയോ മറ്റോ? ഏയ്...മൂങ്ങ
ഉച്ചക്കോ???? പക്ഷേ ഈ പാതിരയ്ക്കും അത് കേള്‍ക്കുന്നു......ചിക്കാഗോയില്‍ നിന്നു
അമ്മ വന്നപ്പോ, അറിയാണ്ട് പെട്ടിയില്‍ കയറി കൂടിയോ ഈ സാധനം??? എന്നാലും എന്ത്
പക്ഷിയാ ഇത്???
കുട്ട്യേട്ടത്തിയേ ഗുര്ര്ര്ര്ര്ര്‍ !!!

No comments:
Post a Comment