Powered By Blogger

Friday, 26 July 2019

ദ്രിക്സാക്ഷികള്‍


ഇന്നത്തെ ദിവസം നല്ലതായിരിക്കണേ എന്ന് പ്രാര്‍ഥിച്ചുകൊണ്ടാണ് എന്നും രാവിലെ എഴുനെല്‍ക്കുന്നത്. പ്രഭാത കൃത്യങ്ങള്‍ക്കിടയില്‍ ഗ്രൂപ്പിലെ മെസ്സേജ്ജുകള്‍ക്ക് മറുപടി നല്‍കിയും, ഫേസ്ബുക്കില്‍ കുറച്ച് ലൈക്‌ കൊടുത്തും, ഇന്‍സ്റ്റാഗ്രാമ്മില്‍ നിന്ന് കുറച്ച് മോട്ടിവേഷനല്‍ കുറിപ്പുകള്‍ എടുത്തു ഗ്രൂപ്പുകളില്‍ പോസ്റ്റ്‌ ചെയ്തുമൊക്കെ ആദ്യ മണിക്കൂറുകള്‍ നീക്കി.

പ്രാതലിനിടെ, സുഹൃത്ത്‌ വിളിച്ചു. ആള്‍ക്ക്,  എന്‍റെ ചില ബുദ്ധിപരമായ, സഹായം വേണം, അതുക്കൊണ്ട്, ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍, ഒന്നവിടം വരെ വരണം എന്ന്. ഞാന്‍ പിന്നെ ഓക്കേ എന്ന് പറഞ്ഞു.

എന്‍റെ ചില അല്ലറചില്ലറ ജോലികള്‍ തീര്‍ത്തു. ബുദ്ധിപരമായ സഹായം നല്‍കുവാന്‍ ഞാന്‍ സുഹൃതിന്റ്റെ കടയില്‍ എത്തി. കടയിലെ കാര്യങ്ങള്‍ ജോലിക്കാരനെ ഏല്‍പ്പിച്ചിട്ട്, ഞങ്ങള്‍ അടുത്തുള്ള ഒരു ചായ കടയില്‍ കയറി. ഞങ്ങളുടെ ഒരു സ്ഥിരം ചായക്കട. ചാറ്റല്‍മഴ പെയ്തുകൊണ്ടിരുന്നു. അതുകൊണ്ടാവം, ചായ കടയില്‍ മറ്റാരും ഇല്ല, ഞങള്‍ മാത്രം. പിന്നെ രണ്ടു ഈച്ചകളും.  ഞങ്ങളുടെ പതിവ് മിശ്രിതം തന്നിട്ട്, ഇപ്പൊ വരാട്ടോ എന്ന് പറഞ്ഞു കോയാന്‍ ഒറ്റ വിടലാ, ഒരു ബ്യ്ക്കിന്റ്റെ പുറകിലിരുന്ന്. ഇത്, കോയാന്‍റെ ഒരു സ്ഥിരം ഏര്‍പ്പാടാ. ചായകടയില്‍ ഞാനും സുഹൃത്തും മാത്രം. ഞങ്ങള്‍ മുഖാമുഖം ഇരിപ്പാണ്. ഈച്ചകള്‍ ഞങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞു കയറി. ഞാന്‍ റോഡിനെ ഫേസ് ചെയ്താണ് ഇരിക്കുന്നത്. ചാറ്റല്‍മഴ, ആവി പറക്കുന്ന ചായ.

ഇടുങ്ങിയ വഴിയിലെ ചായകടയില്‍ എന്‍റെ ബുദ്ധിപരമായ വിശകലനങ്ങള്‍ക്ക് ചെവി കൊടുത്തിരിപ്പാണ്, സുഹൃത്ത്‌. ( അവനെ സമ്മതിക്കണം... അല്ലേ ). ചാറ്റല്‍മഴ മഴ നനഞ്ഞുകൊണ്ട് രണ്ടു യുവ മിഥുനങ്ങള്‍ ആ ഇടുങ്ങിയ റോഡിലൂടെ നടന്നു പോയി. അല്പനേരം കഴിഞ്ഞതും, മിഥുനങ്ങള്‍ വീണ്ടും ചായകടയുടെ മുന്നിലെത്തി. ആ പെണ്‍കുട്ടിയുടെ മുഖം ഞാന്‍ ശ്രദ്ധിച്ചു. എന്തോ ഒരു സ്പെല്ലിംഗ് മിസ്‌റ്റെക്ക്. ഈച്ചകള്‍ ഞങ്ങളുടെ ഇടയില്‍ ഒരു ശല്യമായി തുടങ്ങി. സുഹൃത്തിനോട്‌ ഞാന്‍ കാര്യം പറഞ്ഞപ്പോള്‍, അവനും ഒന്ന് തിരിഞ്ഞു നോക്കി. ഞാന്‍ പറഞ്ഞതിനോട് അവനും ശെരി വെച്ചു.

ഞങ്ങളുടെ ചര്‍ച്ചകള്‍ ഇടയില്‍, ആ രണ്ടു മിഥുനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു. ചായ തീര്‍ന്നു. കോയാന്‍ വന്നു. ചായ റിപീറ്റ്. ഈച്ചകള്‍ ശല്യക്കാരായി തുടര്‍ന്നു. മിഥുനങ്ങള്‍, നാലാം റൗണ്ട് നടത്തം. മഴ ലേശം കനത്തു. കോയാന്‍ വീണ്ടും പറന്നു. സുഹൃത്ത്‌, ഒരു കിങ്ങ്സ് കത്തിച്ചു. ഈച്ചകളെ മാറ്റി നിര്‍ത്താന്‍ വേണ്ടി. സത്യം. മിഥുനങ്ങള്‍ വീണ്ടും കടയുടെ മുന്നില്‍ സുല്ലിട്ടു. ഞാന്‍ നേരത്തെ പറഞ്ഞത് ശേരിവെക്കും പോലെ, പെണ്‍കുട്ടി കരയുന്നു. ചെറുക്കന്‍ ആകെ ഡബ്ല്യു!!! മഴ നിന്നു. കരച്ചിലിന്‍റെ വോള്യും കൂടി. ഈച്ചകള്‍ ശെരിക്കും ഒരു ശല്യമായി തുടങ്ങി. കിങ്ങ്സിന്‍റ്റെ പുകയിലും ഈച്ചകള്‍ ഭയങ്കര ഫയറ്റ്. ഈച്ച കമിതാകള്‍ക്കും, റോഡിലെ മിഥുനങ്ങള്‍ക്കും ഇടയില്‍ ഞങ്ങള്‍ മാത്രം. പെണ്‍കുട്ടിയെ സമാധാനിപ്പിക്കാനായി ചെറുക്കന്‍ ഒന്ന് തൊട്ടപ്പോള്‍, കരച്ചില്‍, അലറ്ച്ചയായി. ഈച്ചകളാണെങ്കില്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിച്ചു തുടങ്ങി. കോയാന്‍ എത്തിയിട്ടുമില്ല. മിഥുനങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കമ്മായി. ഒച്ചപ്പാട്, ബഹളം. മഴ വീണ്ടും തുടങ്ങി. ഈച്ചകള്‍ പൂര്‍വാധികം ശക്തിയോടെ വീണ്ടും ഞങ്ങളുടെ ഇടയിലേക്ക്. പെണ്‍കുട്ടി, ചെറുക്കനെ എന്തോ ചീത്ത വിളിക്കുന്നു. ചെറുക്കന്‍ അത് കേട്ടപാടെ അവളുടെ കരണത്ത് ഒരെണ്ണം പൊട്ടിക്കുന്നു. പെണ്‍കുട്ടി കാല്‍വഴുതി താഴേക്കു വീഴുന്നു. ഈച്ചകള്‍ ഞങ്ങളുടെ മുന്നില്‍ കിടന്ന് ഭയങ്കര ജഗട.

മഴയുടെ ശക്തി കൂടി. കോയാന്‍ എത്തി. പെണ്‍കുട്ടി താഴെ കിടന്ന ഒരു ഇഷ്ടിക കയ്യില്‍ എടുക്കുന്നു. ഈച്ച ശല്യം കാരണം, ഞങ്ങള്‍ എഴുനേറ്റു. കോയാന്‍ ആ പെണ്‍കുട്ടിയെ നോക്കുന്നു. ഈച്ചകള്‍ അപ്പോഴും ഞങ്ങളുടെ ഇടയില്‍. പെണ്‍കുട്ടി എഴുനേറ്റ് ഇഷ്ടികകൊണ്ട് ചെറുക്കനെ അടിക്കാന്‍ പോകുന്നു, കോയാന്‍ അത് കണ്ട് പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടുന്നു. ചെറുക്കന്‍ അനങ്ങാതെ നില്‍ക്കുന്നു. ഈച്ചകളെ കൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടി നില്‍ക്കുന്നു.

പെണ്‍കുട്ടി ഇഷ്ടിക കൊണ്ട് അടിക്കാന്‍ പോകുന്നതും, കോയാന്‍ അവളുടെ കയ്യില്‍ കയറി പിടിക്കുന്നതും, ചെറുക്കന്‍ ഓടാന്‍ തുടങ്ങിയതും, എന്‍റെ സുഹൃത്ത്‌ ഈച്ചയെ തട്ടി മാറ്റിയതും എല്ലാം ആ ഒരു നിമിഷത്തില്‍ സംഭവിച്ചു.

മഴ നിന്നു. ചെറുക്കന്‍ കണ്ടം വഴി ഓടി. പെണ്‍കുട്ടി നടന്നു പോയി. കോയാന്‍ കടയിലേക്ക് കയറി. ഈച്ചകളെ കാണാതായി. ഞങ്ങള്‍ വീണ്ടും ചായകടയില്‍ ഇരുന്നു. തണുത്ത ചായ കുടിക്കാനായി നോക്കിയപ്പോള്‍, ആ ഈച്ചകള്‍ അതില്‍ വീണു അന്ത്യശ്വാസം വലിക്കുന്നു. അപ്പൊ തന്നെ ഈച്ചകളെ പുറത്തേക്ക് എടുത്ത് ടേബിളില്‍ കിടത്തി. ജീവന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി.

സംഭവബഹുലമായ നിമിഷങ്ങള്‍. നാല് ജീവിതങ്ങള്‍.

കോയാന്, ചായ കാശ് കൊടുത്തു. ഞങ്ങളുടെ കൂടെ കോയാനും ഇറങ്ങി.

കടയിലെ മുന്നിലെ ഭിത്തിയിലെ ഒരു പോസ്റ്റര്‍,  ആട് തിന്നുന്ന കാഴ്ച്ച. ഞങ്ങളുടെ ശബ്ദം കേട്ടതും ആട് കിട്ടിയതും കൊണ്ട് ഓടി. പോസ്റ്ററുടെ ബാകി , പക്ഷെ ഞങ്ങള്‍ മൂവരുടെയും മുഖത്ത് ഒരു നിറ പുഞ്ചിരി ഉണ്ടാക്കി... കാരണം എന്തെന്നല്ലേ??? പാതി കീറിയ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് ഇത്ര മാത്രം....

.............. എല്ലാം ശെരിയാവും.

ദ്രിക്സാക്ഷികളായി ഞങ്ങള്‍. നമ്മള്‍.

No comments:

Post a Comment