ഏപ്രില്‍ 23,2019. കേരളം ഉണര്‍ന്നത്,
ലോകസഭയിലേക്കുള്ള സമ്മതിധാനവകാശം രേഖപ്പെടുത്താനുള്ള ഒരു പ്രഭാതത്തിലേക്കാണ്.
നല്ല നാളേയ്ക്കുവേണ്ടിയുള്ളതാണ് ഇന്നത്തെ ദിവസം എന്ന ചിന്ത ഉള്‍ക്കൊണ്ടുള്ള ഒരു
ഉയിര്‍ത്തെഴുന്നേല്‍പ്പ്.
രാവിലെ ഞാന്‍ പോയി.
അമ്മയെ വിളിച്ചു, “വേറെ പണിയില്ല” എന്ന് പറഞ്ഞു.
ഒരു “മീഡിയ” കാട്ടിലൂടെ,
അവരുടെ ലെന്‍സുകളില്‍ പെടാതെ, മൈക്കുകള്‍ക്ക് അവസരം കൊടുക്കാതെ ... സ്കൂളിന്റ്റെ
ഇടനാഴിയിലൂടെ .... ബൂത്തിന്റ്റെ
മുന്നിലെത്തി. മുഖങ്ങള്‍ പലതും കണ്ടു. അയല്‍വാസികള്‍, പരിസരവാസികള്‍, കുട്ടി
നേതാകള്‍. മീഡിയ, ആ കാട് ഇളക്കി അകത്തേക്ക് വന്ന്. നിരന്നു നിന്നു, റിപ്പോര്‍ട്ടര്‍മാര്‍
മൈക്ക് ഒക്കെ പിടിച്ച് റെഡിയായി. കേബുളുകള്‍ വലിക്കുന്നു, ഫ്ലാഷ് ലൈറ്റ്കല്‍
പ്രകാശിക്കുന്നു.... ബൂത്തിലേക്ക് ആരും തന്നെ കയറുന്നില്ല.... ഒരു പോലീസുകാരന്‍
വന്ന് പറഞ്ഞപ്പോഴാ, മുന്നില്‍ നിന്നയാള്‍ അകത്തേക്ക് പോയത്...
എന്‍റെ ക്യു നീണ്ടു
തുടങ്ങി. മീഡിയ കാട് അക്ഷമരായി അവിടെ തന്നെ. ഞാന്‍ മനസ്സില്‍ പറഞ്ഞു, ഈ ദുല്‍കറിനെ
( ബൂത്തിന്റ്റെ പുറകിലായിട്ട് ആണ് മെഗാ സ്റ്റാര്‍ന്‍റ്റെ വീട് ) ഇതിന് മുന്‍പ്
മീഡിയക്കാര്‍ കണ്ടിട്ടിലെ? കഷ്ടം. ഒരാള്‍ക്ക് സ്വസ്ഥമായിട്ട് വോട്ട് ച്ചെയാന്‍
പറ്റിലെ? കുറച്ച് പരിസരവാസികള്‍ വീണ്ടും വന്ന്. ഇച്ചിരെ മുന്തിയ ഇനം. നേരെ
പുറകിലോട്ട് നടക്കേണ്ടി വന്നു അവര്‍ക്ക്.
എന്‍റെ മുന്‍പില്‍ ഒരു
ഭാര്യയും ഭര്‍ത്താവും. ഞാന്‍ അയാളോട് പറഞ്ഞു,
“ചേട്ടാ, സ്ത്രികള്‍ക്ക് പ്രത്യേക ക്യു ഇണ്ട് “
...
“അവര്‍ പറഞ്ഞു, അറിയാം...
ഇതാവുമ്പോ ഒരുമിച്ച് ചെയാലോ,
അയാള്‍ പറഞ്ഞു, പിന്നെ ഇയാള്‍
കാത്തിരിക്കണ്ടല്ലോ...”
ഞാന്‍ ഉള്ളില്‍ പറഞ്ഞു, കൊള്ളാം. Gender Equalityല്‍ വിശ്വസിക്കുന്നവര്‍.
നവോത്ഥാനം. Without a Wall !!!
എന്‍റെ പുറകില്‍ ഒരു
സീനിയര്‍ സിറ്റിസന്‍ സ്ത്രീ ആണ്. അവരോട് പലരും വന്ന് പറഞ്ഞു, ക്യു നില്‍ക്കണ്ട...നേരെ
കേറി ചെന്നോളൂ... എല്ലാരോടും ഒരേ മറുപിടി:
“ അറിയാം. എനിക്ക് സ്ലിപ് കിട്ടിയില്ല. മകന്‍ അത്
നോക്കുനുണ്ട്..”
“ ആയിക്കോട്ടെ, എങ്കില്‍ നിങ്ങള്‍ ആ ബെഞ്ചില്‍ ഇരുന്നോളു.”
“വേണ്ടാ...ഇവിടെ
എല്ലാരുടെയും കൂടെ നിന്നോളാം. എങ്കിലേ ഒരു ഉഷാര്‍ ഉള്ളു..”
ക്യുവില്‍ നാലാമന്‍ ആയ
ഞാന്‍ അപ്പൊ ഓര്‍ത്തു: ഇവര്‍ കൊള്ളാലോ. “In the thick of things” എന്നൊക്കെ
പറയുന്നപോലെ.... ഞാനും എല്ലാവരെയും പോലെ, എല്ലാവരുടെയും കൂടെ... ഏതൊരു “യൂത്തനും” ഇവരുടെ എനര്‍ജി ഒരു eye
opener ആവും.
നേരത്തെ പറഞ്ഞ ആ മുന്തിയ
ഇനം, സംസാരിച്ചുകൊണ്ട് നില്‍ക്കുവാണ്. മംഗ്ലീഷ് ആണ് ഭാഷ. എന്‍റെ കണ്ണുകള്‍ മീഡിയ
കാടിലേക്കും, ചെവികള്‍ മംഗ്ലീഷ്ലേക്കും അര്‍പ്പിച്ചു. ഭയങ്കര discussions ആണ്.
Kerala is probably the only state that gives such importance to elections,
senior citizens...എന്നൊക്കെ...
“ (പുരുഷന്‍) north
indiaല്‍ ഒക്കെ average life is 55-65... ഇവിടെ അതൊക്കെ ചെറുപ്പം ആണ്... ഇവിടെ എണ്‍പത്
ഒക്കെ ആണ് സീനിയര്‍ എന്ന് പറയേണ്ടത്....”
(സ്ത്രീ) ” yes
very true ... you know, in Bihar, UP etc. വളരെ പരിതാപകരമാണ്..... ഒരു അറുപത് ആവുമ്പോഴേ
they surrender to life...”
(പുരുഷന്‍) “ഞാന്‍ പറഞ്ഞത് അതാണ്.... here the longevity
is higher... “
(സ്ത്രീ) ഇന്ന്
തന്നെ തിരിച്ചു പോകുനുണ്ടോ?
(പുരുഷന്‍) oh
yes... കുറച്ച് ബിസിനസ് guests ഉണ്ട്... പക്ഷെ ഈ വോട്ട് നമ്മള്‍ miss ചെയ്യാന്‍
പാടില്ലാലോ... already we are screwed!!!
(സ്ത്രീ)
ചിരിയില്‍ അവരുടെ മറുപടി ഒതുങ്ങി.
രണ്ടാമനായി ക്യുവില്‍ നില്‍ക്കുന്ന ഞാന്‍, വീണ്ടും മനസ്സില്‍ പറഞ്ഞു: “ ചായ
വെള്ളത്തില്‍ പണി കിട്ടിയ ആള്‍ ആണെന്ന്....”
ഞാന്‍ എന്‍റെ അവകാശം
രേഖപെടുത്തി പുറത്തേക് വന്നു. മീഡിയ കാട് അവിടെ തന്നെ. ഒരു മാറ്റവും ഇല്ലാതെ,
അക്ഷമരായി.... ഇനി എങ്ങാനും ദുല്‍കര്‍ വന്നാലോ....കുറച്ച് നേരം ഞാനും അവിടെ
പ്രാഞ്ചി പ്രാഞ്ചി നിന്നു...യെവടെ...ഞാന്‍ ഇറങ്ങി... വീട്ടില്‍ എത്തി, tv ഓണ്‍
ചെയ്തു. അപ്പൊ അതാ... ആ മീഡിയ കാടുകളുടെ നടുവിലേക്ക്, വോട്ട് രേഖപെടുത്തി, വിരല്‍
കാണിച്ചുക്കൊണ്ട് മധുര രാജാ നടന്നു വരുന്നു. വലതുഭാഗത്ത് ഇടത് സ്ഥാനാര്‍ഥി, ഇടത്
ഭാഗത്ത് വലതു സ്ഥാനാര്‍ഥി! Just Miss....
പിന്നെ സ്വയം
സമാധാനിപ്പിച്ചു, “ മമ്മുക്ക നമ്മള്‍ അറിയാത്ത ആള്‍ ഒന്നും അല്ലാലോ, അല്ലേലും,
അയാള്‍വാസിയെ കാണാന്‍ നമ്മള്‍ എന്തിനാ തിരക്ക് കൂട്ടണേ!!! അല്ലാ പിന്നേ !!! “
ടീവിയില്‍ റിപ്പോര്‍ട്ടുകള്‍
കേള്‍ക്കുമ്പോള്‍, അമ്മ ചോതിചു, എന്തായി... പ്രശ്നങ്ങള്‍ ഒന്നുമില്ലേ? ഇന്നിനി,
ടീവിയില്‍ സീരിയല്‍ ഒന്നും ഇണ്ടാവില്ലേ? ( ഇല്ല എന്ന് പറയാമായിരുന്നു )..
നിനെക്ക് ഓര്‍മ്മയുണ്ടോ, പണ്ടൊക്കെ ഇലക്ഷന്റ്റെ അന്ന് ടീവിയില്‍ സിനിമ കാണിക്കും...
കേബിള്‍ tv ഒക്കെ വരുന്നതിനു മുന്‍പ്, അച്ഛന്‍, അടുത്ത ദിവസത്തെ പത്രം വരുന്നത്
വരെ ഒന്നിനും ചെവികൊടുക്കില്ല.... കരുണാകരന്‍, എം വി രാഘവന്‍, മുരളീധരന്‍ ഇവരൊക്കെ എന്തൊക്കെയ പറഞ്ഞെ എന്നൊക്കെ
അറിയാനാണ്...
ഉച്ചയൂണ് കഴിഞ്ഞു. വോട്ട്
ചെയ്തിലെങ്കിലും, കാര്യങ്ങള്‍ ഇടയ്ക്ക് ചോതിച്ചറിഞ്ഞു, അമ്മ. ക്യ്യ്പത്തിക്ക്
കുത്തിയപ്പോ താമര വന്നു എന്ന് ഞാന്‍ പറഞ്ഞപ്പോ, “അമ്പോ, അപ്പൊ കള്ളക്കളി
നടക്കുന്നു...” , “ അല്ലേട ഇവര്‍ മാത്രെ ഉള്ളോ? “ , “ പിണറായി ഒക്കെ ഇനി എന്താവും?”
എന്നൊക്കെ ഇടയ്ക്ക് ചോതിക്കും... ഇടയ്ക്ക്
ഇതും ചോതിച്ചു: “എടാ ആരാ ഇപ്പൊ ജയിച്ചു നിക്കണേ” ( ഇതിനൊക്കെ ഞാന്‍ എന്ത് പറയാനാ?”)
അമ്മയ്ക്കും
വന്ന് വോട്ട് ചെയ്തൂടായിരുന്നോ? “ഒഹ്... എന്ത് വോട്ട്... ആര് ഭരിച്ചാലും എന്താ....
അച്ഛനുള്ളപ്പോള്‍ പറയും, എടി നീ അയാള്‍ക്ക് ചെയണം, വെറുതെ കണ്ണടച്ച് ആര്‍ക്കെങ്കിലും
ഒക്കെ ചെയ്യരുത് എന്നൊക്കെ...”
അമ്മ: ഞാന്‍
മറന്നു.... അപ്പറത്തെ അങ്കിള്‍ വിളിച്ചിരുന്നു. വോട്ട് ചെയ്തോ എന്നൊക്കെ ചോതിച്ചു.
ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. പുള്ളി പറയുവാ, നമക്കൊക്കെ വയസായി, ഒരു പക്ഷെ ഇനി ഒരു
വോട്ട് ച്ചെയാന്‍ പറ്റിലെങ്കിലോ എന്നൊക്കെ... ഞാന്‍ എന്തോ ഒരു നുണ പറഞ്ഞു ഫോണ്‍
cut ചെയ്തു.
ഉച്ചയുറക്കം ഇച്ചിരെ
കൂടിപ്പോയി. ഒരു അഞ്ച് അഞ്ചേകാല്‍ ആയപ്പോളാണ്, ഞാന്‍ എഴുനേറ്റത്. പിന്നെ
നടന്നത്:
അമ്മ: എടാ അയാള്‍ വന്നിരുന്നു. എന്താ മാമി വോട്ട്
ചേയാതെ എന്ന് ചോതിച്ചു... ഞാന്‍ പറഞ്ഞു, എന്‍റെ മോന്‍ രാവിലെ പോയി ചെയ്തു. എന്‍റെ
കാലിന് ചെറിയ ഒരു പ്രശ്നം ഉണ്ട്.... അധികം നടക്കാന്‍ പറ്റിലാ... എന്നൊക്കെ പറഞ്ഞു ഒപ്പിച്ചു...
അയാള്‍: മാമി
റെഡിയായി ഇരിക്ക്, ഞാന്‍ വണ്ടി ആയിട്ട് വരാം... ഇപ്പൊ അവിടെ ആരും ഇല്ല...ഞാന്‍
കൊണ്ടുപോകാം... എത്രയോപേര്‍ വോട്ട് ഇല്ലാണ്ട് ഉണ്ട്... മാമി എന്തിനാ ഉള്ള വോട്ട്
കളയണേ ?
അമ്മ: യേയ്....
താന്‍ വണ്ടിയുംകൊണ്ട് വരണ്ട....ഞാന്‍
വരില്ല.... രാവിലെ മോന്‍ വിളിച്ചിട്ട് ഞാന്‍ പോയില്ല..... താന്‍ ചെല്ല്.... ഞാന്‍
എങ്ങും ഇല്ല.... ഞാന്‍ അവന്‍റെ കൂടെ പുറത്തേക്ക് ഇറങ്ങാന്‍ പോവുവാ....
അയാള്‍: മാമി ഒരു
പത്തു മിനിറ്റ്.... ഞാന്‍ ഇപ്പൊ വരാം....
അമ്മ: എടൊ
വേണ്ടാ.... ഞാന്‍ വരില്ലാ... താന്‍ ധൈര്യമായിട്ട് ഇരിക്ക്, നമ്മടെ ആള്‍ തന്നെ
ജയിക്കും.... വേറെ ആര് ജയിക്കാന...
ഇതൊക്കെ കേട്ടിട്ട് ഞാന്‍
പറഞ്ഞു: അമ്മയ്ക്ക് ചുമ്മാ പോയിക്കൂടെ? ഇനിയിപ്പോ, നാളെ, residence association
മീറ്റിംഗ് ഒക്കെ നടക്കുമ്പോള്‍, അമ്മ പറയുന്നതൊന്നും അവര്‍ വിലകൊടുക്കില്ല....
വിളിച്ചാല്‍ ചിലപ്പോ ഫോണ്‍ പോലും എടുക്കില്ല ഇനി....
ഇപ്പൊ അവര്‍
വണ്ടിയായിട്ട് വരും.... അവിടെ എത്തുമ്പോള്‍, രണ്ടു ,മൂന്ന് ആളുകള്‍ അടുത്തേക്ക്
വരും, കൂട്ടികൊണ്ട് പോകാന്‍.... കാലിന് വയ്യാ എന്ന് പറഞ്ഞതുക്കൊണ്ട് ചിലപ്പോ വീല്‍
ചെയറില്‍ ഇരിത്തി കൊണ്ടുപോകും... അതൊക്കെ കാണുമ്പോ, ചിലപ്പോ ചാനലുകാര്‍ മൈക്ക്
കൊണ്ട് വരും ... എന്തെകിലും ഒക്കെ ചോതിക്കും.... ആകെ ജഗ പൊക ആകും.... വല്ല
കാര്യമുണ്ടോ?
അമ്മ: വീല്‍ ചെയരോ? ഐയോ...
ഞാന്‍: അതെ....
അതോക്കെയവും ടീവിയില്‍ കാണിക്കണേ... അമ്മ കണ്ടിട്ടില്ലേ... വയസ്സായവരെ പൊക്കി
എടുതോണ്ടോക്കെ കൊണ്ടുപോക്കുന്നത്
അമ്മ: അതൊക്കെ
വയസ്സായവരെ അല്ലേ.... എനിക്കത്ര വയസ്സോന്നും ആയിട്ടില്ല... കാലിന്റ്റെ കാര്യം ഞാന്‍
ചുമ്മാ തട്ടി വിട്ടതല്ലേ...
ഞാന്‍: ഞാന്‍
റെഡിയായി വരാം. പുറത്തേക്ക് പോണം എന്ന് പറഞ്ഞില്ലേ?
അമ്മ: നീ വേഗം
വാ... അവര്‍ വരുന്നതിനു മുന്‍പ് ഇറങ്ങണം.
ഒരു പത്ത് മിനിറ്റ്
കഴിഞ്ഞു ഞാന്‍ റെഡിയായി എത്തി. അമ്മയും റെഡി. എവിടെയൊക്കെയ പോകേണ്ടത്, എന്തൊക്കെ
മേടിക്കണം എന്നൊക്കെ അമ്മ പറഞ്ഞു, ഗൌരവ ഭാവത്തില്‍. അന്നിട്ട് അമ്മ ചോതിച്ചു:
അമ്മ: എത്ര മണിവരെയാ വോട്ട്?
ഞാന്‍: ആറു മണി വരെ.
അമ്മ ക്ലോക്കില്‍ നോക്കി.
സമയം 5:45 .... അമ്മ പറഞു, നീ വണ്ടി തിരിക്ക്, ഞാന്‍ പുറകെ എത്താം... ഞാന്‍
ഇറങ്ങി. കാറില്‍ കയറി.... കാര്‍ തിരിച്ചുക്കൊണ്ട് വന്നു. അമ്മ വാതില്‍ പൂട്ടി
വന്നു. കാറില്‍ കയറി.
അമ്മ: നീ വണ്ടി വിട്...സമയം എന്തായി?
ഞാന്‍: 5:50... എന്താ?
അമ്മ:
ഒന്നുമില്ലാ.... നീ വണ്ടി വിട്.... ഇത് നീ കയ്യില്‍ വെച്ചോ... (അമ്മേടെ, voters idയും, സ്ലിപ്പും ) അവര്‍ വരുന്നതിനു
മുന്നേ നമ്മക്ക് അവിടെ എത്തണം. നീ പുറത്ത് നിന്ന മതി....ഞാന്‍ പോയിട്ട് വന്നോളാം.
ബൂത്തിന്റ്റെ പുറത്ത്
കാറില്‍ ഞാന്‍ കാത്തിരുന്നു. അവസാന നിമിഷത്തില്‍ അമ്മയ്ക്ക് ഇതെന്തു പറ്റി എന്ന്
ആലോചിച്ചു. അതികമൊന്നും ചിന്തിക്കേണ്ടി വന്നില്ല. സംഭവം സിമ്പിള്‍ ആണ്. വീല്‍
ചെയര്‍, ചാനലുകള്‍, പൊക്കിക്കൊണ്ട് പോകല്‍,
ഇതൊക്കെ ആണ് വഴിത്തിരിവ്. സൈകോളോജിക്കള്‍ അപ്പ്രോച്. അമ്മ വരുന്നത് ഞാന്‍ കണ്ടു.
ഫോണില്‍ സംസാരിച്ചുകൊണ്ട് ആണ് വരവ്...
അമ്മ കാറില്‍ കയറി. ഫോണില്‍
ആണ്”
അമ്മ: .... അതെ
അതെ.... യേയ്... ആരും ഇല്ലാ... ബൂത്തില്‍ നമ്മടെ ആളുകള്‍ തന്നെയാ ഇണ്ടായിരുന്നെ... അതെ അതെ ....
എത്ര നേരം
എന്നുവെച്ചാ നിങ്ങളെയും കാത്തിരിക്കണേ? ആറു മണി വരെ അല്ലേ ഉള്ളു സമയം.... അതിനു
മുന്‍പ് ചെയണ്ടേ.... നിങ്ങള്‍ ഇനി വണ്ടി ഒക്കെ ഒപ്പിച്ചു വരുമ്പോഴേക്കും സമയം
തീരും.... അപ്പൊ പിന്നെ ഞാന്‍ ഇവനോട് കൊണ്ടാകാന്‍ പറഞ്ഞു.... അതെ അതെ.... പിന്നേ...
അത് നമ്മടെ ആളല്ലേ....എന്ന ശെരി.... അവരോട് പറഞ്ഞേക്ക് വണ്ടി അയക്കണ്ടാ എന്ന്....
ശെരി എന്നാല്....
ചിരി മുട്ടി നിന്ന ഞാന്‍,
പക്ഷെ എന്‍റെ ഗൌരവ ഭാവം വിട്ടില്ല. ഞാന്‍ അമ്മയോട് ചോതിച്ചു:
ഞാന്‍: അല്ലാ....
അറിയാന്‍ മേലാത്തതുക്കൊണ്ട് ചോതിക്കുവാ, ആരാ ഈ “നമ്മടെ ആള്‍?” അമ്മ ആര്‍ക്കാണ്
വോട്ട് ചെയ്തത്?
അമ്മ: ചെക്കാ നീ
വണ്ടി വിട്....
ഞാന്‍: എന്നാലും
പറ, ആരാ ആ “നമ്മടെ ആള്‍”
അമ്മ: അതൊക്കെ
ഒരു നമ്പറല്ലേ.... അതില്‍ ആദ്യം കണ്ട ബട്ടണില്‍ ഞാന്‍ കുത്തി..... ആരാ ഏതാ
എന്നൊന്നും ഞാന്‍ നോക്കില്ല..... പിന്നേ... ഒരു വോട്ട്..... ( പുറത്തേക്കും നോക്കി
ഒരു ഇരിപ്പാണ് )
എന്‍റെ മനസ്സ് പറഞ്ഞു: അമ്മ
സ്ഥാനാര്‍ഥി ആവേണ്ട ആളാണെന്ന്!!!

No comments:
Post a Comment