Virtual, virtual space, virtual world എന്നൊക്കെ
നമ്മള്‍ കേട്ടുത്തുടങ്ങിയിട്ട് നാളുകള്‍ കൊറെയായി. ഭാവനാ ലോകം എന്ന് വേണമെങ്കില്‍
പറയാം. ഭൂരിപക്ഷം ജനങ്ങള്‍ ഈ ഭാവനാ ലോകവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ബന്ധം
സ്ഥാപിച്ചുക്കൊണ്ടിരിക്കുന്നു. Round the clock ആവാം, മണിക്കൂറുകള്‍ ആവാം,
മിനുട്ടുകള്‍ മാത്രവും ആവാം. പക്ഷെ ഇന്നത്തെ ചുറ്റുപാടുകളില്‍, ഈ ഭാവനാ ലോകത്തെ
അവഗണിച്ചു നമുക്ക് മുന്നോട്ട് ജീവിക്കുവാന്‍ കഴിയില്ല എന്നത് ഒരു റിയാലിറ്റി
തന്നെയാണ്.
എന്തിനും ഏതിനും നമ്മളിപ്പോള്‍ ആദ്യം ആശ്രയിക്കുന്നത് ഈ
വേര്‍ച്ചുവല്‍ ലോകത്തെ “ബംഗാളി”കളെയാണ്. Dependence കൂടി കൂടി നമക്കിപ്പോള്‍
ടെക്നോളജി ഇല്ലാതെ പറ്റില്ല എന്നായി. പക്ഷെ അവിടെയും നമ്മള്‍ക്ക് ഒരു സ്വസ്ഥതയില്ല.
കാരണം, അവിടെയും നമ്മുടെ സ്വകാര്യത നഷ്ടപ്പെടുകയാണ്. ഒട്ടുമിക്ക ദിവസങ്ങളിലെ
പത്രങ്ങളിലും, സോഷ്യല്‍ മീഡിയകളിലും എല്ലാം നമ്മള്‍ വായിക്കുന്നതും, കേള്‍കുന്നതും,
അനുഭവങ്ങള്‍ ഷെയര്‍ ചെയ്യപെടുന്നുതും എല്ലാം ഈ virtual reality ലോകത്തെ നമ്മളുടെ
സ്വകാര്യതയെ കുറിച്ചാണ്, അല്ലെങ്കില്‍ സ്വകാര്യത ചൂഷണം ചെയ്യപ്പെട്ട കഥകളാണ്.
നമ്മുടെ പ്രിയങ്കരനായ എം.ജി. സോമന്‍റ്റെ ശ്യ്യ്ലിയില്‍
പറഞ്ഞാല്‍: “medical scienceല്‍ ഇതിന് a
typical case of anti privacyphobia of the internet and the virtual spaceomania
syndrome” എന്നൊക്കെ ആയിപോവും.
ലളിതമായി പറഞ്ഞാല്‍, നമ്മള്‍ അറിയാതെ, നമ്മളെപറ്റി, നമ്മുടെ
മുഴുവന്‍ ജാതകവും അറിയുന്നവര്‍ ഉണ്ട് ഈ ഭാവനാ ലോകത്തില്‍. പക്ഷെ നമ്മള്‍ അവരെ
കാണുനില്ല. അവര്‍ നമ്മളെയും.
ഭാവനാ ലോകം അഥവാ virtual world, അത് തല്‍കാലം അവിടെ
നിക്കട്ടെ. Lets come to the real world.
City lifeല്‍, ഇപ്പോള്‍ കാണുന്നത്, ഓക്സിജന്‍ സിലിണ്ടര്‍
കിട്ടിയിലെങ്കിലും, ഡാറ്റാ പാക്കേജ് ഫുള്‍ ആയിരിക്കണം, എന്ന ഒരു രീതിയാണ്. “On the
go” ജീവിതശ്യ്യ്ലി എന്നതാണ് സത്യം. രാവിലെ ഒന്‍പതുമണിക്ക് തുടങ്ങി രാത്രി ഏഴര
എട്ടോടെ വീട്ടില്‍ തിരിച്ചെത്തുന്ന ഒരു ഫോര്‍മാറ്റില്‍, ആര്‍ക്കാണ് പരസ്പ്പരം
മിണ്ടാനും, കുശലം ചോതിക്കാനുമൊക്കെ സമയം. ആരും ആരുമായി കാര്യമായിട്ടുള്ള
അന്വേഷണങ്ങള്‍ ഇല്ല. അടുത്ത വീട്ടില്‍ എന്ത് മേടിച്ചു, അവര്‍ എവിടെ പോയി, ആരൊക്കെ
ഉണ്ട് അടുത്ത വീട്ടില്‍ എന്നൊന്നും ഇക്കാലത്ത് “അറിയേണ്ട” ഒരു കാര്യമല്ലാ എന്ന
മട്ടാണ്. അപ്പോള്‍ നമ്മള്‍ പറയും, നമ്മളായി, നമ്മുടെ കാര്യമായി. Our life, our
things. Simple.
ഇന്ന്, പക്ഷെ, “Our life, our things. Simple.” എന്ന തത്വം
കുറച്ചെങ്കിലും തെറ്റാണ് എന്ന് ബോധ്യമായി.
അമ്മ ദിവസവും രാവിലെ നടക്കാന്‍ പോകുമായിരുന്നു. ഒറ്റയ്ക്ക്.
നമ്മളായി, നമ്മുടെ കാര്യമായി എന്ന ചിന്ത ഉള്ളത് കൊണ്ടല്ലാട്ടോ. കൂടെ ആളുണ്ടെകില്‍,
നടത്തത്തിലുള്ള concentration പോവും,
വെറുതെ രാവിലെ തന്നെ കുശുമ്പും കുന്നായ്മയും പറഞ്ഞുപോകും എന്നോകെ കൊണ്ടാ!!!
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രഭാത സവാരി മുടങ്ങിയിരുന്നു.
പല കാരണങ്ങളാല്‍. ആദ്യം പനി, പിന്നേ ഒന്ന് രണ്ടു യാത്രകള്‍, വീട്ടില്‍
വിരുന്നുകാര്‍, അപ്പോഴേക്കും മഴ. മഴയുടെ ബാക്കി ഞാനായിട്ട് ഇനി പറയണ്ടല്ലോ.
അങ്ങിനെ ഒരു 4-5 മാസം നടത്തം ഇല്ലാതായി.
അത്യാവശ്യം, നല്ല തിരക്കാണ്, ഇവിടെ പ്രഭാത സവാരിക്ക്.
പ്രാഞ്ചിയെട്ടന്മാരും, സരോജ് കുമാറുമാരും, പട്ടാളക്കാരും, കൊച്ചമ്മമാരും, ആവശ്യമുണ്ടായിട്ടും
ഇല്ലാതെയും അങ്ങിനെ എല്ലാവിധ നടത്തകാരെയും കാണാന്‍ സാധിക്കും. എല്ലാര്‍ക്കും
ഭയങ്കര തിരക്കുമാണ്. നടക്കാന്‍ നേരത്തും. ഇവരുടെയൊക്കെ ഇടയിലൂടെയാണ് അമ്മയുടെ
നടത്തവും. അമ്മയ്ക്ക് തിരക്കിലെങ്കിലും, ഒറ്റയ്കാണ് എന്ന് മാത്രം. Concentration
Concentration.
അപ്പോള്‍ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം, ഇന്ന് രാവിലെ വീണ്ടും
നടത്തം തുടങ്ങി. ചെറുതായിട്ട്. കഷ്ടിച്ച്, ഒരു കിലോമീറ്റര്‍. “നമ്മളായി, നമ്മുടെ
കാര്യമായി” എന്നൊക്കെ ആണല്ലോ. നടക്കുക, തിരിച്ചു വരുക. ആരും ആയിട്ട് സംസാരിക്കാനോ,
ഒന്ന് മുഖത്ത് നോക്കി ചിരിക്കണോ ഒന്നും നമ്മള്‍ ഇല്ലെയ്. മറ്റുള്ളവരും ഇങ്ങനെയൊക്കെ
തന്നെയാ.
ഇന്ന്, പക്ഷെ, അത് സംഭവിക്കുകയും ചെയ്തു. വഴിനീളേ, ചോദ്യ
ശരങ്ങള്‍. “എന്ത് പറ്റി, കണ്ടിട്ട് ഒത്തിരി ആയല്ലോ”, “എവിടെ ഇല്ലായിരുന്നോ? കാണാറില്ലലോ”,
“ഞങ്ങള്‍ പറയുവായിരുന്നു, പനി കഴിഞ്ഞ് കണ്ടിട്ടില്ലല്ലോ”, “മോള്‍ടെ അവിടെ
ആയിരുന്നോ? നിങ്ങളെ കണ്ടിട്ട് ഒരുപാടുനാളായി” , “എന്തെങ്കിലും ചികിത്സയില്‍
ആയിരുന്നോ?”, “ഞാന്‍ കരുതി എന്‍റെ പോലെ നിങ്ങള്‍ക്കും മുട്ടിനു പണികിട്ടി എന്ന്”
.... ചോദ്യങ്ങളില്‍ അമ്മ തളര്‍ന്നില്ല, മറിച്ച് ചോധിച്ചവരെ ഓര്‍ത്തായിരുന്നു
അമ്മയുടെ അന്വേഷണം. കാരണം ഇവരെ ആരും അമ്മയ്ക്ക് അറിയില്ല, പരിചയമില്ല. ഒന്ന് രണ്ടു
പേരെ മുമ്പ് കണ്ടിട്ടുണ്ട് എന്നല്ലാതെ. പക്ഷെ അവര്‍ക്ക് എങ്ങിനെ അറിയാം, മകള്‍
വിദേശത്താണ് എന്ന്? ഇടക്ക് എന്‍റെ കാല്‍മുട്ടിന് ഉണ്ടായ പ്രശ്നം എങ്ങനെ അറിഞ്ഞു
കാണും? ഞാന്‍ പനി പിടിച്ച് രണ്ടാഴ്ചയോളം കിടപായിരുന്നതുപോലും.... ഞാന്‍
ഒറ്റയ്കല്ലേ പോകുന്നത്, അപ്പൊ ഇവരോടൊക്കെ പറഞ്ഞുകൊടുക്കാന്‍ വേറെ ആരും ഇല്ലാലോ....എന്നാലും
വളരെ അടുത്ത പരിജയമുള്ളപോല്ലേ അല്ലേ അവര്‍ ഇന്ന് സംസാരിച്ചത്....
Virtual world
ആണെങ്കിലും, യഥാര്‍ത്ഥ ലോകത്തില്‍ ആണെങ്കിലും, നമ്മള്‍ ഒറ്റയ്ക്കല്ല.
അറിഞ്ഞും,അതിലുപരി അറിയാത്തവരും നമ്മളുടെ കൂടെ ഉണ്ട്. കണ്ന്മുന്പിലും. കാണാമറയത്തും.
നമ്മളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞുക്കൊണ്ടുതന്നെ.
നമുക്ക് ഉപകാരമാകുമോ, ഉപദ്രവമാകുമോ, എന്നത് നമ്മുടെ
ജാതകത്തിനനുസരിചിരിക്കും.
ഒഹ്, നേരത്തെ പറഞ്ഞപോലെ, നമ്മുടെ ജാതകവും അവരുടെ കയ്യില്‍
ആണല്ലോ ലേ.........
There is no world of absolute,
complete privacy or a world of complete national security.

No comments:
Post a Comment