ദിവസവും രാവിലെ ഓഫീസിലേക് പോകും വഴി അവളെ കാണുമായിരുന്നു. അല്പം അകലെ. ജാലകത്തിന്
അരികില്‍.
ഒരു ദിവസം ഇറങ്ങാന്‍ അല്പം വ്യ്കിയത് കൊണ്ടാണ് അവളെ ജാലകത്തിന് അരികില്‍ കാണാന്‍
ഇടയായത്. സാഹചര്യം ഉണ്ടാക്കിത്തന്നത്, ട്രാഫിക് സിഗ്നലിലെ ചുവപ്പ് നിറവും.
അന്നേരം തെളിഞ്ഞതാണ് ചുവപ്പ്, അതുകൊണ്ടുതന്നെ പച്ചയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ്
വിസ്ഥാരത്തിലായിരുന്നു. ആ
കാത്തിരിപ്പിനിടയിലാണ് അവളെ ആദ്യമായിട്ട് കാണുന്നത്. അല്പം അകലെയുള്ള
കെട്ടിടത്തില്‍ ആയിരുന്നെങ്കിലും, ഞാന്‍ അങ്ങോട്ടുത്തന്നെ നോക്കിയിരുന്നു.
എന്തുക്കൊണ്ട് എന്നറിയില്ല. ഇപ്പോഴും. ആ അല്പനിമിഷങ്ങള്, പരസ്പ്പരം
നോക്കിക്കൊണ്ടിരുന്നു. പിന്നിലെ വാഹനവ്യുഹത്തില്‍ നിന്നുയര്‍ന്ന ശബ്ദ
മാലിന്യത്തില്‍, ഒരു ഞെട്ടലോടെ, ഞാന്‍ ഉണര്‍ന്നു. മുന്നിലെ പച്ച നിറത്തിന്റ്റെ
ദിശയിലേക്ക്.
അടുത്ത ദിവസവും, ഇറങ്ങാന്‍ വ്യ്യ്കി. ചുവപ്പില്‍
നിന്നു. ഓര്‍മ്മയില്ലായിരുന്നു എനിക്ക്. അറിയാതെ ആ വശത്തേക്ക് തിരിഞ്ഞപ്പോള്‍, ദാ
നില്ക്കുന്നു, അവള്. അതെ ജാലകത്തിന് അരികില്‍. ഇക്കുറി, കുറച്ചുക്കൂടി
വ്യക്തമായ കാഴ്ച്ച. അപ്പോഴേക്കും പച്ച കത്തി. മൂന്നാം ദിവസം, സമയം കണക്കാക്കി
ഇറങ്ങി. കണക്കുക്കൂട്ടല്‍ ഏകദേശം കൃത്യമായി. പരസ്പ്പരം നോക്കിക്കൊണ്ടിരുന്നു. പിന്നീടുള്ള
മൂന്ന് ദിവസങ്ങള്‍ ഇതാവര്‍ത്തിച്ചു.
ഏഴാമത്തെ ദിവസം. അറിയാതെ, മുമ്പ് പോയ്യ്ക്കൊണ്ടിരുന്ന
സമയത്തിന് ഇറങ്ങി. ട്രാഫിക് സിഗ്നലിന്റ്റെ അടുത്തെത്തിയപ്പോഴാണ് അവളെ ഓര്‍മ്മ
വന്നത്. പച്ച വെളിച്ചം. വേകത കുറച്ച്, ജാലകത്തിലേക്ക് ഒന്ന് നോക്കി. അവള് ഇല്ല.
നിരാശയോടെ, പച്ചവെളിച്ചത്തിനു കീഴടങ്ങി, ഞാന്‍ മുന്നോട്ട്. അല്പദൂരം കഴിഞ്ഞപ്പോള്‍,
വഴികുരുക്കില് പെട്ടു. വാഹനങ്ങളുടെ ഇടയിലൂടെ ഒരു വിധത്തില്‍ മുന്നിലേക്ക്
എത്തിപെട്ടു. രക്ഷയില്ല. കാര്യമായ എന്തോ കുരുക്കാണ്. ചുറ്റുമുള്ള വാഹങ്ങളെ വെറുതെ
നോക്കിക്കൊണ്ടിരുന്നപ്പോള്‍, ഞാന്‍ അവളെ കണ്ടു. തൊട്ടടുത്തുള്ള വണ്ടിയില്‍.
വെള്ളനിറമുള്ള വല്യ വണ്ടിയില്‍. അതെ ആംബുലന്‍സില്‍. അതിന്റ്റെ ജാലകത്തിന്റ്റെ
അരികില്‍. തല ചാരി ഇരിക്കുന്നു, അവള്. നിസ്സഹായകനായി ഞാന്‍ അവളെ നോക്കി,
കണ്ണുനീര് പൊടിഞ്ഞുക്കൊണ്ടിരുന്ന അവളുടെ മുഖത്തേക്ക്. ആംബുലന്‍സ് പതിയെ
നീങ്ങിത്തുടങ്ങി. കൂടെ ഞാനും, മറ്റു വാഹനങ്ങളും. വണ്ടി ഒരു വശത്തേക്ക്
നീക്കിനിറുത്തി. എന്റെ കണ്‍വെട്ടത്തില്‍ നിന്നും മായും വരെ, ഞാന്‍ ആ ആംബുലന്‍സില്‍
തന്നെ നോക്കിനിന്നു.
കഴിഞ്ഞ ഏഴു ദിവസങ്ങള്‍. രണ്ട് മനസ്സുകള്‍. ജീവിതം
എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായം ജീവിച്ചുത്തീര്‍ന്ന പോലെ.
മറക്കാന്‍ പറ്റുന്നില്ല, ജാലകത്തിന് അരികിലെ ആ
മനസ്സിനെ....

ഖർ സേ നികൽതേഹെ...കുച്ഛ് ദൂർ ചൽതേഹെ....ഖിഡ്കി നേ ആയേ നസർ....
ReplyDeleteആ ആംബുലൻസിനു പിറകെ പോകാത്തതെന്ത്...??
പ്രദീപ് .....നന്നായിട്ടുണ്ട്....വളരെ......തുടരൂ എഴുത്ത്...