ഓഗസ്റ്റ് 26, 2015. ഓണത്തിരക്കിലായിരുന്ന കേരളത്തെ ഞെട്ടിക്കുന്ന ഫ്ലാഷ് ന്യൂസ് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി – “ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ട് അപകടം.....” നഗരം ഓണം മറന്ന്, ഫോര്‍ട്ട് കൊച്ചിയിലെത്തി. ചെയ്യാന്‍ ഒന്ന് മാത്രം. ദുഖത്തില്‍ പങ്കുചേരുക. എപ്പോഴുംപ്പോലെ, മാധ്യമങ്ങള്‍ “ബ്ലേയം ഗെയിം”ന് ചുക്കാന്‍ പിടിച്ചു. ചര്‍ച്ചകള്‍ക്കും, നിരാഹാരത്തിനും, പ്രധിഷേധങ്ങള്‍ക്കും എല്ലാം ഒരു പരിഹാരം കണ്ടെത്തി. “പാപ്പി” എന്നായിരുന്നു ആ പരിഹാരത്തിന്റ്റെ പേര്.
അങ്ങിനെ, ഫോര്‍ട്ട്‌കൊച്ചിക്കാരേയും വൈപ്പിന്‍കാരേയും വീണ്ടും ബന്ധിപ്പിക്കാനുള്ള ചുമതല പാപ്പിയുടെതായി. ആദ്യ ദിവസം പാപ്പി ഉഷാറായിരുന്നു. രണ്ടാം ദിനം കുറച്ച് തുമ്മലും ചീറ്റലുമൊക്കെയായി കടന്നുപ്പോയി. ഇരു കരക്കാരേയും സൂപ്പിലാക്കി മൂന്നാം ദിനം പാപ്പി കിടപ്പിലായി. പാപ്പി വീണ്ടും എത്തി. ആരോഗ്യ കാരണങ്ങളാല്‍ ദൗത്യം പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല. പക്ഷേ, പാപ്പി എല്ലാരുടെയും ശ്രദ്ധാക്കേന്ദ്രമായി. പത്രങ്ങള്‍ പാപ്പിയെ ഒരു “സംഭവം” ആക്കിമ്മാറ്റി. “പാപ്പിക്ക് ചുമ”, “പാപ്പിക്ക് നടുവേദന”, “പാപ്പിക്ക് സുഖചികില്‍സ” എന്നിങ്ങനെ പുകഴ്ത്തിത്തുടങ്ങി. ഇതൊക്കെ കേട്ട് മനംനൊന്ത പാപ്പി, മാനസിക സങ്കര്‍ഷത്തിലായി. പാപ്പി എന്ന ബോട്ടിന് എന്ത് പറ്റിയെന്നോ, പതിവ് ജങ്കാര്‍ എവിടെപ്പോയി എന്നോ ആര്‍ക്കും അറിയില്ല. ആരും അന്വേഷിച്ചും ഇല്ല എന്ന് തോന്നുന്നു. പത്രക്കാരും കൈവിട്ടോ?
ഇനി, “ഓളം നിന്നിട്ട് കടലില്‍ ഇറങ്ങാം” എന്ന ചിന്തയിലാണോ? ആവോ?
സെപ്റ്റംബര്‍ 28, 2015. ഇശ നമാസ്സും കഴിഞ്ഞ്, കുടുംബത്തോടൊപ്പം അത്താഴവും കഴിച്ച്, ശാന്തമ്മായ രാത്രിയില്‍ ഉറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു, മുഹമ്മദ് അഖ്ലക്. ഒരു പേടിസ്വപ്നത്തില്‍ നിന്നും ഞെട്ടിയുണരുന്നതുപോലെ, മുഹമ്മദ് അഖ്ലക്, പക്ഷെ മുന്നില്‍ കണ്ടത്, തോക്കുകളും, വടിവാളും, മറ്റായുധങ്ങളും ഒക്കെയായി നില്‍ക്കുന്ന ഒരു പറ്റം മനുഷ്യ മൃഗങ്ങളെയാണ്. സാധാരണ ഒരു കുടുംബജീവിതം നയിക്കുന്ന അഖ്ലക്, തന്‍റെ മുന്നില്‍ വെച്ച് കുടുംബാങ്കങ്ങളെ ആക്രമ്മിക്കുകയും, മകനെ നിര്ധാക്ഷണ്യം പരുക്കേല്‍പ്പിക്കുകയും കണ്ട്, താന്‍ കാണുന്നത് പേടിസ്വപ്നമാണോ, യാതാര്ത്യമാണോ എന്ന്‍ മനസ്സില്ലാക്കും മുമ്പേ, മരണക്കിടക്കയിലേക്ക് തള്ളപ്പെട്ടു. ഉത്തര്‍ പ്രദേശിലെ, ദാധ്രി എന്ന ഗ്രാമത്തില്‍ ഏതാണ്ട് അമ്പതുവര്‍ഷം കുടുംബപാരമ്പര്യമുള്ള അഖ്ലഖിന്റ്റെ വീട്ടില്‍ ആ രാത്രി സംഭവിച്ചതെന്ത്?
ഖാദി ഭരണത്തില്‍ നിന്നും മോചനം തേടിയ ജനങ്ങള്‍ക്ക് കാവി ഭരണം ലഭിച്ചു. മരുഭൂമിയില്‍പ്പോലും താമരകള്‍ വിരിഞ്ഞു. ഇന്ത്യ എന്ന വികാരം വീണ്ടും ഉടലെടുത്തുത്തുടങ്ങി. കൂടെ, ഹിന്ദുത്വം എന്ന അവകാശവും. കാവിഭരണം, പക്ഷെ വീടുകളിലെ തീന്‍മേശവരെ എത്തി. ജനം എന്ത് ഭക്ഷിക്കണം എന്നത് ചര്‍ച്ചയായപ്പോളാണ്, ദാധ്രി സംഭവിച്ചത്. അഖ്ലഖിന്റ്റെ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചിരിക്കുന്നതിനാല്‍, ഒരു കൂട്ടം സന്‍ഘികള്‍ അവരുടെ വീട്ടിലേക്ക് ഇരച്ചുകയറി അക്രമ്മിക്കുകയും, അഖ്ലകിനെ മരണത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനായിരുന്നോ നമ്മള്‍ ഖാദി ഊരി, കാവി ഉടുത്തിയത്? ഇതായിരുന്നോ ആ നല്ല നാളുകള്‍ എന്ന വാക്ധാനം? ഒരുവശത്ത് Make in India എന്ന ആശയം കൊട്ടിഘോഷിക്കുന്നു, മറുവശത്ത് Meat in India എന്ന ആശയക്കുഴപ്പവും.
“അത്താഴപഷ്ണിക്ക് ആളുണ്ടോ....അത്താഴപഷ്ണിക്ക് ആളുണ്ടോ” ഇങ്ങിനെയും ഒരു കാലം ഉണ്ടായിരുന്നു എന്നത് എത്ര വിചിത്രം.
ഒക്ടോബര്‍ 26, 2015. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാനത്തെ ഏകദിനം ഇന്ത്യ തോറ്റു, പരമ്പരയും തോറ്റു. അതും ഇന്ത്യന്‍ മണ്ണില്‍. മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് ഇന്ത്യയുടെ തോല്‍വിയെക്കുറിചുള്ള വാര്‍ത്തയല്ല, മറിച്ച്, ധോണിയുടെ തലയെ കുറിച്ചാണ്. 2014ല്‍ ടെസ്റ്റ് ക്രികറ്റില്‍ നിന്നും വിരമിച്ച ധോണി ഏകദിനങ്ങളില്‍ നിന്നും വിട പറയാന്‍ സമയമായി, അടുത്ത തലമുറയ്ക്ക് വഴി മാറിക്കൊടുക്കുന്നതാവും നല്ലത്, പഴയ ശൌര്യം ഇല്ലാതായി...എന്നൊക്കെ മാധ്യമങ്ങള്‍ അടിവരയിട്ടു. 2007ല്‍ ICC Twenty20 ലോകകപ്പും, 2011ല്‍ ICC ക്രികറ്റ് ലോകകപ്പും, 2013ല്‍ ICC ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിയത് ധോണിയുടെ നേതൃത്ത്വത്തിലാണ്. അന്ന് ഇതേ മാധ്യമങ്ങള്‍ ധോണിയെ വാനോളം പുകഴ്ത്തി. ICC റാങ്കിങ്ങില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിച്ചപ്പോഴും, രാഷ്ട്രം പത്മശ്രി നല്‍കി ആധാരിച്ചപപോഴും, നമ്മള്‍ ധോണിയെ കൊണ്ടാടി.
ക്രിക്കറ്റിന്റ്റെ ചരിത്രത്തില്‍, ICCയുടെ എല്ലാ പതങ്ങളിലുള്ള ലോകകപ്പ് നേടിയ ആദ്യ “കാപ്റ്റന്‍” എന്ന സവിശേഷതയും ധോണിയുടെ പേരിലുള്ളതാണ്. ഇന്ത്യന്‍ ക്രികറ്റ് നാള്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച നായകന്‍ മഹേന്ദ്രസിംഗ് ധോണി ആണ് എന്നത് പകല്‍പ്പോലെ സത്യമാണ്. എല്ലാ മനുഷ്യര്‍ക്കും ഒരു മോശക്കാലം ഉണ്ടാവും. ധോണിയും ഒരു മനുഷ്യനാണ്. ക്രിക്കറ്റിന്റ്റെ ദൈവമായ സച്ചിനുപ്പോലും കാലിടറിയിട്ടുണ്ട്. രാഷ്ട്രത്തിനു നേടിക്കൊടുത്ത പെരുമയെ ഓര്‍ത്തെങ്കിലും, നമ്മളെ അനേകം നിമിഷങ്ങളില്‍ മുള്‍മുനകളില്‍ നിന്നും ആര്‍പ്പുവിളികളിലേക്ക് നയിച്ച മുഹൂര്‍ത്തങ്ങളെ ഓര്‍ത്തെങ്കിലും ഒരല്‍പം ബഹുമാനം നല്‍കാമായിരുന്നു, ഈ സാഹസിക നായകന്.
മാധ്യമങ്ങള്‍ അവരുടെ ജോലി നിര്‍വഹിക്കുന്നു, ധോണി അദ്ദേഹത്തിന്‍റെയും. പക്ഷെ, ധോണി അറിയണം, “ബാറ്റിനെക്കാള്‍ ശക്തി പേനയ്ക്കാണെന്ന്”.

No comments:
Post a Comment