Powered By Blogger

Tuesday, 29 December 2015

വാക്ക് വര്‍ഷം



ഒരു വര്‍ഷം കൂടി കടന്നുപോകുന്നു. പഴങ്കഥകളുടെ നിലവറയിലേക്ക് മറ്റൊരു വര്‍ഷംക്കൂടി. മാങ്കോ മാന്റ്റെ ഭാഷയില്‍‍‍ പറഞ്ഞാല്‍, നരകള്‍ കൂടിയും നരകതകള്‍ കടന്നുക്കൂടിയും, വെയിലില്‍ വിയര്‍ത്തും മഴയില്‍ കുതിര്‍ന്നും, സമയത്തോട്‌ മത്സരിച്ചും മാറ്റങ്ങളോട് ഇണങ്ങിയും, ഇന്നിനെ അതിജീവിച്ചും നാളെകളില്‍ പ്രതീക്ഷയര്‍പ്പിച്ചും, പകല്‍ യാതാര്‍ത്ത്യങ്ങളേയും രാത്രി സ്വപ്നങ്ങളേയും കണ്ട്, തട്ടിയും മുട്ടിയും ജീവിച്ചുത്തീര്‍ന്ന ഒരു വര്‍ഷം.
  
വാക്കാണ്‌ ഏറ്റവും വല്യ സത്യം, എന്ന് മൊയ്ദീന്‍ പറഞ്ഞത് ശെരിതോന്നിക്കുന്നതായിരുന്നു വര്‍ഷം. വാര്‍ത്തകളിലും, മാധ്യമങ്ങളിലും, സമൂഹത്തിലും എല്ലാം നിറഞ്ഞുനിന്നത് വാക്കുകളാണ്.

സെല്‍ഫി എന്ന വാക്ക് ഒരുപക്ഷെ ഇത്രത്തോളം ജനകീയമാക്കിയത്‌ നമ്മുടെ പ്രധാനമന്ത്രി തന്നെയാണ്. മാവോയിസ്റ്റ് എന്നതും ജനങ്ങള്‍ക്കിടയില്‍ ഒരു വിഷയമായി മാറി. ഗോ എന്ന വാക്ക് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിച്ചതും വര്‍ഷം തന്നെ. നിര്‍ഭാഗ്യവശാല്‍ ദാധ്രിയും ഇടം നേടി. ISISനെ നമ്മള്‍ പരിജയപ്പെട്ടു. സേതുരാമയ്യര്‍ക്കുപ്പോലും സ്വല്‍പ്പം വിയര്‍ക്കേണ്ടിവരുമ്മായിരുന്ന ഷീനാ ബോറ കേസ് ഡയറി കുടുംബ ബന്ധങ്ങളെ കുരുക്കിക്കെട്ടി. ബാറില്‍ ശ്രദ്ധയര്‍പ്പിച്ചാണ് മലയാളികള്‍ ഇരുന്നത്. നിരാശരാവും മുമ്പേ, കോഴ കയറി വന്നതുക്കൊണ്ട് വീണ്ടും കളം കൊഴുത്തു. ചുംബനം ചൂടുപ്പിടിപ്പിച്ചു. സരിതയും  ബിജുവും ഒന്നാം പേജില്‍ സ്ഥിരമായി. പെട്ടന്നാണ്, മറ്റൊരു ബിജു  കാടിളക്കി വന്നത്. Intolerance , എന്ന വാക്കും ഒരു കാട്ടുതീപ്പോലെ പടര്‍ന്നു. ഇവരുടെ എത്രയെത്ര സിനിമകള്‍ ജനം tolerate ചെയ്തു എന്ന ചോദ്യം അപ്രസഖ്തം. Juvenile ശ്രദ്ധയാകര്‍ഷിച്ചു. വിധികള്‍ക്ക് ചെവിക്കൂര്‍പ്പിച്ചിരുന്നു ജനം. സീസറിന്റ്റെ ഭാര്യയുടെ മുന്നില്‍ പാലായിലെ സാറിന്റ്റെ പിടിവിട്ടു. വ്യാജനെ ഒഴിവാക്കി ഒറിജിനല്‍ സിഡിക്കായി ഇപ്പൊ അന്വേഷണം. ക്ലിപ്പ്കള്‍ കാത്ത് അക്ഷമരായി നമ്മളും. 

ഒരു വര്‍ഷത്തിന്റ്റെ അവസാന ദിവസങ്ങളില്‍ എത്തിനില്‍ക്കുമ്പോള്‍, തിരിഞ്ഞുനോക്കുമ്പോള്‍, നഷ്ട്ങ്ങളുടെ കണക്കുകളോ, നേട്ടങ്ങളുടെ അഹങ്കാരമോ ഇല്ലാതെയും, മേല്‍പ്പറഞ്ഞ വാക്കുകളുടെ നിഴല്‍ നമ്മളില്‍ വീഴാതിരിക്കുകയും, പിരിവിട്ട് രണ്ടെണ്ണം അടിച്ചും, കുട്ടിദോശയും ബീഫും കഴിച്ചും, ചാനലുകളിലെ ഇടി മുഴങ്ങുന്ന രാത്രി ചര്‍ച്ചകള്‍  കേട്ടും, ഹങ്ങള് ഇങ്ങള് ഒക്കെയായി മുന്നൂറ്റിഅറുപ്പതിയഞ്ചു ദിവസങ്ങള്‍ കടന്നുപോയെങ്കില്‍, പുണ്യം ചെയ്തവരാണ് നമ്മള്‍, അല്ലെങ്കില്‍ നമ്മുടെ കാര്‍ന്നോര്‍മ്മാര്.........................................

നഗരം ആഘോഷലഹരിയിലാണ്. ചുറ്റുവട്ടത്തെവിടെയോ ഗാനമേള നടക്കുന്നു. അവിടെ ഇപ്പോള്‍ പാടിക്കൊണ്ടിരിക്കുന്ന പാട്ട്.....

 എന്‍റെ കേരളം, എത്ര സുന്ദരം

എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍.

2 comments: