ഓണക്കാലം അടുക്കുമ്പോള്‍ ടിവിയിലും,
പത്രങ്ങളിലും, വാരികകളിലും മറ്റും, പ്രശസ്തരുടെ ഓണകഥകള്‍, ആഘോഷരീതികള്‍, അനുഭവങ്ങള്‍
ഇതെല്ലാം പങ്കുവെക്കുന്നത് ഒരു പതിവാണ്. എല്ലാവര്‍ക്കും ഒരു ഓണകഥ പറയാന്‍
ഉണ്ടാവും. അതുകൊണ്ടുതന്നെ എനിക്കും ഉണ്ട് പറയാന്‍, ഒരു ഓണകഥ.
രണ്ടായിരത്തി മൂന്നിലെ ഓണം ആണ് അനുഭവം. ഓണത്തിന്
ഒരു അഞ്ച് മാസം മുമ്പ്, അച്ഛനും അമ്മയും “അക്കരെ അക്കരെ അക്കരെ” പോയി. ഇവിടെ
വീട്ടില്‍ ഞാന്‍ മാത്രം. ജോലിയും കൂലിയും ഒന്നും ഇല്ലായിരുന്നു എനിക്ക്. അതിനെക്കുറിച്ചുള്ള
ചിന്ത കാര്യമ്മായിട്ട് എനിക്കും ഇല്ലായിരുന്നു. അച്ഛനും അമ്മയും പറന്നു, ഞാനും
വീടും ഇവിടെ. പിന്നെയുള്ളത്, കുറച്ച് നല്ല സുഹൃത്തുകള്‍. ഒരു കൂട്ടുക്കാരന്റ്റെ
വീട് “ഫ്രീ” ആവുമ്പോള്‍ മറ്റുള്ളവരുടെ മുഖത്തേ പ്രസാദം കണ്ട് തന്നെ
മനസ്സില്ലാക്കണം. അതും ആറു മാസത്തേക്ക് എന്നറിയുമ്പോളോ???
ദിവസങ്ങള്‍ പിന്നിട്ടു. മാസങ്ങളും. മഴയും തീര്‍ന്നു.
അടുത്തുള്ള ബീവറേജസ്സിലെ “preffered customer” ആയി മാറി കഴിഞ്ഞിരുന്നു, ഞങ്ങള്‍!!!
ഓണക്കാറ്റ് വീശിത്തുടങ്ങി. സ്ഥിരം കാഴ്ച്ചകള്‍
എങ്ങും. എന്നാല്‍പ്പോലും, ഒരിക്കല്‍ക്കൂടി അത് കണ്ട് മടങ്ങി. ഓണത്തിരക്ക്
അനുഭവിച്ചു. ഓണക്കോടി എടുത്തു. പതിവൊന്നും തെറ്റിച്ചില്ല എന്ന് ചുരുക്കം. സുഹൃത്തുകളും
ഓണത്തിരക്കുകളിലായിരുന്നു. സന്ധ്യമ്മയങ്ങിയ രാവുകളില്‍ ഒരു ഏകാന്തത
അനുഭവപ്പെട്ടുതുടങ്ങി, ഞാനും എന്റ്റെ ഭവനവും. “Preffered Customer”ന് എന്ത്
പറ്റിയെന്ന് അവരും ചിന്തിചിട്ടുണ്ടാവണം. ചാനലുകള്‍ മാറ്റുന്നതിനിടയിലാണ്, ആ ഫോണ്‍
വിളി വരുന്നത്. സുഹൃത്തിന്‍റെ. ഫോണ്‍ എടുക്കുമ്പോള്‍, എന്റ്റെ മനസ്സില്‍ ചിന്തകള്‍
പലതായിരുന്നു. കുറച്ചു നാളുകളായി ഇല്ലായിരുന്ന ആഘോഷം വീണ്ടും തുടങ്ങനാവുമോ?
കുപ്പിക്കട പൂട്ടാന്‍ സമയമായി....ബാകിയുള്ളവര്‍ ഇനി എപ്പോ എത്താനാണ്.....എന്നിങ്ങനെ
പലതും.....പക്ഷേ, ഞാന്‍ ചിന്തിച്ചു കൂട്ടിയത് എല്ലാം വെറുതെയായി. വീണ്ടും ഏകാന്തതയെ
കൂട്ടുപ്പിടിചിരിക്കണമല്ലോ എന്ന് തോന്നിത്തുടങ്ങിയപ്പോളാണ്, അവന്‍ ആ കാര്യം
പറഞ്ഞത്. തിരുവോണത്തിനന്ന്‍, ഉച്ചയൂണ് അവന്‍റെ വീട്ടില്‍!!! ഞാന്‍ വളരെയധികം
സന്തോഷിച്ചു. ഇത് കേട്ടപ്പോള്‍, അക്കരെ അക്കരെ അക്കരെയുള്ളവര്‍ക്കും സന്തോഷം.
തിരുവോണനാള്‍. രാവിലെ കുളിച്ച് കുട്ടപ്പനായി
അമ്പലത്തില്‍ പോയി വന്നു. നേരെ സുഹൃത്തിന്റ്റെ വീട്ടിലേക്ക്. ചില ഓണകഥകളും,
ഓണചിന്തകളും എല്ലാം അവിടെയും ചര്‍ച്ചാവിഷയമായി. സാമ്പാറിന്റ്റെയും, അവിലയുടെയും
മണം ഉമ്മറം വരെയെത്തിത്തുടങ്ങിയിരുന്നു. സാമ്പിള്‍ ഉപ്പേരി കിട്ടി. നല്ല കറുമുറ
പരുവം. ഇടെയ്ക്കെപ്പോഴോ, പ്രഥമ്മന്റ്റെ മണം മൂക്കില്‍ തട്ടി. പൂക്കളം
ഇടുന്നതിന്റ്റെ ബുദ്ധിമ്മുട്ടും, സ്കൂള്‍ കാലഘട്ടത്തെ പൂക്കള മത്സരങ്ങളെ ഓര്‍ത്തും,
പപ്പടം കാച്ചിയും, അച്ചാറിന്റ്റെ എരിവ് നോകിയും, ശര്‍ക്കര ഉപ്പേരി തിന്നും, ഞാനും
കൂടി അവരുടെ കൂടെ. പറമ്പില്‍ നിന്നും ഇല മുറിച്ച് വന്നപ്പോള്‍, വിഭവങ്ങള്‍
ഓരോന്നായി ടേബിളില്‍ നിരന്നു.
എല്ലാം ഗംഭീരം. സാമ്പാറും, അവിയലും, ഓലനും,
പച്ചടിയും, തോരനും, ഉപ്പേരിയും, ഇഞ്ചിക്കറിയും....പ്രഥമനേ രണ്ട് വട്ടം
ചുറ്റിപ്പിടിച്ചു...ബഹുകേമം. പ്രഥമന്റ്റെ രുചി അങ്ങിനെയിരിക്കേ, മോരൊഴിച്ച് ഒരു
പിടി ചോറ് ആകാം എന്ന് തോന്നി.
കറിവേപ്പിലയും, ഇഞ്ചിയും, പച്ചമുളകും, ചെറുഉള്ളിയും, മല്ലിയും എല്ലാം
ഇട്ടുണ്ടാക്കിയ നല്ല പച്ച മോര്. ഇല മടക്കി.
ഉമ്മറത്ത്, എല്ലാരും കൂടിയിരിക്കുകയായിരുന്നു.
സദ്യയെ കുറിച്ചുള്ള ഒരു ചര്‍ച്ച. പ്രഥമനെ ഒന്നുക്കൂടി അകത്താക്കിയാലോ എന്ന്
ചിന്തയില്‍ ഞാന്‍. എഴുന്നേറ്റ്, അടുക്കളയിലേക്ക് നടന്നുത്തുടങ്ങി. രണ്ടടി
നടന്നപിന്നെ, വീടിന്‍റ്റെ പുറത്തേക്ക് ഒരു ഓട്ടം ആയിരുന്നു. മുന്നിലെ തെങ്ങിന്‍റ്റെ
ചോട്ടില്‍ ഉഗ്രന്‍ വാള്‍!!! മുറ്റത്ത്, അപ്പോള്‍ രണ്ട് പൂക്കളം ഇട്ടപ്പോലെ.

ഒരിക്കലും മറക്കില്ല, വായിച്ച ഞങ്ങളും. :)
ReplyDelete