Powered By Blogger

Sunday, 13 September 2015

ഒരു കമ്മ്യുണി കഥ : Mollywood Ishtyle v.5.9.15



ഇതൊരു സോപ്പ് പെട്ടി കഥ അല്ല. നമ്മള്‍ കണ്ടിട്ടുള്ള മന്‍മോഹന്‍ ദേശായി സിനിമാകഥയും അല്ല. ഇതിനൊരു “ശുഭം” ഉണ്ടാവാനും സാധ്യതയില്ല. നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ചില പരസ്യ വാചകങ്ങളില്‍ പറയും പോലെ: കണ്ടും കേട്ടും ഇരിക്കുക, കിലോ കണക്കിന് രസിക്കുക.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ കത്തിപടര്‍ന്ന ഒരു വിപ്ലവത്തില്‍ നിന്നും ഒരു കുടുംബം രൂപപ്പെട്ടു. സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കും, പ്രശ്നങ്ങള്‍ക്കും ഈ കുടുംബത്തിലെ അംഗങ്ങള്‍ ഒരു താങ്ങായി മാറി. മുതലാളിത്തം, ചൂഷണം എന്നിവയെ ഇവര്‍ ശക്തമായി എതിര്‍ത്തു. അടിച്ചമ്മര്തലുകളെ അവകാശവാദത്തിലൂടെ നേരിട്ടു. അധ്വാനിക്കുന്ന സമൂഹത്തിലെ ഓരോത്തരും ഈ കുടുംബത്തിലേക്ക് ചേകേറി. തൊഴിലാളി വര്‍ഗത്തെ സംരക്ഷിക്കാനും, അവരുടെ നന്മക്കും, നീതിക്കും വേണ്ടി നേര്‍വഴിയിലൂടെയും, സത്യസ്സന്തമായിട്ടും പോരാടാന്‍ കുടുംബാംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. ഈ കുടുംബത്തിന്റ്റെ ആശയങ്ങള്‍ക്ക് ലോകമെമ്പാടും പ്രസിദ്ധിയാര്‍ജിച്ചു തുടങ്ങി. പല രാജ്യങ്ങളിലും ഈ കുടുംബം ഒരു മാതൃകയായി. ഒരു പകര്‍ച്ചവ്യാധിപ്പോലെ, യൂറോപ്പിന് പുറത്തും സമാന കുടുംബങ്ങള്‍ രൂപപ്പെട്ടു. റഷ്യയിലും, ചൈനയിലും വമ്പിച്ച ശക്തിയായി മാറി. ഇന്ത്യയിലും, ഈ കുടുംബം ബന്ധം സ്ഥാപിച്ചെടുത്തു. ചരിത്രം അതിനെ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു:

ജനനം: 1920എന്നും 1925എന്നും പറയുന്നു.
ജനന സ്ഥലം: ട്ടാഷ്കെന്‍റ് എന്നും കാന്‍പൂര്‍ എന്നും പറയുന്നു.

ഭാരതന്നാട്ടില്‍ കുടിയേറിയെങ്കിലും, ഈ കുടുംബത്തെ നെഞ്ചിലേറ്റിയത് ചുരുക്കം ചില ഭൂ ഉടമകള്‍ മാത്രം. അതില്‍ ഒന്ന്, പച്ചപ്പില്‍ പൊതിഞ്ഞ, രാജാഭരണം നടന്നിരുന്ന, വയലുകളും, പുഴകളും കൊണ്ട് സമ്പന്നമായ, കല്പവൃക്ഷത്തിന്റ്റെയും, തലയെടുപ്പുള്ള കൊമ്പന്മാരുടെയും നാടായ കേരളമായിരുന്നു.

കേരന്നാട്ടില്‍ ഈ കുടുംബത്തിന് നല്ല ബഹുമാനം ലഭിച്ചു. കര്‍ഷകരുടെ കോടതിയായി ഈ കുടുംബം മാറി. കൊട്ടാരഭരണം, ഈ കുടുംബത്തിന് വഴിമാറിക്കൊടുത്തു. മുതലാളിത്തത്തെ ചോരക്കൊണ്ടും, അംഗബലംക്കൊണ്ടും നേരിട്ടു. സവര്‍ണ്ണരും വിവര്‍ണരും തമ്മിലുള്ള ദൂരം കുറഞ്ഞു. കേരളഭൂമി ഈ കുടുംബം കയ്യിലാക്കി. കുടുംബത്തിലെ ചില മുതിര്‍ന്നവര്‍ക്കിടയില്‍ സ്വരച്ചേര്‍ച്ച ഇല്ലാതായി. വിള്ളലുകള്‍ കണ്ടുതുടങ്ങി. ചിലര്‍ മുതലാളിത്തത്തിന് കൂട്ടുനിന്നു. പണത്തിനും മറ്റു ജീവിത സൌക്യങ്ങള്‍ക്കും മുന്നില്‍ കുടുംബാങ്കങ്ങള്‍ വീട് വിട്ടിറങ്ങി. തമ്മില്‍ മത്സരിച്ചുകൊണ്ടിരുന്നു. സാധാരണക്കാരെയും, തൊഴിലാളി വര്‍ഗത്തെയും ഇവര്‍ മറന്നുതുടങ്ങി. കുടുംബത്തിന്റ്റെ അടിത്തറ നഷ്ടപ്പെട്ടുതുടങ്ങിയെന്ന്, അംഗങ്ങള്‍ക്കു ഭോദ്യപ്പെട്ടുതുടങ്ങി. പരീക്ഷണങ്ങള്‍ പാളിത്തുടങ്ങി. പുതുതലമുറയിലെ ചിലര്‍ തെരുവിലേക്കിറങ്ങി. പരസ്പ്പരം പടവെട്ടി. ചോര വീഴ്ത്തി. കാര്‍ണവര്‍മ്മാര്‍ കണ്ണടച്ചിരുന്നു. മൗനീ ബാബാമാരായി. കുടുംബതിന്റ്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു. നിലനില്പ്പില്ലതായി തുടങ്ങി. ചുറ്റും കാവിയുടെയും, കുങ്കുമക്കുറികളുടെയും എണ്ണം വര്‍ദ്ധിച്ചു. കുടുംബത്തില്‍ ഭക്തിയുടെയും ഭീതിയുടെ കാറ്റ് വീശിത്തുടങ്ങി. ചില കാര്‍ണവര്‍മ്മാര്‍ക്ക് ഒരു ഉള്‍വിളിയുണ്ടായി. ചരിത്രതാളുകള്‍ മാറിയും മറിച്ചും നോക്കി. മതങ്ങളും, ജാതിയും, ദൈവവും ഒരിക്കലും ഇവര്‍ക്ക് നിഷേദ്യമാല്ലയിരുന്നു. ചുവന്ന ഭിത്തികളില്‍ കാവി പൂശും മുമ്പേ, റാഡിക്കലായി ഒരു മാറ്റം അനിവാര്യമാണെന്ന് കൂട്ടായി തീരുമാനിച്ചു. പരിഹാരമായി, ഒരു ദൈവിക പദയാത്രയും നടത്തി. മറ്റുചിലര്‍, പല ജാതി, പല മതം, പല ദൈവം എന്നതിന്റ്റെ ഒരു ന്യൂ ജെന്‍ രൂപവും സമൂഹത്തിന് കാഴ്ചവെച്ചു.

അംഗം: ഇതാണോ റാഡിക്കലായി ഉള്ള മാറ്റം?
ഉത്തരം: വികടനവാധികളും പ്രതിക്രിയവാധികളും പ്രഥമധ്രിഷ്ടിയാല്‍ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്ധര്‍ധാര സജീവമായിരുന്നു എന്നുവേണം കരുതാന്‍....
അംഗം: ഇതൊന്നും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല.....
ഉത്തരം: സ്റ്റഡി ക്ലാസ്സുകളില്‍ സ്ഥിരമായി വരാതത്തുകൊണ്ടാണ് ഇതൊന്നും മനസ്സിലാവാത്തത്....എന്നുവെച്ച്, കുടുംബത്തിലെ ബുദ്ധിജീവികളെ ചോദ്യംചെയ്യരുത്...
അംഗം: എന്തുകൊണ്ട് നമ്മള്‍ ഇങ്ങനെ മാറുന്നു, നാം എന്തിനെ ഭയക്കുന്നു എന്ന് ലളിതമായി പറഞ്ഞാലെന്താ? വെറുതെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതെന്തിനാ?

ലളിതമായ ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതെ പകച്ചുപ്പോയ ബുദ്ധിജീവികളുടെ മുന്നില്‍ രക്ഷകനായി അതെത്തി.

പരിപ്പുവടയും, കട്ടനും, ബീഡിയും.  

No comments:

Post a Comment