ഉത്സവങ്ങളുടെയും, പെരുന്നാള്ളിന്റ്റെയും
വരവറിയിക്കുന്ന തോരണങ്ങളും, അലങ്കാരങ്ങളും, ലോറിപ്പുറത്ത് സവാരി നടത്തുന്ന
ഗജവീരന്മ്മാരും, ബാന്‍ഡ് മേളക്കാരുടെ പരിശീലനങ്ങളും ഒക്കെ സ്ഥിരം കാഴ്ചകളായി മാറി.
കാവിയുടെയും, ജടകളുടെയും ബലത്തില്‍, ഗണേശന് തിരക്കായിത്തുടങ്ങി. തോരണങ്ങളുടെയും, പന്തലുകളുടെയും
മേല്‍നോട്ടത്തില്‍ മമ്മദും. ഇതൊന്നും അറിയാതെ ചാക്കോ നല്ല മയക്കത്തിലാണ്. കാലി
കുപ്പിയുമായി. ആ ഞാറാഴ്ച, പള്ളികമ്മിറ്റി ഒരു തീരുമ്മാനമെടുത്തു. വരുന്ന
പെരുന്നാളിന് വേറിട്ടതും, പുതുമയുള്ളതുമായ കുരിശടി സമര്‍പ്പണം ചെയ്യണമെന്ന്. ഇടവകക്കാരുടെ എതിര്‍പ്പ്
വകവെക്കാതെ, അച്ഛന്‍ ചാക്കോ പെരുന്തച്ചനെ പണി ഏല്‍പ്പിച്ചു. ആവശ്യമുള്ള തടി
എത്തിച്ചുക്കൊടുക്കുവാന്‍, അച്ഛന്‍ മമ്മദിനെ ചുമതലപ്പെടുത്തി.
ചാക്കോയുടെ പണിപ്പുരയില്‍ തടിയുമായി മമ്മദ്
എത്തി. ചേര്‍ന്നുള്ള ആല്‍ത്തറയില്‍ ഇരുപ്പുണ്ടായിരുന്ന ഗണേശനെ മമ്മദ്
വിളിച്ചുവരുത്തി. തടി ഇറക്കാന്‍. ഇരുവരും, ചാക്കൊനെയും കാത്ത് നില്‍പ്പായി. അച്ഛനും
എത്തി. ആടി ആടി ചാക്കോയും വന്നു ചേര്‍ന്നു. അച്ഛന്‍, ചാക്കൊനോട് പണി വിവരിച്ചുകൊടുത്തു.
കുരിശടിയുടെ മുകള്‍ഭാഗം ഉണ്ണിയേശുവിന്റ്റെ മുഖം ആയിരിക്കണം എന്നൊക്കെ. കൂട്ടത്തില്‍
അല്‍പ്പം ഉപദേശവും. എല്ലാത്തിനും തലയാട്ടി
നിന്നു ചാക്കോ. ഇതെല്ലാം കേട്ടും, കണ്ടും മമ്മദും ഗണേശനും. ഇരുവരുടെയും ഒരു ശ്രദ്ധ
ചക്കോന് മേല്‍ ഉണ്ടായിരിക്കണം എന്ന് അച്ഛന്‍ ആവശ്യപ്പെട്ടു.
ചാക്കോ പണി തുടങ്ങി. ആദ്യ ദിനങ്ങള്‍ ഉഷാര്‍.
ഇടയ്ക്ക് ഗണേശനും, മമ്മദും കൂടി, കയ്യാള്‍
ആയിട്ട്. ചാക്കോയും ഹാപ്പി. ദിവസങ്ങള്‍ കടന്നു പോയി. കുരിശടിയുടെ ഉടലും,
ക്യ്യ്കളും എല്ലാം പണി കഴിഞ്ഞു. അച്ഛനും സന്തോഷവാനായി. ഒരു കുഞ്ഞാടിനെ നേര്‍
വഴിക്ക് നയിച്ചതിന്റ്റെ സന്തോഷം. ചാക്കോയ്ക്ക് കുറച്ച് കാശും അച്ഛന്‍ കൊടുത്തു. ആല്‍ത്തറയിലേക്ക്
നോക്കി, പക്ഷെ അവിടെ ഗണേശന്‍ ഇല്ല. മമ്മദിനെയും കാണാത്തപ്പോള്‍, അച്ഛന്‍
പള്ളിയിലേക്ക് നടന്നു. കയ്യ് നിറയെ കാശ്. ഗണേശനും മമ്മദും ഇല്ല. അച്ഛനും പോയി. ചാക്കോ
ചാടി. നേരെ ഷാപ്പിലേക്ക്. ഉച്ചയൂണില്‍ തുടങ്ങി, അന്തികള്ളും കുടിച്ച്, പാട്ടും
പാടി, തിത്തിതാര കളിച്ച് ചാക്കോ മറ്റൊരു ലോകത്തിലായി. പിറ്റേന്ന് പുലര്‍ച്ചെ,
ഗണേശന്‍ നോക്കുമ്പോള്‍, ദാ കിടക്കുന്നു ചാക്കോ, പണിപ്പുരയില്‍. പണി തീരാത്ത
കുരിശടിയും കെട്ടിപ്പിടിച്ചുക്കൊണ്ട്. ഗണേശന്‍റ്റെ വിളിയില്‍ ചാക്കോ ഞെട്ടി എഴുനേറ്റു.
വീണ്ടും തുടങ്ങി പണി. തിരക്കുകളാല്‍, ഗണേശനും, മമ്മദിനും ചാക്കോന് മേല്‍ ഉള്ള
കണ്ണുതെറ്റി. അവസരങ്ങള്‍ മുതലാക്കി ചാക്കോയും. ഇടയ്ക്ക്, മമ്മദോ, ഗണേശനോ വന്നുണര്‍ത്തുമ്പോള്‍
അവരെ നോകിക്കൊണ്ട് പണി തുടരും. ഇങ്ങിനെ പോയി ദിവസങ്ങള്‍. പള്ളി പെരുനാള്‍ അടുത്തു.
അച്ഛന്റ്റെ നേതൃത്ത്വത്തില്‍, കമ്മിറ്റികാര്‍ ചാക്കോയുടെ പണിപ്പുരയിലെത്തി. പണി
തീര്‍ന്ന കുരിശടി കെട്ടിപ്പിടിച്ചുക്കൊണ്ട് ചാക്കോ അവിടെ കിടപ്പുണ്ടായിരുന്നു.
അച്ഛന്‍, ചാക്കൊനെ തട്ടി വിളിച്ചു. എപ്പോഴും പോലെ, ചാക്കോ ഞെട്ടിയുണര്‍ന്നു.
മുമ്പില്‍ അച്ഛനും, കമ്മിറ്റിക്കാരും. ചാക്കോ സ്വല്‍പ്പം ബുദ്ധിമുട്ടി എഴുനേറ്റ്,
താന്‍ പണിതുതീര്‍ത്ത കുരിശടി അഭിമാനത്തോടെ, അവര്‍ക്ക് മുമ്പില്‍ കാഴ്ചവെച്ചു.
കുറച്ചകലെനിന്നും, ഗണേശനും, മമ്മദും
നടന്നുവരുന്നുണ്ടായിരുന്നു. അകലേനിന്നും, കമ്മിറ്റിക്കാരും, അച്ഛനും തമ്മിലുള്ള
സംസാരങ്ങള്‍ കണ്ടുക്കൊണ്ട് ഇവര്‍ അവിടെയ്ക്ക് നടന്നു. അടുത്തെത്താറായപ്പോള്‍,
മനസ്സിലായി, അത് വെറും സംസാരം അല്ല, മറിച്ച്, അച്ഛനും കമ്മിറ്റിക്കാരും തമ്മിലുള്ള
തര്‍ക്കം ആയിരുന്നു എന്ന്. എന്തോ അപകടം ഉണ്ടെന്ന് മനസ്സിലാക്കിയ ഗണേശനും, മമ്മദും,
ആരും അറിയാതെ, ആല്ലിന്റ്റെ പിന്നില്‍ അഭയം തേടി. കുരിശടിയും പിടിച്ചുക്കൊണ്ട് തല
കുനിച്ച് നില്‍ക്കുന്ന ചാക്കോയെ ഇവര്‍ കണ്ടു. കമ്മിറ്റിക്കാരും, അച്ഛനും
തമ്മിലുള്ള തര്‍ക്കതിലേക്ക് ഇവര്‍ ചെവി കൊടുത്തു. ഗണേശനും, മമ്മദും പരസ്പ്പരം
മുഖത്തോടുമുഖം ഒന്ന് ശെരിക്കും നോക്കി. പിന്നീട് കുരിശടിയുടെ മുകളിലേക്കും.
അച്ഛന്‍ പറഞ്ഞിരുന്നത്, കുരിശടിയുടെ മുകള്‍ ഭാഗം
ഉണ്ണിയേശുവിന്റ്റെ മുഖമായിരിക്കണം എന്നാണ്. ചാക്കോ പെരുന്തച്ചന്‍ ചെയ്തതും
അതുതന്നെയാണ്, പക്ഷെ സ്വല്‍പ്പം വ്യതസ്തമായിപ്പോയി എന്ന് മാത്രം.
ഉണ്ണിയേശുവിന് ഒരു പുതിയ രൂപം. നല്ല തലയെടുപ്പുള്ള
മുഖം.
ജടകളാല്‍ അലങ്ക്രിതമ്മായ മുഖവും, നെറ്റിയില്‍
നിസ്ക്കാര തഴമ്പും.

No comments:
Post a Comment