എറണാകുളം കഴിഞ്ഞാല്‍, ഞാന്‍ ഇഷ്ടപ്പെടുന്ന
സ്ഥലങ്ങളാണ് കോഴിക്കോടും, തൃശ്ശൂരും. കോഴിക്കൊടിന്റ്റെ നന്മയും, തൃശ്ശുരിന്റ്റെ
നര്‍മവും അനുഭവിച്ചറിയേണ്ടതാണ്. ഇതിലിപ്പമ്മടെ തൃശ്ശൂരന്നെ സ്പോട്ട്.
ഭാരതീന്ന് ഉച്ചയൂണ് കഴിച്ച് റൌണ്ടിലൂടെ ങ്ങനെ
നടന്നു. ക്ടാങ്ങള് നല്ല സ്റ്റൈല്‍ലായിട്ട്ണ്ട്. തിരുവംബാടിയും, പാറമേക്കാവും, വടക്കുന്നാതനും
പ്രസാധിച്ച മലയാളി മുഖങ്ങള്‍. പൂരട്ക്കാറായി. നടുവിലാല്ല് ഒരുങ്ങ്യായ്. ചൂട്
ഒരുജാതിയിഷ്ഠ, ഹൌ. ഇക്കണ്ട കാഴ്ചോള്‍ കണ്ട് മ്മടെ ഓഫീസിലെത്തി.
ങ്ങനിരിക്കുമ്പോലണ്ട്, മ്മടെ ഫോണ്‍ റിങ്ങായി. ഒരുജാതി
റിംഗ്ടോണ്‍ ആണ് മ്മടേയ്. കെച്ചപ്പ് സോങ്ങ്! മ്മള് അപ്പത്തന്നെ പൊറത്തേക്ക് ചാലായി.
ന്‍റെ ഗടിയാ വിളിച്ചേ. ഔട്ട്‌ഗോയിങ്ങ്നു മൂന്നര റൂപ്പിക ഇള്ളപ്പ്ഴേയ്. കമ്പനീടെ
ആവുമ്പോ പെടക്ക്യതന്നെന്നാവും. ആള് തൃശ്ശൂരിണ്ട്ത്രേ. മടക്കം ഒരുമ്മിചാവാന്ന്. മ്മളും
ഹാപ്പി. റെയില്‍വേ സ്റ്റേഷന്‍റ്റെ മുന്നില്‍ കാണാന്നായി, ഷാര്‍പ്പ് ഫൈവ് തേര്‍ട്ടിക്ക്.
ഷാര്‍പ്പ് ടയ്മിന് ഞങ്ങളെത്തി. പക്ഷെ വണ്ടി
ലേയ്റ്റ്, അര മണിക്കൂറിന്. ബെസ്സിന്നു വിട്ടാല്ലോന്ന്‍ പ്ലാന്‍ ചെയ്ത് വെളീല്‍ക്ക്
നടന്നു. അപ്പധാണ്ടേ വഴി തെറ്റിക്കാനായിട്ട് നേരെ മുമ്പില് ആ മൂന്നക്ഷരേ, ബാറ്.
മ്മടെ അരമനേയ്. നിക്കണ്ണ തൃശ്ശൂര്, മുന്നിലോ ബാറ്. ജയക്രിഷ്ണന്റ്റെ രീതീല്ല് തന്നെ
മ്മടെ ഗഡി അത് ചോതിച്ചു.
“...മക്ക് ഓരോ ബിയറങ്ങ്
കാച്ചിയാലോ?”
തേര്‍ട്ടി മിനിറ്റ്സ് ഇണ്ട്. അകത്ത് നല്ല
തെരക്കും. നേരെ പോയി കൌണ്ടറീക്ക്. ആള് മ്മടെ അടുക്കെ വന്നു. മ്മള് ചോയിച്ചു...
“
ഡേവിടെട്ടാ...കിംഗ്‌ഫിഷറിണ്ടാ..ചില്‍ഡ്...”
നല്ല ചില്‍ഡ് സാനായ്ര്‍ന്ന്‍. എറങ്ങിപ്പോയ
വഴീണ്ടല്ലാ...ഹൌ....രണ്ടാമതും ഒന്ന് പെടച്ചു. വാചീല്‍ക്ക് നോക്കിയപ്പോ അഞ്ചു മിനിറ്റിണ്ട്.
സെറ്റില്‍ ചെയ്ത് ചാലായി. വണ്ടി കൂവണ കേട്ട്, സ്പീഡില് നടന്നു. ഗഡി മുന്നീക്കൂടി പോയി
ടിക്കറ്റ് എടുക്കാന്നായി. മ്മള് സേയ്ടിക്കൂടി പ്ലാറ്റ്ഫോമ്മില്‍ക്കിം. മ്മള്
പ്ലാറ്റ്ഫോമ്മീല് ത്തീപ്പോ, ഗഡി മ്മളെ നോക്കിന്നിക്കേയ്. രണ്ടാളും കാണണ കാഴ്ചേയ്,
വണ്ടി പ്ലാറ്റ്ഫോം വിട്ട് പോവായ്. എയ്യ്....വണ്ടി പോയീന്ന്. ഇനീപ്പോ ബെസ്സിന്നു
പൂവാന്നായി. റോഡ് മുറിച്ച് കടക്കണോന്നേളൂ.
വീണ്ടും വെളീല്‍ക്ക് നടന്നു. വീണ്ടും ആ
മൂന്നക്ഷരേ.
” ഡേവിടെട്ടാ.....കിംഗ്‌ഫിഷര്‍.....ചില്‍ഡ്...രണ്ടണ്ണട്ടാ..............”

No comments:
Post a Comment