കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചുനേരമായി. ഒരു "പോസ്റ്റ്" ഞാന്‍ മണത്തു തുടങ്ങി. ഒരു ഫോണ്‍ വന്നപ്പോള്‍ കൂടെയുള്ളയാള്‍ പുറത്തേക്കിറങ്ങി. സംസാരിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.പോക്കുവെയിലിനും നല്ല ചൂട്. കുറച്ചധികനേരം ഒറ്റയിരിപ്പിനു യാത്ര ചെയ്തതിന്റ്റെ ഒരു അസ്വസ്ഥത. കാറില്‍ നിന്ന് ഇറങ്ങി. ക്യ്യ്ക്കാലുകള്‍ നിവര്‍ത്തി, മൊത്തത്തില്‍ ഒന്ന് കൊടഞ്ഞു. സമയം അഞ്ചിനോടടുക്കുന്നു. നില്‍ക്കുന്ന സ്ഥലം കവലയായത് കൊണ്ട്, സാമാന്യം നല്ല തിരക്കുണ്ട്. പക്ഷെ ചെറിയൊരു മലമ്പ്രദേശം ആയതുകൊണ്ടാവണം, ഇരുട്ട് വീണു തുടങ്ങിയിരുന്നു. ഇവിടുത്തെ ബസ്സുകള്‍ക്ക് വേഗപൂട്ടിലെന്ന് ഭോദ്യമായി. ടിപ്പറുകള്‍ക് മനസാക്ഷി ഉള്ളതുപോലെ എനിക്ക് തോന്നി. ഇനി അത് നല്ലനടപ്പാണോ എന്നറിയില്ല. എന്‍റ്റെ എതിര്‍വശത്ത്, അതായത് റോഡിന്റ്റെ അപ്പുറത്ത്, താഴെ പറയുന്നവയുണ്ട്:
കൂതറ ബാര്‍, ബസ് സ്റ്റോപ്, പക്ഷെ അത് ഓട്ടോ സ്റ്റാണ്ടാണ്, പെട്ടികട, കുറച്ചുമാറി തട്ടുകട, സദാസമയവും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന പോലീസുകാരനും.
ഇതൊക്കെ കണ്ടുനില്‍ക്കവേ, സഹയാത്രികന്‍ എത്തി. ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നയാളുടെ കയ്യില്‍ രണ്ട് സഞ്ചികള്‍. നാടന്‍ പഴങ്ങളും, പച്ചകറികളും. ഒരു വഴിക്കുവന്നതല്ലേ, ഇരിക്കട്ടെ. അപ്പുറത്തുനിന്നും പോലിസിന്റ്റെ ആന്ഗ്യബാഷ. വണ്ടി മാറ്റിയിടാന്‍. ഒരു നിപ്പന്‍ കാപ്പി കുടിക്കാന്‍ തീരുമാനിച്ചു. ചില്ലിട്ട അലമാരക്കകത്ത് പഴംപൊരിയും, ഉഴുന്നുവടയും,ഉള്ളിവടയും,പപ്പടവടയും,സുഘിയനും ഞങ്ങളെ നോക്കി ഇരിക്കുന്നു. ഞങ്ങള്‍ പരസ്പ്പരവും. ഞങ്ങളെ നോക്കി കടക്കാരനും. ആദ്യം കാര്‍ ഇട്ടിരുന്ന സ്ഥലത്ത്, ഒരു ഓട്ടോ വന്നു നിന്നു. രണ്ട് പേര്‍ കയറി. ഒരു ആണും, ഒരു പെണ്ണും.
കാപ്പിക്ക് നല്ല ചൂട്. കിടിലന്‍ പപ്പടവട. വീണ്ടും ഒരു ഓട്ടോ അവിടെ വന്നു നിന്നു. അകത്തൊരു സ്ത്രീ. മുഖം വ്യക്തമല്ല. ബീഡിയും കത്തിച്ചുകൊണ്ട് ഒരു മധ്യവയസ്ക്കന്‍ കയറി. വണ്ടി വിട്ടു. എന്‍റ്റെ നാക്കും പൊള്ളി. സഹയാത്രികന്‍ കുടിച്ചും, കടിച്ചും തുടങ്ങിയിട്ടില്ല, കാഴ്ചക്കണ്ടിരിപ്പാണ്. മൂന്നാമത്തെ ഓട്ടോ എത്തി. രണ്ട് സ്ത്രീകള്‍ ഇറങ്ങി. പൈസ കൊടുക്കുന്നതൊന്നും കണ്ടില്ല, പക്ഷെ ഓട്ടോക്കാരന്നു രണ്ട് "ചിരി" കിട്ടി. സഹായാത്രികന്റ്റെ ഫോണ്‍ ശബ്ദിച്ചു. ഞങ്ങള്‍ കാത്തിരുന്നയാള്‍ ഉടന്‍ എത്തുമെന്ന്. വണ്ടിക്കരികിലേക്ക് നടന്നു. ഇമ്മിണി വല്ല്യൊരു ഓട്ടോ. അകത്ത്, രണ്ട് ആണുങ്ങള്‍, ഒരു സ്ത്രീ. മൂന്നാമത്തെ ആണ്‍ കയറി. വണ്ടി സ്റ്റാണ്ട് വിട്ടു. ഞങ്ങള്‍ കാറില്‍ കയറിയിരുന്നു. ഇക്കുറി ഓട്ടോയില്‍ ഒരു സ്ത്രീ മാത്രം. ഓട്ടോക്കാരന്‍ ചുറ്റും നോക്കുന്നു. ബാറിന്റ്റെ അടുത്തേക്ക് നടക്കുന്നു. രണ്ടുമൂന്ന് പേരോട് എന്തോ ചോതിക്കുന്നതുപോലെ. ഇടയ്ക്കൊന്ന് ഓട്ടോയെ ചൂണ്ടി കാണിക്കുന്നു. തിരിച്ചു വന്നു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു ഒന്ന് മൂപ്പിച്ചു. റോഡ് മുറിച്ചു ഒരാള്‍ വന്നു കയറി. സവാരി ഗിരിഗിരി. പരസ്പ്പരം നോക്കി ഞങ്ങള്‍ കാറിലിരുന്നു. കാറില്‍ ആരോ മുട്ടിയപോലെ. ഞങ്ങള്‍ കാത്തിരുന്ന, ഞങ്ങളുടെ കസ്റ്റമര്‍. അദ്ദേഹത്തിന്റ്റെ കടയിലേക്ക് കേറിപ്പോരാന്‍ പറഞ്ഞു നടന്നു.
മറ്റൊരു ഓട്ടോയും വന്നുപോയത് കണ്ട്, ഞങ്ങളും കടയിലേക്ക് നടന്നു. കസേരയില്‍ ഇരിക്കുമ്പോഴും, ഞങളുടെ കണ്ണുകള്‍ പുറത്തായിരുന്നു. സമയം ഏതാണ്ട് ആറര അടുക്കുന്നു. ഇടയ്ക്കുള്ള തിരിഞ്ഞുനോട്ടം കസ്റ്റമറുടെ ശ്രദ്ധയില്‍ പെട്ടപോലെ. അദ്ദേഹത്തിന്റ്റെ മുഖത്ത് ഒരു "സ്മൈല്‍". ഇടപാടുകള്‍ കഴിഞ്ഞപ്പോ, ഞങ്ങള്‍ അവിടന്ന് ഇറങ്ങി കാറില്‍ കയറാന്‍ തുടങ്ങി. ഒരുപക്ഷെ ഇനി ഈ "സവാരി" കാണാന്‍ പറ്റിലല്ലോ എന്ന തോന്നലോടെ, ഒരവസാനത്തെ നോക്ക് കാണുവാന്‍ എന്നാ മട്ടില്‍ അവിടെ നിന്നു. തോളത്ത് ഒരു തട്ടല്‍. കസ്റ്റമറായിരുന്നു.
പോയില്ലാര്‍ന്നോ?
ആഹ്...ഇല്ല...പോവുവായിരുന്നു.
സംഭവസ്ഥലത്തേക്ക് നോക്കികൊണ്ട്...
ഓ ഇതിപ്പോ... പുതിയ ഓരോ നമ്പരാ....നല്ല കാശാ...
അല്ലാ....ഞങ്ങളിങ്ങനെ.....
ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു....
ഷെയര്‍ ഓട്ടോ എന്നാ ഇതിന് പറയുന്നേ....പട്ടണത്തിലൊക്കെ ഇങ്ങനാണോ???

No comments:
Post a Comment