രണ്ടെണ്ണം. മലയാളികള്‍ക്ക് ഇത് വെറും ഒരു വാക്ക് അല്ല. ഈ വാക്കിനു ചുറ്റും ഒരു ആനന്ദം ഉണ്ട്. ആഹ്ലാദം ഉണ്ട്. വികാരം ഉണ്ട്. ഒരു സംസ്കാരം തന്നെയുണ്ട്. പല രീതികളിലും, പല ഭാവങ്ങളിലും, പല ശബ്ദവിന്യാസങ്ങളിലും ഇത് നമ്മള്‍ കേട്ടിട്ടുണ്ട്, പറഞ്ഞിട്ടുമുണ്ട്. പിന്നീടുള്ള പലതിനും അരണ്ട വെളിച്ചം മാത്രം സാക്ഷി.
ഇതില്‍ ഒളിച്ചിരിക്കുന്ന ഒരു കുസൃതിയുണ്ട്. എന്തെന്നാല്‍ ഒരിക്കലും രണ്ടെണ്ണത്തില്‍ കാര്യങ്ങള്‍ അവസാനിക്കാറില്ല. നക്ഷത്രം കുറയുംതോറും, രണ്ടെണ്ണം കൂടികൊണ്ടിരിക്കും. ഇനി ഇപ്പൊ ശെരിക്കും രണ്ടെണ്ണത്തില്‍ കാര്യം നടന്നാ, പിന്നെ അതാണ് “പൊന്നപ്പന്‍”.
അങ്ങിനെ ഇങ്ങിനെയൊകെ രണ്ടെണ്ണം കൊണ്ട് സംത്രിപ്തരായിരിക്കുമ്പോഴാ, പണി സോഡാ വെള്ളത്തില്‍ വരുന്നത്. അതില്‍ ഉപ്പുകൂടി ഇട്ടപ്പോള്‍, പതഞ്ഞങ്ങുയര്‍ന്നു. മാവേലി അണ്ണന്‍ പോയിക്കഴിയുമ്പോ തുടങ്ങും ഓണത്തല്ല്.
ഇനി ഇതിലും ചൈനീസ് തള്ളിക്കയറ്റം ഉണ്ടാവുവോ? ഏയ്......കളി നമ്മളോടാ......അടുക്കളകളും, ഒഴിഞ്ഞ മുറികളും, ഷെഡുകളും, പുറമ്പോക്കുമെല്ലാം ഇനി ഒരു “സ്റ്റാര്‍ട്ട് അപ്പ്” സമുച്ചയമായി മാറും. ഒരു നഗരം മാത്രമല്ല, ഒരു സ്മാര്‍ട്ട് സ്റ്റേറ്റ് ആയി മാറും നമ്മുടേത്.
രാജധാനിയും, പ്രശാന്തും, ഐടയും, ദാസും, കാര്‍ത്തിയായിനിയും, സീ ലോര്‍ഡും, വോള്‍ഗയും, അരമനയും, കല്‍കട്ടയും, ഫോര്‍ട്ട് ഗേറ്റും, മഹാറാണിയും എല്ലാം ഇനി ഓര്‍മകളില്‍ മാത്രം.
ഒരു സുഹൃത്ത് പണ്ട് പറഞ്ഞു, പതിവരുത്, പകലരുത്, പലതരുത്, പലരരുത്. അറം പറ്റുവോ????
സമയം പോയതറിഞ്ഞില്ല. എന്തൊക്കെയോ എഴുതിവിട്ട പോലെയുണ്ട് ഇപ്പൊ. ഫോണ്‍ അടിക്കുന്നു. വാച്ചിലോട്ട് നോകി. സമയം ഏഴര!!! ചുമ്മാതല്ല ഫോണ്‍ അടിക്കുന്നത്.
“രണ്ടെണ്ണത്തിന് വല്ല വകുപ്പുണ്ടോ” എന്ന്‍ ചോദ്യം.....
“അന്വേഷിപ്പിന്‍ കണ്ടെത്തും” എന്ന് ഉത്തരം....

No comments:
Post a Comment