ഓര്‍മ്മച്ചെപ്പ്
തുറക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല. അത് തുറക്കുമ്പോള്‍ നമ്മളില്‍
ഉണ്ടായേക്കാവുന്ന ഭാവങ്ങള്‍ വ്യത്യസ്ഥമായിരിക്കും. എങ്കിലും, ഓര്‍മകളെ വീണ്ടും ഓര്‍മ്മിക്കുമ്പോള്‍,
ഒരു ചെറുപുഞ്ചിരി നമ്മള്‍ അറിയാതെ മുഖത്തുണ്ടാവും. മധുരമുള്ള ഓര്‍മകള്‍ക്ക് ഒരു
70mm ചിരിവെരെ ഉണ്ടായേക്കാം. ഇതും ഒരു മധുരമുള്ള ഓര്‍മ്മയാണ്. പക്ഷെ 70mmന്‍റ്റെ
effect ഇല്ലെങ്കിലും, ആദ്യം പറഞ്ഞ ഭാവം ഉണ്ടാവും എന്ന് കരുതുന്നു – ചെറുപുഞ്ചിരി.
ഒരു വിദേശയാത്രയുടെ
വിശേഷം വിളമ്പല്‍ ആയിരുന്നു ഇന്നുച്ചയ്ക്ക് എന്റ്റെ ഓഫീസില്‍. ഒരു സഹപ്രവര്തകന്റ്റെ
വക. അനുഭവങ്ങള്‍ പലതും പങ്കുവെച്ചു. കൂട്ടത്തില്‍ പറ്റിയ അഭതങ്ങളും. നല്ല
രസമായിരുന്നു. വിശേഷം പറഞ്ഞു കഴിഞ്ഞ് എല്ലാവര്‍ക്കും കുറച്ചു മിഠായിയും തന്നു. പൊതിയില്‍
നിന്ന് ഞാനും ഒരെണ്ണം എടുത്തു. എനിക്ക് കിട്ടിയത് “toblerone”. ഇത് കണ്ടതും,
മറ്റൊരു സഹപ്രവര്‍ത്തകന്‍ പറഞ്ഞു – “toblerone is one of the best chocolates I
have had”.... ഞങ്ങള്‍ കഴിച്ചുതുടങ്ങി. ചോക്ലാറ്റ്സിനെ കുറിച്ചായി ഞങ്ങളുടെ വര്‍ത്തമാനം.
കുട്ടികാലത്തെ മിഠായി കഥകളും മറ്റും. ഞാനും പറഞ്ഞു, കുറച്ചധികം അനുഭവങ്ങള്‍.
കാരണം, സ്കൂള്‍ നാളുകളില്‍ സഹപാഠികളില്‍ രണ്ടു മൂന്ന് “NRI”’s ഉണ്ടായിരുന്നു. അവര്‍
വെകെഷനില്‍ അങ്ങോട്ട് പറക്കും. തിരിച്ചു വരുമ്പോള്‍ പെട്ടി നിറയെ NRI മിഠായികളുണ്ടാവും.
Aero, Mars, Snickers, Toblerone, എന്നിവ പ്രധാനപ്പെട്ടതും, പിന്നെ കുറച്ചു ചില്ലറ
മിഠായികളും. ഞങ്ങള്‍ അവരുടെ വീട്ടില്‍ സ്ഥിര സന്ദര്‍ശകരാവും. ആദ്യമൊക്കെ ആള്‍ക്ക്
ഒരു Aero അല്ലെങ്കില്‍ ഒരു Mars തരും. രണ്ടു മൂന്ന് ദിവസം കഴിയുമ്പോള്‍ സ്ഥിതി
മാറും. ചില്ലറ മിഠായിയെ തരു. അപ്പോള്‍ ഞങ്ങളും പ്ലാന്‍ മാറ്റും. കൂട്ടുകാരന്‍
ഇല്ലാത്ത സമയം നോക്കി വീട്ടില്‍ പോകും. വീട്ടുകാര്‍ ആള്‍ക്ക് രണ്ടും മൂന്നും
വെച്ചു തരും.
ഈ കഥകള്‍ ഒക്കെ പറഞ്ഞു കഴിഞ്ഞ് എല്ലാവരും ജോലിയിലേക്ക് മടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്നോട് ചോതിച്ചു – “നിന്റ്റെ മുഖത്തെന്താ ഒരു “smile” ??? “Smile”ന് ഒരു കാരണം ഉണ്ടെന്നു പറഞ്ഞും, toblerone കഴിച്ചും ഞാന്‍ ആ കഥ പറഞ്ഞു.....
This happened long back, in the ealry 90’s. 93-94 if I remember. പ്ലസ് ടു കഴിഞ്ഞ്, ഞങ്ങള്‍, ഞങ്ങള്‍ എന്ന് പറഞ്ഞാല്‍, ഒരു പത്ത്-പന്ത്രണ്ടു പേര്‍, മദ്രാശിയിലെക്ക് വണ്ടി കയറി. എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍. നേരത്തെ പറഞ്ഞ NRI സുഹൃത്തുകളും ഉണ്ട് കൂടെ. ഞങ്ങളുടെ യാത്രക്ക് രണ്ടു ദിവസം മുമ്പാണ് എന്‍റ്റെ അച്ഛന്‍ ആദ്യത്തെ വിദേശയാത്രക്ക് പുറപ്പെട്ടത്. ഔദ്യോഗിഗ യാത്രയായിരുന്നു അത്. ആദ്യം ശ്രിലങ്കക്ക്, പിന്നീട് ഗള്‍ഫിലേക്ക്. പോകും മുമ്പ് , ഞാന്‍ ഒരു list കൊടുത്തിരുന്നു അച്ഛന്റ്റെ കയ്യില്‍. ആ list’ല്‍ എന്തനല്ലേ??? Aero,Mars,Toblerone,Snickers എന്നൊക്കെയായിരുന്നു....ഞങ്ങള്‍ മദ്രാസ് എത്തി. പരീക്ഷ എഴുതി. മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. മദ്രാസ്സില്‍ എനിക്ക് ഒരുപാട് ബന്ധുക്കളുണ്ട്. ഇടയ്ക്കു ഞാന്‍ അവരോടു ഫോണില്‍ സംസാരിച്ചു. അവസാനം വിളിച്ചത് വല്ല്യമ്മയെ ആയിരുന്നു. അവിടെ എനിക്കൊരു surprise ഉണ്ടായിരുന്നു – എന്‍റ്റെ അച്ഛന്‍. ലങ്ക യാത്ര കഴിഞ്ഞ് നേരത്തെ എത്തിയതുകൊണ്ട്, അടുത്ത യാത്രക്ക് ഒരു ദിവസം താമസമുണ്ടായിരുന്നു. അതുകൊണ്ട് പുള്ളി അവരുടെകൂടെ കൂടി. ഞാന്‍ സംസാരിച്ചു. അച്ഛന്‍ പറഞ്ഞു രാത്രി station’ല്‍ കാണാം എന്ന്. അപ്പൊ രാത്രി തന്നെ എന്‍റ്റെ listലുള്ള items കയ്യില്‍ കിട്ടുമല്ലോ എന്ന സന്തോഷത്തില്‍ തിരിച്ചു റൂമിലേക്ക് നടന്നു. പക്ഷെ ആ സന്തോഷം അതികം നീണ്ടില്ല. പെട്ടന്നാണ് കത്തിയത് – കൂട്ടത്തില്‍ ഉള്ള വാനരന്മാര്‍ അറിഞ്ഞാല്‍, നിമിഷങ്ങല്‍കുള്ളില്‍ എല്ലാം തീരും. വിളിച്ചു പറയണോ ഒന്നും ഇപ്പൊ കൊണ്ടുവരണ്ട എന്ന്? വരുന്നിടത്തു വെച്ച് കാണാം എന്ന് തീരുമാനിച്ചു. ഞങ്ങള്‍ station’ല്‍ എത്തി. കൃത്യം ഞങ്ങളുടെ കോച്ചിന് മുമ്പില്‍ അച്ഛന്‍ നില്‍പ്പുണ്ടായിരുന്നു. എനിക്ക് സന്തോഷമായി. പിന്നെ സങ്കടവും. അച്ഛന്‍ന്‍റ്റെ കയ്യില്‍ ഒരു വല്ല്യ ബാഗും. എല്ലാവരോടും അച്ഛന്‍ കുശലാന്വേഷണം നടത്തി. അവരോടൊക്കെ കൊച്ചു തമാശകള്‍ പറഞ്ഞും, യാത്ര വിശേഷണം പറഞ്ഞും സമയം കളഞ്ഞു. എല്ലാരും ഹാപ്പി. ഞാന്‍ മാത്രം not happy. ടെന്‍ഷന്‍. ആരെങ്കിലും “അങ്കിളേ ബാഗില്‍ എന്താ?” എന്ന് ചോതിച്ചാല്‍........complete കൊളമാകും. എന്‍റ്റെ നല്ലവരായ സുഹൃത്തുകള്‍ ആരും തന്നെ അത് ചോതിച്ചില്ല. പുറപ്പെടാന്‍ സമയമായപ്പോള്‍, അച്ഛന്‍ ആ ബാഗ് എനിക്ക് തന്നു. അപ്പൊ സുഹൃത്ത് ചോതിച്ചു – “ അങ്കിളേ ബാഗിലെന്താ???” ഞാന്‍ complete തകര്‍ന്നു. ആദ്യ വിദേശയാത്രയില്‍ മകന്‍ ചോതിച്ച സാധനം നിമിഷങ്ങള്‍ക്കുള്ളില്‍ അപ്പ്രത്യക്ഷമാവാന്‍ പോകുന്നു. അച്ഛന്‍ പറഞ്ഞു, കുറച്ചു തുണികളാണ്, അലക്കാനുള്ളത്. എനിക്ക് ജീവന്‍ തിരിച്ചു കിട്ടിയപോലെ. വണ്ടിയില്‍ കയറും മുമ്പ് അച്ഛന്‍ അടുത്ത് വന്നു ചിരിച്ചുകൊണ്ട് പറഞ്ഞു – “തുണിയാന്നെന് വെറുതേ പറഞ്ഞതാ, നീ പറഞ്ഞ എല്ലാ മിഠായികളും അതിലുണ്ട്”. വണ്ടി നീങ്ങിത്തുടങ്ങി. എന്‍റ്റെ സീറ്റില്‍ ഞാന്‍ ഇരുന്നു. ബാഗും കെട്ടിപിടിച്ച്. എല്ലാവരും കളിയും ചിരിയുമായിട്ടങ്ങിനെ ഇരിക്കുന്നു. എന്‍റ്റെ വിഷമം എനിക്കല്ലേ അറിയൂ.
“എടാ നീ എന്തിനാ ആ ബാഗും കെട്ടിപിടിചിരിക്കുന്നെ? അതിങ്ങ് താ...മേളിലോട്ടു വെക്കാം. അലക്കാനുള്ള തുണിയല്ലേ...അല്ലാതെ മിഠായികള്‍ ഒന്നുമില്ലലോ അല്ലേ?” ഏയ്...ഇല്ലെടാ...ഞാന്‍ വെച്ചോള്ളം എന്ന് പറഞ്ഞ്, മേളിലോട്ടു വെച്ചു. എന്‍റ്റെ ശ്രദ്ധ മുഴുവനും ബാഗിലായിരുന്നു. കിടക്കാന്‍ നേരമായപ്പോള്‍, “നിന്റ്റെ ബാഗ് പിടിച്ചോ” എന്ന് പറഞ്ഞ് ഒരേറ്. എല്ലാം താഴെവീണ് ചിതറും എന്ന് കരുതിയെങ്കിലും, ഒന്നും സംഭവിച്ചില്ല. എല്ലാരും കിടന്നുറങ്ങി എന്ന് ബോദ്യമായപ്പോള്‍, ട്രയിനിലെ അരണ്ട വെളിച്ചതിന്റ്റെ കീഴില്‍ ഞാന്‍ ആ ബാഗ് തുറന്നു. ഞാന്‍ ഞെട്ടി....ബാഗില്‍ ശെരിക്കും തുണികള്‍ മാത്രം. ശെരിക്കും despppp!!!! ഒന്ന് രണ്ടെണ്ണം എടുത്തുമാറ്റി നോക്കി...അപ്പോഴതാ, മറ്റൊരു കവര്‍. അതില്‍ മുഴുവന്‍ മിഠായികള്‍. ആരും അറിയാതെ, അപ്പൊ തന്നെ ഒരെണ്ണം അകത്താക്കി. അന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ കിടന്നുറങ്ങി.
വീട്ടില്‍ എത്തിയിട്ട് എല്ലാം എടുത്തു നോക്കി. വീട്ടിലെ ഫോണ്‍ അടിക്കുന്നു. അച്ഛനാണ്. എല്ലാം പറഞ്ഞതുപോലെ ഉണ്ടല്ലോ എന്നന്വേഷിച്ചു. എല്ലാം OK എന്ന് പറഞ്ഞ് അവസാനിപിച്ചു. പിന്നീട്, അച്ഛന്‍ വന്നതിനു ശേഷം ഞാനും കൊടുത്തു എന്‍റ്റെ കൂട്ടുകാര്‍ക്ക് – aeroയും,tobleroneഉം ഒക്കെ....അപ്പോള്‍ ഈ കഥയും പറഞ്ഞു. എല്ലാരും ചിരിച്ചു. ഞാനും.
ഇതിന്ന് പറഞ്ഞപ്പോള്‍ ഓഫീസിലെ എല്ലാരും ചിരിച്ചു. ഇത് വായിക്കുമ്പോള്‍, നേരത്തെ പറഞ്ഞ “വാനരന്മാരുടെ” മുഖത്ത് ഒരു smile ഉണ്ടായേക്കാം. ഉണ്ടാകും. ഇപ്പോഴും ഞങ്ങള്‍ക്കിടയില്‍ ഇടയ്ക്കു ഇങ്ങിനെ സംഭവിക്കാറുണ്ട് എന്നതുകൊണ്ട്.

No comments:
Post a Comment