Powered By Blogger

Wednesday, 1 February 2012

ബുക്കെറും, ഇന്ത്യന്‍ കോഫി ഹൌസും...

ഞയറാഴ്ച വയ്കുന്നേരം.അനന്തപുരിയില്‍ നിന്നുള്ള മടക്കയാത്ര. ട്രെയിന്‍ പുറപ്പെടാന്‍ പത്തു മിനിട്ട് ഉള്ളപ്പോല്ലാണ് ഞാന്‍ സ്റ്റേഷന്‍ എത്തിയത്. സാമാന്യം നല്ല തിരക്കും. ട്രെയിന്‍ ആണെങ്ങില്‍ അന്ജാമത്തേ പ്ലാട്ഫോമിലും. ഞാന്‍ പ്ലാട്ഫോമ്മില്‍ എത്തിയതും ചൂളം വിളി കേട്ടതും ഒരുമിച്ചായിരുന്നു. മുമ്പില്‍ കണ്ട ബോഗിയില്‍ കയറിപറ്റി. ഒരു സീറ്റ്‌ പോലും ഇല്ല. കമ്പാര്‍ട്ടുമെന്റുകള്‍ ഉള്ളിലൂടെ ഇരിപ്പിടം അന്വേഷിച്ചുകൊണ്ടുള്ള നടത്തം. അതികം നടകെണ്ടിവന്നില്ല, ഒരു സീറ്റ്‌ കിട്ടി. എന്റ്റെ കൂടെ രണ്ടു പേര്‍. രണ്ടുപേര്‍ക്കും ഒരു നാല്‍പതിനു മുകളില്‍ പ്രായമുള്ളവര്‍. ഇവര്‍ എന്തോ കാര്യമായ ചര്‍ച്ചയിലാണ്. തനി "തിരോന്തുരം" ഭാഷയില്‍. ഞങള്‍ മൂവരെയും അഭിമൂകരിചിരിക്കുന്നത് ഒരു പ്രായമേറിയ സ്ത്രിയും, രണ്ടു യുവതികളും. കൂട്ടത്തില്‍ ഉള്ള ഈ മദ്ധ്യവയസ്കര്‍ കാര്യമായ ചര്ച്ചയില്ലാണ്. അതികവും രാഷ്ട്രിയം. പിന്നെ സര്‍കാര്‍ ജോലിയെ കുറിച്ചും. ഇരുവരും സര്‍കാര്‍ ഉദ്യോഗസ്ഥരാണെന്ന് ഉറപ്പായി. ഇതിനിടയില്‍, ആ യുവതികള്‍ പരസ്പരം സംസാരിച്ചു തുടങ്ങിയിരുന്നു. അവരുടെ ചര്‍ച്ച അന്നത്തെ ഒരു പ്രവേശന പരീക്ഷയെ കുറിച്ചായിരുന്നു. അന്ന് തലസ്ടാനത് cbse സ്കൂലുകളിലെകുള്ള അദ്യാപക നിയമനത്തിനുള്ള  പരീക്ഷയായിരുന്നു. പക്ഷെ ഇവരില്‍ ഒരാള്‍  വയ്കി എത്തിയത് കൊണ്ട്  പരീക്ഷ എഴുതാന്‍ കഴിഞ്ഞില. ഇതിനിടയില്‍ എന്റ്റെ ശ്രദ്ധ കൂടെയിരികുന്ന മദ്ധ്യവയസ്കരുടെ ചര്ച്ചയില്ലേക്ക് തിരിഞ്ഞു . അതിങ്ങിനെ...

".....ഓ അവന്റ്റെ കല്യാണവാണ്ണ്‍ കേട്ടാ.."
                             " തന്നെ..........യെപ്പഴ്‌ കല്യാണം? "
"മയി മൂന്നിന്"
                            " യവന്‍ ജ്യോലി എവിട് ? "
"ഹുണ്ടായില്ല്"
                            " ഓ.....നമ്മട ശിവശങ്കരന്‍ മോലാളിടെ......അല്ലെ ?"
"ഛെ.......ഹുണ്ടായ് ഇല്ലേ, കാര്‍...അതിലാണെന്ന്..."
                            " .....തന്ന തന്ന..."

ഞാന്‍ ചിരി അടക്കിപിടിച്ചിരുന്നു. ആ കൊറിയക്കാരന്‍ എങ്ങാനും ഇത് കേട്ടിരുനെങ്ങില്‍, ഹ്യുണ്ടായ് കാറില്‍ തല തല്ലി ചത്തേനെ......

ഈ സമയം കൊണ്ട് ആ യുവതികള്‍ ആ പരീക്ഷയുടെ ചോദ്യ കടലാസുകള്‍ പരസ്പരം നോക്കികൊണ്ടിരുന്നു. പരീക്ഷ എഴുതിയ യുവതിക്ക്  അതിനെ കുറിച്ചുള്ള പരാതികളും, വിമര്‍ശനങ്ങളും, എഴുതാന്‍ പറ്റാത്ത യുവതിക്ക് ചോദ്യ കടലാസ്സ്‌ കാണാനെങ്ങിലും പറ്റിയല്ലോ എന്ന ആശ്വാസവും. ഇത് കണ്ടപ്പോള്‍ നമ്മുടെ മധ്യവയസ്കര്‍ക്ക് ഒരു ആകാംഷ.....ഏതു പരീക്ഷയുടെ ചോദ്യ കടലാസ്സാനു  ഇത് എന്ന്?

"യിത് യേത് പരീഷേടെയാണ്?"
                    "CTET " എന്ന് പരീക്ഷ എഴുതിയ യുവതി.
"യെന്തിനുല്ലതാണ്?"
                    " cbse സ്കൂലുകളിലെകുള്ള അദ്യാപക നിയമനത്തിനുള്ള പരീക്ഷ"

ചോദ്യ കടലാസ്സ്‌ അയാള്‍ എടുത്തു നോക്കി. അതിലെ ഓരോ പേജുകളും അയാള്‍ മാറി മാറി നോക്കികൊണ്ടിരുന്നു, എന്നിട്ട് ഒരു ചോദ്യം..

"മലയാളത്തില്‍ തന്നെ പരീഷ?"
                      " അല്ല, രണ്ടു ഓപ്ഷന്‍ ഉണ്ട്...ഇംഗ്ലീഷും മലയാളവും...."
"യിത് cbse സ്കൂളുകള്‍ക്ക് ഉള്ളതാണ്നല്ലേ ? "
                      " അതെ ...." ......അപ്പോള്‍ മധ്യവയസ്ക്കരില്‍ രണ്ടാമന്‍...
                                           " ഓ...cbse ആണല്ലേ...സര്കാരിന്റ്റെ അല്ല അല്ലെ ...."

 ഇത് പറഞ്ഞപ്പോ അറിയാതെ ഞാന്‍ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കിപോയി....ഒരു "പുച്ച്ച ഭാവം" ... cbse എന്നാല്‍ എന്തോ ഒരു അയിത്തം ഉള്ളപോലെയുള്ള ഒരു മനോബാവമായിരുന്നു ആ മുഖത്ത്, എന്നിട്ട് വീണ്ടും...

                                            " യിത് എത്ര മണിക്കൂര്‍ പരീഷയാണ്‌?"
                           " ഒന്നര മണിക്കൂര്‍ .."
                                            " ഒന്നര മണിക്കുരില്ല് ഇത്രയും യെഴുതി തീരണം അല്ലെ?"
                           " സമയം കുറവാണ് ഇത്രെയും എഴുതാന്‍...." എന്ന് യുവതി...


ഇവരുടെ പരസ്പര സംഭാഷണങ്ങള്‍ ഒരു നെരംപോക്കെന്നപോലെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. തിരോന്തുരം ഭാഷ കേട്ടിരിക്കാന്‍ നല്ല നെരംപോക്കാണല്ലോ എന്ന് കരുതി.

"യിതു അപ്പിടിയും "ബുക്കെര്‍ "  എന്ന ആള കുറിച്ചുള്ള ച്യോദ്യങ്ങലാണ് കേട്ടാ.......ബുക്കര്..."
                                            " തന്നെ.....ബുക്കെര്‍ ആരാണ്?"
"ബുക്കെര്‍ ഇല്ലേ...വെല്യ ആളാണ്‌...കേട്ടിട്ടില്ലേ ബുക്കെര്‍....."
                                            "ഇല്ലെല്ല.....ആര്ര്‍ ഈ ബുക്കെര്‍?"
"ഇയാളാണ് നമ്മട തമബാനുരില ഇന്ത്യന്‍ കാഫീ ഹൌസ് ............
                                         "ഓ...ഇന്ത്യന്‍ കാഫി ഹൌസ്  കെട്ടിടം പണിത                                         ആള്.....ബുക്കെര്‍.....ഇയാളല്ലേ ചെലവു കൊറഞ്ഞ വീടുകളൊക്കെപണിതുകൊടുത്തത്....അല്ലെ..."
"വല്യ ആല്ലാണ്.....ബുക്കെര്‍....." എന്ന് പറഞ്ഞുകൊണ്ട് ചോദ്യ പേപ്പര്‍ തിരികെ കൊടുത്തു.

പക്ഷെ ഇത് കേട്ടപ്പോള്‍, എന്നിക്ക് എന്തോ ഒരു missing ഉള്ളതുപോലെ തോന്നി. അതുകൊണ്ട് തന്നെ ഞാന്‍ ആ ചോദ്യ കടലാസ് അവരുടെ കയില്‍ നിന്നും വാങ്ങി. എന്നിട്ട്, ശ്രേധിച്ചു നോക്കി. സംഭവം ശെരിയാണ്. ചോദ്യങ്ങള്‍ മുഴുവനും ബുക്കെറിനെ കുറിച്ചായിരുന്ന്നു. ഞാന്‍ പേജുകള്‍ തിരിച്ചും  മറിച്ചും  നോക്കി......ചോദ്യങ്ങള്‍ക്ക് മുമ്പ് ഒരു "passage " ഉണ്ട്. നമ്മള്‍ സ്കൂള്‍ പരീക്ഷകൊക്കെ ഉണ്ടാകാറുള്ള " comprehension passage " പോലെ.......ഇത് വായിച്ചിട്ട് വേണം ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാന്‍. ഞാന്‍ ആ passage വായിച്ചുതുടങ്ങി. അപ്പോഴല്ലേ ഗുട്ടന്‍സ്
 പിടികിട്ടിയത്. "Booker Prize " നെ കുറിച്ചുള്ള ഒരു വിവരണം ആയിരുന്നു അത്. അത് എന്താണെന്നും, അതിന്റ്റെ രീതികളെ കുറിച്ചും, 2011  നല്‍ ഇ സമ്മാനം നേടിയ ഇംഗ്ലീഷ് എഴുത്തുക്കാരന്‍, Julian Patrick Barnes എന്ന ആളെ കുറിച്ചുമായിരുന്നു അതില്‍. എനിക്ക് ചിരി സഹിക്കാന്‍ പറ്റിയില്ല. എങ്കിലും ഞാന്‍ സ്വയം നിയന്ത്രിച്ചിരുന്നു. നമ്മുടെ ആ മദ്ധ്യവയസ്കര്‍
 "Baker Homes " എന്നറിയപെടുന്ന low cost homes  അഥവാ mud houses എന്ന നിര്‍മാണ രീതി നമ്മള്‍ മലയാളികള്‍ ഇടയില്‍ പരിചയപെടുത്തിയ Laurie  Baker എന്ന ആ മഹദ് വ്യക്തിആനെന്നു കരുതി കാണും ഇവര്‍ ഇ ബുക്കരെ!!! അങ്ങിനെ ബുക്കെര്‍ ബേക്കരായി....

അടുത്ത ദിവസം രാവിലെ പത്രത്തില്‍ വാര്‍ത്ത‍ ഉണ്ടായിരുന്നു   CTET  പരീക്ഷയിലെ ചോദ്യങ്ങള്‍
 വളരെ കഠിനവും, അവ എഴുതി തീര്‍ക്കാനുള്ള സമയം വളരെ പരിമിതമായിരുന്നു എന്നൊക്കെ. ഒരു പക്ഷെ പരീക്ഷ എഴുതിയ യുവതി പറഞ്ഞ പരാതികളും, വിമര്‍ശനങ്ങളും ഒക്കെ സത്യമാണെന്ന് പത്ര വാര്‍ത്ത സ്ഥിതികരിച്ചു. എഴുതാന്‍ പറ്റാത്ത യുവതികുണ്ടായ ആശ്വാസവും ഇതുകൊണ്ടാനെന്നു മനസിലാകുമ്പോള്‍, നമ്മള്‍ മന്സ്സിലെങ്ങിലും സ്വയം ചോതിച്ചു  പോകും -

 " വീണ്ടും ഒരു പരീക്ഷണം ആയിരുന്നുവോ ഈ പരീക്ഷയും???"

2 comments:

  1. ICH panutha 'Becker' adhava saypuu 'Baker' adhava 'Booker'... ahhaa entha oru link!!!!

    ReplyDelete